Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാല്‍ ആശുപത്രി വിട്ടു, പണികൊടുത്തത് ലോകകപ്പ്

കൊച്ചി: കാലുവേദനയും നടവുവേദനയും കലശലാതിനെ തുടര്‍ന്ന് അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൂപ്പര്‍ താരം മോഹന്‍ലാല്‍ ആശുപത്രി വിട്ടു. വിശ്രമമില്ലാത്ത ജോലിയായിരുന്നു ലാലിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണം.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മാതാ അമൃതാനന്ദമയി ലാലിനെ സന്ദര്‍ശിച്ചത് വാര്‍ത്തയായിരുന്നു. ശസ്ത്രക്രിയ വേണ്ടി വരും എന്നാണ് പരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നെങ്കിലും അമൃതാനന്ദമയിയുടെ നിര്‍ബന്ധത്തിന് വഴങ്ങി മരുന്നുകള്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നത്രെ.

Mohanlal Amrutha

തുടര്‍ച്ചയായ ഷൂട്ടിങ് ഷെഡ്യൂളുകള്‍ക്കിടെ ഫുട്‌ബോള്‍ ലോകകപ്പ് കൂടി വന്നതാണ് മോഹന്‍ലാലിന്റെ ആരോഗ്യം തകിടം മറിച്ചത്. ബ്രസീലിലേക്കുള്ള മണിക്കൂറുകള്‍ നീണ്ട വിമാന യാത്രയും ബ്രസീലിലെ ലോകകപ്പ് തിരക്കും കൂടിയായപ്പോള്‍ എല്ലാം പൂര്‍ണം.

ജോഷി സംവിധാനം ചെയ്യുന്ന ലൈലാ ഓ ലൈലായുടെ ഷൂട്ടിങ്ങിനിടെയാണ് കാല് വേദനയും നടുവേദനയും സഹിക്ക വയ്യാതെ ലാല്‍ ആശുപത്രിയില്‍ എത്തിയത് . ഇതോടെ ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തി വച്ചിരിക്കുകയാണ് .

സുഖ ചികിത്സക്ക് ശേഷം ഫെബ്രുവരിയോടെ ലാല്‍ സിനിമകളില്‍ സജീവമായതായിരുന്നു . അരുണ്‍ വൈദ്യനാഥന്റെ പെരുച്ചാഴിയില്‍ ഡ്യൂപ്പിനെ ഒഴിവാക്കി നടത്തിയ പ്രകടനങ്ങളും ഇപ്പോഴത്തെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നാണ് വിവരം .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+