കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മോഹൻലാലിന് 7 വർഷം വരെ തടവ് കിട്ടാവുന്ന കുറ്റം, കേസിൽ നടന്നത് അട്ടിമറിയോ?'; കുറിപ്പുമായി ശ്രീജിത്ത് പെരുമന

2012 ജൂണിൽ ആദായനികുതി വിഭാഗം മോഹൻലാലിന്‍റെ തേവരയിലുള്ള വീട്ടിൽ നടത്തിയ റെയ്ഡിലായിരുന്നു ആനക്കൊമ്പുകള്‍ കണ്ടെത്തിയത്

  • By Desk
Google Oneindia Malayalam News
mohanlal-1675311735.jpg

കൊച്ചി: നടൻ മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസിനെ കുറിച്ച് വിശദമായ കുറിപ്പുമായി അഭിഭാഷകൻ ശ്രീജിത്ത് പെരുമന. എഫ് ഐ ഐർ രജിസ്റ്റർ ചെയ്ത് 4 വർഷവും 2 മാസവും ജാമ്യമോ, മുൻ‌കൂർ ജാമ്യമോ എടുക്കാതെ അറസ്റ്റ് ചെയ്യപ്പെടാതെ മോഹൻലാൽ എന്ന പ്രതി നമുക്കിടയിൽ സൂപ്പർ സ്‌റ്റാറായി വിലസുകയാണെന്ന് ശ്രീജിത്ത് പെരുമന കുറിച്ചു.' മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസിൽ നടന്നത് സമ്പൂർണ്ണ അട്ടിമറിയോ', എന്ന വരികളോടെയാണ് ശ്രീജിത്തിന്റെ കുറിപ്പ്. വായിക്കാം

മോഹൻലാൽ വിലസുന്നു

മോഹൻലാൽ വിലസുന്നു


മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസിൽ നടന്നത് സമ്പൂർണ്ണ അട്ടിമറിയോ ❓️സാധാരണക്കാരെ ഞെട്ടിക്കുന്ന വിവരങ്ങൾ
കേന്ദ്ര, സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥരും കൂട്ടുനിന്നപ്പോൾ കോടതി പോലും കേസ് പരിഗണിക്കാതെ മോഹൻലാലിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചോ?
7 വർഷം തടവ് കിട്ടാവുന്ന കുറ്റകൃത്യത്തിൽ
ഒന്നാം പ്രതിയായിട്ടും അറസ്റ്റ് ചെയ്യുകയോ, ജാമ്യം എടുക്കുകയോ ചെയ്യാതെ, വിചാരണ നടത്താതെ ഇപ്പോഴും പ്രതികളെ സംരക്ഷിക്കുന്നതാര് ❓️FIR രജിസ്റ്റർ ചെയ്ത് 50 മാസങ്ങൾ അഥവാ 4 വർഷവും 2 മാസവും ജാമ്യമോ, മുൻ‌കൂർ ജാമ്യമോ എടുക്കാതെ അറസ്റ്റ് ചെയ്യപ്പെടാതെ മോഹൻലാൽ എന്ന പ്രതി നമുക്കിടയിൽ സൂപ്പർ സ്‌റ്റാറായി വിലസുന്നു..

മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസ് റദ്ദാക്കാണമെന്ന സർക്കാർ -മോഹൻലാൽ കേസിൽ ഹൈക്കോടതി വിധി പറയാൻ മാറ്റിയ സാഹചര്യത്തിൽ മോഹൻലാലിനെ രക്ഷിക്കാൻ ഉദ്യോഗസ്ഥരും സർക്കാരും നടത്തിയ അട്ടിമറികളും, അഴിമതിയും ആധികാരികമായി പരിശോധിക്കാം.."മോഹൻലാലിന് കിട്ടുന്ന ഇളവ് സാധാരണക്കാരന് കിട്ടുമോ" എന്നും "നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും "," മോഹൻലാലിന്റെ സ്ഥാനത്ത് സാധാരണക്കാരൻ ആയിരുന്നെങ്കിൽ ഇപ്പോൾ ജയിലിൽ ആകുമായിരുന്നുവെന്നും" ബഹു കേരള ഹൈക്കോടതിക്ക് പോലും വക്കാൽ പറയേണ്ടിവന്ന അതീവ ഗുരുതര സാഹചര്യം എങ്ങനെയുണ്ടായി ❓️

എന്താണ് ആനക്കൊമ്പ് കേസ്

എന്താണ് ആനക്കൊമ്പ് കേസ്


#ഭാഗം A
ചോദ്യം നമ്പർ
1 . എന്താണ് ആനക്കൊമ്പ് കേസ് ❓️
22.07.2011 ന് ആദായനികുതി വകുപ്പ് നടൻ മോഹൻലാലിന്റെ എറണാകുളത്തുള്ള വസതിയിൽ നടത്തിയ പരിശോധനയിൽ ആനക്കൊമ്പുകൾ കൈവശം വെച്ചതായി കണ്ടെത്തി. ആദായനികുതി വകുപ്പിന്റെ അറിയിപ്പിന്റെ അടിസ്ഥാനത്തിൽ മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ കോടനാട് എന്നിവരടങ്ങിയ സംഘം പ്രതിയുടെ വീട്ടിൽ പരിശോധന നടത്തി. 21.12.2011 ന് വൈകുന്നേരം 4.00 മണിയോടെ കൊച്ചിയിലെ പ്രതിയുടെ വസതിയിൽ നിന്ന് റോസ് വുഡ് കൊണ്ട് നിർമ്മിച്ച സ്റ്റാൻഡിൽ ഉറപ്പിച്ച രണ്ട് അനകൊമ്പുകളും കണ്ണാടിയുടെ ഇരുവശത്തും ഉറപ്പിച്ച രണ്ട് അനകൊമ്പുകളും കണ്ടെത്തി.
പിടിച്ചെടുക്കുന്ന സമയത്ത്, കുറ്റാരോപിതനായ മോഹൻലാലിന്റെ ആനക്കൊമ്പുകൾ കൈവശം വയ്ക്കുന്നതിന് 1972- ലെ വന്യജീവി (സംരക്ഷണ) നിയമം അനുസരിച്ച് നിയമപരമായ ഉടമസ്ഥ സർട്ടിഫിക്കറ്റോ, മറ്റെന്തെങ്കിലും രേഖകളോ ഇല്ലായിരുന്നു. തൽഫലമായി, ഒ.ആർ. 14/2012 നമ്പർ FIR കോടനാട് റെയിഞ്ചിലെ മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു.

ആദ്യത്തെ ഉഡായിപ്പ് ആരംഭിക്കുന്നത്

ആദ്യത്തെ ഉഡായിപ്പ് ആരംഭിക്കുന്നത്


2. പിടിച്ചെടുത്ത 4 അനധികൃത ആനക്കൊമ്പുകൾ സീസർ മഹസർ എഴുതി കണ്ടുകെട്ടിയോ ❓️

അവിടെയാണ് ആദ്യത്തെ ഉഡായിപ്പ് ആരംഭിക്കുന്നത്. വന്യജീവി സംരക്ഷണ നിയമം 1972 ലെ വകുപ്പ് 58F പ്രകാരം കണ്ടെടുത്ത അനധികൃത ആനക്കൊമ്പുകൾ കണ്ടുകെട്ടി ഫോറസ്റ്റ് സ്റ്റേഷനിലേക്കും പിന്നീട് മജിസ്‌ട്രെറ്റിന്റെ മുൻപാകെയും ഹാജരാക്കണം.
എന്നാൽ ഫോറസ്റ്റ് റെയ്ഡിൽ മോഹൻലാലിന്റെ വീട്ടിൽ നിന്നും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മേൽപ്പറഞ്ഞ കൊമ്പുകൾ പിടിച്ചെടുത്ത ശേഷം അത് നിയമവിരുദ്ധമായി സൂക്ഷിച്ചതാണ് എന്ന് തിരിച്ചറിഞ്ഞിട്ടും വിശാല മനസ്‌ക്കാരായ ഫോറസ്റ്റ് ഓഫീസർമാർ മോഹൻലാലിന്റെ പ്രതിനിധിയായ, വീട്ടിലെ കാര്യസ്ഥൻ എം.ജെ.ആന്റണിക്ക് ബോണ്ടിൽ വിട്ടുകൊടുത്തു. മേൽപ്പറഞ്ഞ പ്രവൃത്തി വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പ് 50(4A), 50(4) എന്നിവക്ക് വിരുദ്ധവും നിയമവിരുദ്ധവുമാണ്.
അതായത് കട്ട മുതൽ കള്ളന്റെ ബന്ധുക്കളെയോ, വേണ്ടപ്പെട്ടവരെയോ ഏൽപ്പിക്കുന്നു എന്ന് ചുരുക്കം അഥവാ കുത്തി കൊല്ലാൻ ഉപയോഗിച്ച കത്തി കൊലപാതകിക്ക് തിരികെ കൊടുക്കുന്ന ലൈൻ.
(റെയ്ഡിൽ പിടിച്ചെടുത്ത ആനകൊമ്പുകൾ അപ്പോൾ തന്നെ ഒന്നാം പ്രതി മോഹൻലാലിന് തിരികെ നൽകി എന്നും, അത് മോഹൻലാലിന്റെ വീട്ടിലെ കാര്യസ്ഥൻ ഏറ്റുവാങ്ങി എന്നുമുള്ള റിപ്പോർട്ടിന്റെ പകർപ്പ് ഇതോടൊപ്പം )

ആകെ 4 പ്രതികൾ

ആകെ 4 പ്രതികൾ

3. കേസിൽ എത്ര പ്രതികളുണ്ട്?

4ആകെ 4 പ്രതികൾ. ഒന്നാം പ്രതി മോഹൻലാൽ ഉൾപ്പെടെ തൃശൂര്‍ ഒല്ലൂര്‍ ഹില്‍ ഗാര്‍ഡന്‍സില്‍ പി.എന്‍ കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ എരൂര്‍ നയനം വീട്ടില്‍ കെ.കൃഷ്ണകുമാര്‍, ചെന്നൈ പെനിന്‍സുല അപ്പാര്‍ട്ട്‌മെൻറില്‍ നളിനി രാധാകൃഷ്ണന്‍ എന്നിവരാണ് രണ്ട് മുതൽ നാല് വരെ പ്രതികള്‍.

4. പ്രതികൾക്കെതിരെയുള്ള കേസ് എന്തായിരുന്നു?

1972- ലെ വന്യജീവി (സംരക്ഷണം) നിയമത്തിന് കീഴിലുള്ള
• വകുപ്പ് 39: ​​ വന്യമൃഗങ്ങൾ, മൃഗങ്ങൾ, ഇറക്കുമതി ചെയ്ത ആനക്കൊമ്പ് മുതലായവ സംസ്ഥാനത്തിന്റെയും കേന്ദ്ര ഗവൺമെന്റിന്റെയും സ്വത്തായി കണക്കാക്കുന്നു
• വകുപ്പ് 40: ഷെഡ്യൂൾ I അല്ലെങ്കിൽ ഷെഡ്യൂൾ II ന്റെ ഭാഗം II ൽ വ്യക്തമാക്കിയിട്ടുള്ള ഏതെങ്കിലും ബന്ദിയാക്കപ്പെട്ട മൃഗത്തിന്റെ നിയന്ത്രണം, കസ്റ്റഡി അല്ലെങ്കിൽ കൈവശം വയ്ക്കുന്നത് സംബന്ധിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡനോടോ അംഗീകൃത ഉദ്യോഗസ്ഥനോടോ പ്രഖ്യാപനങ്ങൾ നടത്തുന്നതിന് വ്യവസ്ഥ ചെയ്യുന്നു.
• വകുപ്പ് 49B: ഷെഡ്യൂൾ ചെയ്ത മൃഗങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ ട്രോഫികൾ, മൃഗങ്ങളുടെ ലേഖനങ്ങൾ മുതലായവയുടെ ഇടപാടുകൾ നിരോധിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നു.
• വകുപ്പ് 52: നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥകൾക്ക് വിരുദ്ധമായി നടത്തുന്ന ശ്രമങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും വേണ്ടി വ്യവസ്ഥ ചെയ്യുന്നു
• വകുപ്പ് 57: കുറ്റാരോപിതന്റെ മേൽ കള്ളം പറയാനുള്ള തെളിവിന്റെ ഭാരം അനുമാനിക്കുന്നു
സെക്ഷൻ 51 അനുസരിച്ച്, ആനകൾ ഷെഡ്യൂൾ I മൃഗങ്ങളായതിനാൽ, ആനക്കൊമ്പ് വിൽക്കുന്നതും കൈമാറ്റം ചെയ്യുന്നതും പരമാവധി നിയമ പരിരക്ഷ ലഭിക്കുന്നതിനാൽ പ്രസ്തുത കുറ്റങ്ങൾക്ക് 7 വർഷം വരെ തടവ് ലഭിക്കും.

നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്

നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്


4. പ്രതികളെ അറസ്റ്റ് ചെയ്തോ ❓️ അവർ ജാമ്യത്തിലാണോ ❓️മുൻ‌കൂർ ജാമ്യം ലഭിച്ചോ ❓️
നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ് എന്ന് മൗലികവകാശമായി എഴുതിവെക്കപ്പെട്ട ഭരണഘടനയുടെ ആർട്ടിക്കിൾ 14 ന്റെ നല്ല നടപ്പ് ഉഡായിപ്പ് ഇവിടെ കാണാം.
7 വർഷം തടവ് കിട്ടാവുന്ന കുറ്റകൃത്യത്തിൽ
ഒന്നാം പ്രതിയായിട്ടും അറസ്റ്റ് ചെയ്യുകയോ, ജാമ്യം എടുക്കുകയോ ചെയ്യാതെ, വിചാരണ നടത്താതെ ഇപ്പോഴും പ്രതികൾ ഉന്നതരായി ജീവിക്കുന്നു. FIR രജിസ്റ്റർ ചെയ്ത് 50 മാസങ്ങൾ അഥവാ 4 വർഷവും 2 മാസവും ജാമ്യമോ, മുൻ‌കൂർ ജാമ്യമോ എടുക്കാതെ അറസ്റ്റ് ചെയ്യപ്പെടാതെ മോഹൻലാൽ എന്ന പ്രതി നമുക്കിടയിൽ സൂപ്പർ സ്‌റ്റാറായി ജീവിക്കുന്നു .., ഒരു പ്രതി മരണപ്പെടുന്നു.
ജൂൺ 12, 2012 ന് പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രറ്റ് കോടതി മൂന്നിൽ ഫോറസ്റ്റ് ഒക്കറൻസ് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഒരു തുടർ നടപടികളും ഉണ്ടായില്ല.

സമ്മാനമായി പോലും കൊടുക്കാൻ പാടില്ല

സമ്മാനമായി പോലും കൊടുക്കാൻ പാടില്ല

4. ആർക്കാണ് ആനകൊമ്പുകൾ കൈവശം വെക്കാൻ അനുമതിയുള്ളത് ❓️ ആനകൊമ്പുകൾ ഉൾപ്പെടെയുള്ള സംരക്ഷിത മൃഗങ്ങളുടെ ട്രോഫികളും, മറ്റും ആരുടെ ഉടമസ്ഥതയിലാണ് ❓️
1961 ലെ കേരള ഫോറസ്റ്റ് ആക്റ്റ് വകുപ്പ് 69 പ്രകാരം ആനക്കൊമ്പുകൾ സംസ്ഥാന സർക്കാരിന്റെ മാത്രം ഉടമസ്ഥതയിൽ വരുന്ന വസ്തുവാണ്. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പ് 39(3) പ്രകാരം സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുഭവിക്കുന്ന ഉടമസ്ഥ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമാണ് ഒരു സ്വകാര്യ വ്യക്തിക്ക് ആനക്കൊമ്പ് കൈവശം വെക്കാൻ അനുമതിയുള്ളത്.
എന്നാൽ നിയമ പ്രകാരം ആനക്കൊമ്പ് സൂക്ഷിക്കാൻ ലൈസൻസ് ഉള്ളവർക്ക് അവരുടെ രക്ത ബന്ധുക്കൾക്ക് മാത്രമേ അത് കൈമാറാൻ പോലും അനുമതിയുള്ളു. മറ്റൊരാൾക്ക് സമ്മാനമായി പോലും കൊടുക്കാൻ പാടില്ല.

മോഹൻലാലിന് പറമ്പരാഗതമായി ലഭിച്ചതാണോ

മോഹൻലാലിന് പറമ്പരാഗതമായി ലഭിച്ചതാണോ


5. മോഹൻലാലിന്റെ കൈവശം എങ്ങനെയാണു ആനകൊമ്പുകൾ എത്തിച്ചേർന്നത്?
ആനക്കൊമ്പ് മോഹൻലാലിന് പാരമ്പരാഗതമായി കിട്ടിയതാണെന്നതാണ് വാദം എന്നാൽ അദ്ദേഹത്തിന്റെ വാദം.
6. മോഹൻലാലിന് പറമ്പരാഗതമായി ലഭിച്ചതാണോ ആനകൊമ്പുകൾ ❓️
അല്ല.
"തന്റെ വീടുപൊളിക്കുമ്പോൾ ആനകൊമ്പ് പിടിപ്പിച്ച ഡ്രസ്സിങ് മേശ മോഹൻലാലിൻറെ വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ നല്കിയതാണെന്ന്. യഥാർത്ഥ ഉടമയെന്നു പറയപ്പെടുന്ന തൃപ്പൂണിത്തറ കൃഷണ കുമാറിന്റെ കത്ത് ഈ പോസ്റ്റിനോടൊപ്പം )
1983 ൽ ചെന്നൈയിൽ വെച്ച് നളിനി എന്നൊരു സ്ത്രീയുടെ കയ്യിൽ നിന്നും 60000 രൂപയ്ക്ക് താൻ വാങ്ങിയതാണ് ഈ ആനക്കൊമ്പുകൾ എന്നും നളിനിയുടെ ഭർത്താവിന്റെ പിതാവിന്റെ പിതാവ് കൊച്ചീ മഹാരാജാവായിരുന്നു എന്നും യഥാർത്ഥ ഉടമ എന്നുപറയുന്ന രണ്ടാം പ്രതി കൃഷ്ണകുമാർ പറയുന്നു.

ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തിട്ടുള്ളത്

ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തിട്ടുള്ളത്


7. സൂക്ഷിക്കാൻ ഏല്പിച്ച ആനക്കൊമ്പ് എങ്ങനെ നിയമവിരുദ്ധമാകും?
രണ്ടാം പ്രതി കൃഷ്ണ കുമാർ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് നൽകിയ കത്തിൽ അദ്ദേഹം ഒരു സ്ത്രീയിൽ നിന്നും പണം നൽകിയാണ് അനാകൊമ്പുകൾ മേടിച്ചത് എന്ന് പറയുന്നു. അങ്ങനെയെങ്കിൽ പണം കൊടുത്ത് മേടിച്ചതിലൂടെ കൃഷ്ണകുമാറും അത് പണം കൊടുത്തോ കൊടുക്കാതെയോ കൈപറ്റി സൂക്ഷിച്ച മോഹൻലാലും കൈമാറ്റം ചെയ്ത സ്ത്രീയും വന്യജീവി സംരക്ഷണ നിയമം വകുപ്പ് 51,58 Y, 39(3) വകുപ്പുകൾ പ്രകാരവും 57 വകുപ്പ് പ്രകാരവും ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തിട്ടുള്ളത്.

വന്യജീവി സംരക്ഷണ നിയമ പ്രകാരം കുറ്റകരമാണ്

വന്യജീവി സംരക്ഷണ നിയമ പ്രകാരം കുറ്റകരമാണ്


2005 മുതൽ ആനക്കൊമ്പുകൾ മോഹൻലാലിനെ വിശ്വസിച്ച് ഏൽപ്പിച്ചിട്ടുണ്ടെന്നുള്ള കൃഷ്ണകുമാറിന്റെ മൊഴിയും 04-09-2011 മുതൽ കൈവശത്തിനായി രേഖമൂലം കൈമാറി എന്ന കത്തും പ്രകാരം പ്രതികൾ അനധികൃതമായാണ് ആഭാക്കൊമ്പുകൾ സൂക്ഷിക്കുകയും കൈമാറ്റം നടത്തുകയും ചെയ്തത് എന്ന് വ്യക്തമാണ്. കൂടാതെ തിരുവനന്തപുരത്ത് നിന്നും വീട് മാറുമ്പോൾ ഈ ആനക്കൊമ്പുകൾ കൊച്ചിയിലേക്ക് ട്രാൻസ്‌പോർട് ചെയ്തത് വൈൽഡ് ലൈഫ് വാർഡനെയോ അധികൃതരെയോ അറിയിക്കാതെ അനുമതിയില്ലാതെയാണ് എന്നതും വന്യജീവി സംരക്ഷണ നിയമ പ്രകാരം കുറ്റകരമാണ്.
equality before law and equal protection of law എന്ന തുല്യ നീതിയിൽ വിശ്വസിക്കുന്ന രാജ്യത്തെ ജുഡീഷ്യൽ സ്ഥാപനങ്ങളും ഈ വേര്തിരിവിന് മറുപടി പറഞ്ഞെ മതിയാകൂ.
വാൽ : തികച്ചും അനാശാസ്യകരമായ ഒരു ഗുരുതര നിയമലംഘനം ചൂണ്ടിക്കാണിക്കുക മാത്രമാണ് ഇവിടെ ചെയ്തിട്ടുള്ളത്. മോഹൻലാലെന്ന് നടനുമായോ അദ്ദേഹത്തിന്റെ അഭിനയജീവിതവുമായോ ഈ പോസ്റ്റിനു യാതൊരു ബന്ധവുമില്ല.

English summary
Mohanlal's ivory case; This Is What Happened in Case, Advocate Sreejith Perumana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X