കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയുടെ ദീപം തെളിയിക്കല്‍ ആഹ്വാനത്തെ പിന്തുണച്ച് മോഹന്‍ലാല്‍; ഒരുമയുടെ ദീപം തെളിയിക്കൂ

  • By Anupama
Google Oneindia Malayalam News

കൊച്ചി: കൊറോണ സൃഷ്ടിച്ച ഇരുട്ട് മാറാന്‍ ഏപ്രില്‍ അഞ്ച് ഞായറാഴ്ച്ച രാജ്യത്തെ ജനങ്ങളോട് വീടുകളില്‍ വെളിച്ചം തെളിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് പ്രധാനമന്ത്രി. രാത്രി 9 മണിക്ക് രാജ്യത്തെ മുഴുവന്‍ ജനങ്ങളും 9 മിനിറ്റ് നേരം ലൈറ്റ് അണച്ച് മറ്റ് വെളിച്ചങ്ങള്‍ തെളിയിക്കണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. വിളക്ക്, മെഴുകുതിരി, ടോര്‍ച്ച്, എന്നിവ ഉപയോഗിച്ചാണ് വെളിച്ചം തെളിയിക്കേണ്ടതെന്നും നരേന്ദ്ര മോദി പറഞ്ഞിരുന്നു.

കൊറോണ മൂലമുണ്ടാവുന്ന ഇരുട്ടും അനിശ്ചിതത്വവും അവസാനിപ്പിച്ച് പ്രകാശത്തിന് നേര്‍ക്ക് പോകേണ്ടതുണ്ടെന്നും അതിനായി എല്ലായിടത്തും പ്രകാശം പരത്തേണ്ടതുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. ഇതിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഒരുമയുടെ ദീപം എല്ലാവരും വീടുകളില്‍ തെളിയിക്കണമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

നിശബ്ദ യുദ്ധം

നിശബ്ദ യുദ്ധം

'രാജ്യം മുഴഴവന്‍ കൊറോണ പകര്‍ച്ചവ്യാധിക്കെതിരെയുള്ള നിശബ്ദ യുദ്ധത്തിലാണ്. ഇതുവരെ ആരും കാണാത്ത ശത്രുവിനെതിരെയുള്ള യുദ്ധം. ഒരേ മനസ്സോടെ എല്ലാവരും ശത്രുവിനെ തുരത്താനുള്ള യജ്ഞത്തിലാണ്. ഈ പോരാട്ടത്തില്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം രാജ്യം മുഴുവന്‍ ലോക്കഡൗണിലാണ്.' മോഹന്‍ലാല്‍ പറഞ്ഞു. ഇന്ന് വൈകിട്ട് ഒന്‍പത് മണിക്ക് ഒന്‍പത് മിനിറ്റ് ഏവരുടേയും ആത്മാവുകളെ ഉജ്ജ്വലിപ്പിക്കുന്നതിനായി വിലക്ക് തെളിയിക്കല്‍ ക്യാംപെയിന്‍ നടക്കുകയാണ്. നമ്മുടെ വീടിന് മുന്നില്‍ എല്ലാവരും വിളക്കുകള്‍ തെളിയിക്കൂ. ഈ പ്രകാശം നമ്മുടെ പ്രതീക്ഷയുടേയും ഒരുമയുടേയും ദീപസ്തംഭം ആവട്ടെ. മോഹന്‍ലാല്‍ പറഞ്ഞു.

 ആശംസ

ആശംസ

ഇത്തരത്തില്‍ എല്ലാ ഇന്ത്യക്കാരും ഒരുമിക്കുന്ന ഈ ഒത്തുചേരലിന് എല്ലാ ആശംസകളും നേരുന്നതായും മോഹന്‍ലാല്‍ അറിയിച്ചു. ഈ വെളിച്ചം നമ്മുടെ മനക്കരുത്തില്‍ പ്രതീക്ഷയാകട്ടെ, ലോകാ സമസ്താ സുഖിനോഭവന്തു മോഹന്‍ ലാല്‍ പറഞ്ഞു.പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ചലചിത്രതാരങ്ങളായ മമ്മൂട്ടി, ജോയ് മാത്യൂ, സംവിധായകന്‍ പ്രിയദര്‍ശന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെ പിന്തുണച്ചിരുന്നു.

വിമര്‍ശനം

വിമര്‍ശനം

നേരത്തെ പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചതിന് പിന്നാലെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും എല്ലാവരും സഹകരിക്കണമെന്നും ആവശ്യപ്പെട്ട് മോഹന്‍ലാല്‍ രംഗത്തെത്തിയിരുന്നു. ഒപ്പം പ്രധാനമന്ത്രിയും ആഹ്വാന പ്രകാരം വൈകുന്നേരം അഞ്ച് മണിക്ക് എല്ലാവരും കൂടി ക്ലാപ്പ് ചെയ്യുമ്പോള്‍ ഒരുപാട് വൈറസുകളും ബാക്ടീരിയകളും ചത്തുപോകുമെന്ന് പറഞ്ഞത് വലിയ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമിടയാക്കിയിരുന്നു.

 കൈയ്യടി

കൈയ്യടി

കൈയ്യടിക്കുന്നത് കൊറോണ വൈറസിനെ നശിപ്പിക്കും എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. വൈകീട്ട് ഒമ്പത് മണി വരെ വീട്ടില്‍ നില്‍ക്കുകയും അഞ്ച് മണിക്ക് നമ്മള്‍ എല്ലാവരും കൂടി ക്ലാപ്പ് ചെയ്യുകയും ചെയ്യുന്നത് വലിയ പ്രോസസാണ്.ആ ശബ്ദം എന്ന് പറയുന്നത് ഒരു വലിയ മന്ത്രം പോലെയാണ്.ഒരുപാട് ബാക്റ്റീരിയയും വൈറസുമൊക്കെ നശിച്ച് പോകാന്‍ സാധ്യതയുണ്ട്. അങ്ങനെ നശിച്ച് പോട്ടെ. എല്ലാവരും സഹകരിക്കണമെന്ന് ഞാന്‍ താഴ്മയായി അപേക്ഷിക്കുന്നു, എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

വാദം

വാദം

വിഷയത്തില്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റുമായി മോഹന്‍ലാല്‍ പിന്നീട് രംഗത്തെത്തി. കൈയ്യടിച്ച് നമ്മള്‍ എല്ലാവരും ചേര്‍ന്ന് ആ പ്രവര്‍ത്തി ചെയ്യുമ്പോള്‍, അതൊരു പ്രാര്‍ത്ഥന പോലെ ആയിത്തീരുന്നു. നമ്മെ എല്ലാവരെയും ഒരുപോലെ ബാധിച്ചിരിക്കുന്ന സര്‍വ്വ അണുക്കളും ആ പ്രാര്‍ത്ഥനയുടെ ശക്തിയില്‍ നശിച്ചു തുടങ്ങട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം... ഈ നിമിഷം പ്രത്യാശ അല്ലാതെ എന്തുണ്ട് നമുക്ക് ബാക്കിയായി....ജീവന് ഭീഷണിയായ കൊറോണ വൈറസിനെ ഫലപ്രദമായി നേരിടാനുള്ള മരുന്ന് എത്രയും വേഗം കണ്ടുപിടിക്കാന്‍ ശാസ്ത്രത്തിനു സാധിക്കട്ടെ. എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയത്.

കൊറോണ

കൊറോണ

രാജ്യത്താകമാനം മൂവായിരത്തിലധികം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്ക് അനുസരിച്ച് വിവിധ സംസ്ഥാനങ്ങളിലുള്ള രോഗികളുടെ എണ്ണം 3074 ആയി. ഇന്നലെ മാത്രം അഞ്ഞൂറിലധികം പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. കൊറോണ ബാധിച്ച് ഇതിനകം 77 പേര്‍ മരണപ്പെടുകയും ചെയ്തു.

English summary
Mohanlal tweet supporting pm modi's diya jalalo campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X