ഏട്ടന്റെ ഷർട്ടില്‍ ഇച്ചാക്ക; ഇനി മലയാളികള്‍ക്കായി ആ സമ്മാനം കൂടി മോഹന്‍ലാലും ബിഗ് ബോസും ഒരുക്കുമോ?
മമ്മൂട്ടിക്ക് വ്യത്യസ്തതയാർന്ന പിറന്നാള്‍ ആശംസയുമായി മോഹന്‍ലാലും ബിഗ് ബോസ് മലയാളം ടീം. മമ്മൂട്ടിയുടെ ഫോട്ടോകള്‍ വെച്ച് പ്രത്യേകം ഡിസൈന്‍ ചെയ്ത ഷർട്ട് ധരിച്ചാണ് മോഹന്‍ലാല്‍ ഇന്ന് ബിഗ് ബോസ് ഷോയിലേക്ക് എത്തിയിരിക്കുന്നത്. മമ്മൂട്ടിക്കായുള്ള മോഹന്‍ലാലിന്റെ ഈ പ്രത്യേക പിറന്നാള്‍ സമ്മാനം സോഷ്യല്‍ മീഡിയക്ക് അകത്ത് ഇതിനോടകം തന്നെ വൈറലായി മാറി കഴിഞ്ഞു.
വിവിധ കാലങ്ങളില്‍ എടുത്തിരിക്കുന്ന മമ്മൂട്ടിയുടെ പ്രശസ്തമായ ചിത്രങ്ങളാണ് ഷർട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചുള്ള ചിത്രവുമുണ്ട്. മമ്മൂട്ടിയ്ക്ക് തന്റേയും ബിഗ് ബോസ് ടീമിന്റേയും പിറന്നാള്‍ ആശംസകള്‍ നേരുന്നതായും ഏഷ്യാനെറ്റ് പങ്കുവെച്ച വീഡിയോയില്‍ മോഹന്‍ലാല്‍ ആശംസിക്കുന്നു.

ലാലേട്ടന്റെ ഷർട്ട് ഇൽ ഇക്കയുടെ ഫോട്ടോ. അതില്‍പരം മലയാളി പ്രേക്ഷകർക്ക് എന്താണ് വേണ്ടത്. ബിഗ്‌ബോസ് ഇൽ ഇക്കയെകൊണ്ട് വരുമോ ബോസേ. രണ്ടു പേരും ഒന്നിച്ചു ബിഗ്ബോസ് വേദിയിൽ വന്നാല്‍ അത് അപൂർവ്വമായ ഒരു കാഴ്ച തന്നെയായിരിക്കും. ഒപ്പം മലയാളികള്‍ക്കുള്ള ഏറ്റവും വലിയ സമ്മാനമായും അത് മാറും' എന്നുമാണ് മോഹന്‍ലാലിന്റെ ആശംസാവീഡിയോക്ക് താഴെ ഒരു പ്രേക്ഷകന്‍ കുറിച്ചിരിക്കുന്നത്.
ഇതിന്റെ വേറൊരു വേർഷൻ ഇവർ ഷോട്സിൽ ഇട്ടിരുന്നു, അവിടെ പറഞ്ഞിരുന്നത് "പ്രിയപ്പെട്ട മമ്മൂക്ക" എന്നായിരുന്നു. അത് ലാലേട്ടന്റെ വാക്കുകളല്ല. അത് ബിഗ് ബോസ് സൈഡിൽ നിന്നുള്ളതാണ്. അതായത് ലാലേട്ടൻ പ്രിയപെട്ട "ഇച്ചാക്കക്ക് " എന്നാണ് ഉപയോഗിക്കാറുള്ളത്. ഈ വീഡിയോയില്‍ ഇതാ അവസാനം വരുന്നു "ഇച്ചക്കാ " എന്ന്. ഓർമ്മ വെച്ച കാലം മുതൽ രണ്ടിൽ ഒരാളെ രഹസ്യമായും ഒരാളെ പരസ്യമായും ഇഷ്ടപ്പെടുന്നവരാ കൂടുതൽ മലയാളികളും- എന്നാണ് ഏഷ്യാനെറ്റ് യൂട്യൂബില്‍ പങ്കുവെച്ച ഒരു വീഡിയോക്ക് താഴെ മറ്റൊരു പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്.
രോഗബാധിതൻ ആയതിന് ശേഷം വരുന്ന മമ്മൂട്ടിയെ ആദ്യ പിറന്നാള്‍ ആണിത്. വേറെ ഏത് സിനിമ മേഖലയില്‍ ഇതൊക്കെ കാണാന്‍ സാധിക്കും.വേറെ ഒരാളും ഈഗോ കാരണം ഇത് ചെയ്യില്ല. ഈഗോ എന്നത് ലവലേശം ഇല്ലാത്ത ഒരേ ഒരു നടൻ അത് മോഹൻലാൽ ആകും. മറ്റാർക്കും സ്വപ്നം കാണാൻ സാധിക്കാത്ത വിധം മലയാളി അത്രമേൽ അയാളെ സ്വീകരിക്കാനുള്ള കാരണവും അതാണ്. മോഹൻലാൽ എന്ന മനുഷ്യൻ മുന്നോട്ട് വെക്കുന്ന ഒരു സ്നേഹം കരുതൽ ഒക്കെ ഉണ്ട്. ഉള്ള് തുറന്നുള്ള മോനെ എന്ന വിളി അടക്കം സമൂഹത്തിൽ ഉണ്ടാക്കിയ ഇംപാക്ട് ചെറുതല്ലെന്ന് കൃഷ്ണന്‍ എന്നയാളും ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications