ധീരനായ രാഷ്ട്ര ശിൽപി , ഭാരതത്തിന്റെ അഭിമാനം; ഇ ശ്രീധരന് വിജയാശംസ നേർന്ന് മോഹൻലാൽ
പാലക്കാട്; പാലക്കാട് മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി മെട്രോമാന്‍ ഇ ശ്രീധരന് വിജയാശംസകളുമായി നടന്‍ മോഹന്‍ലാല്‍.ഓരോ ഭാരതീയനും അഭിമാനിക്കാന്‍ ഇവിടെ നമുക്കൊരു വ്യക്തിത്വമുണ്ടെന്നും അത് ഇ ശ്രീധരനാണെന്നുംധീരനായ രാഷ്ട്ര ശിൽപിയായ ശ്രീധരന്റെ സേവനം ഇനിയും നമ്മുക്ക് ആവശ്യമുണ്ടെന്നും മോഹൻലാൽ വിഡിയോയിൽ പറയുന്നു. മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ
ഓരോ ഭാരതീയനും അഭിമാനിക്കുവാൻ ഇവിടെ നമുക്കൊരു വ്യക്തിത്വം ഉണ്ട്, ഇ ശ്രീധരൻ സർ. കൊടുങ്കാറ്റിൽ തകർന്ന പാമ്പൻ പാലം 46 ദിവസം കൊണ്ട് പുനർ നിർമ്മിച്ച ഇച്ഛാശക്തിയുടെ ഉടമ. അസാധ്യമെന്ന് ലോകം കരുതിയ കൊങ്കൺ റെയിൽവേ കരിങ്കൽ തുരങ്കങ്ങളിലൂടെ യാഥാർഥ്യമാക്കിയ ധിഷണശാലി. ദില്ലി കൊച്ചി നഗരങ്ങളിലെ മെട്രോ റെയിൽ നിർമ്മാണത്തിന് നേതൃത്വം കൊടുത്ത ധീരനായ രാഷ്ട്ര ശില്പി.
കഴക്കൂട്ടത്ത് യോഗി ആദിത്യനാഥിന്റെ റോഡ് ഷോ, ചിത്രങ്ങൾ കാണാം
ഏൽപ്പിച്ച ജോലി സമയത്തിന് മുൻപേ പൂർത്തിയാക്കി ബാക്കി വരുന്ന തുക സർക്കാരിനെ തിരികെ ഏൽപ്പിക്കുന്ന കറ കളഞ്ഞ വ്യക്തിത്വം, ഭാരതം പദ്മവിഭൂഷൺ നൽകി ആദരിച്ച നമ്മുടെ സ്വന്തം മെട്രോമാൻ ശ്രീ ഇ ശ്രീധരൻ സാർ. വികസനത്തിന്റെ പുതിയ പാതകളിലൂടെ നമ്മളെ നയിക്കുവാൻ ശ്രീധരൻ സാറിന്റെ സേവനങ്ങൾ ഇനിയും നമുക്ക് ആവശ്യമുണ്ട്. ശ്രീധരൻ സാറിന് എന്റെ വിജയാംശംസകൾ.
പത്തനംതിട്ടയിൽ ശരണം വിളിച്ച് മോദി; ബിജെപിയെ അധികാരത്തിൽ എത്തിക്കാൻ കേരളം തയ്യാറായിക്കഴിഞ്ഞെന്ന്
ആരാധകര്‍ കാത്തിരുന്ന പവനി റെഡ്ഡിയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്, വൈറല്‍ ചിത്രങ്ങള്‍ കാണാം