Get Updates
Get notified of breaking news, exclusive insights, and must-see stories!

ശശീന്ദ്രൻ മുൻപും പീഡന പരാതി ഒതുക്കിയിട്ടുണ്ട്; ഗുരുതര ആരോപണവുമായി പരാതിക്കാരിയുടെ പിതാവ്

ചാക്കോയ്ക്ക് ലാഭത്തിൽ മാത്രമാണ് നോട്ടമെന്ന് പറഞ്ഞ യുവതിയുടെ പിതാവ് എൻസിപിയെ പിഴിയുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു

കൊല്ലം: മന്ത്രി എ.കെ ശശീന്ദ്രനും എൻസിപി നേതൃത്വത്തിനുമെതിരെ ഗുരുതര ആരോപണവുമായി കുണ്ടറയിലെ പരാതിക്കാരിയുടെ പിതാവ്. ശശീന്ദ്രൻ മുൻപും പീഡന പരാതി ഒതുക്കി തീർത്തിട്ടുണ്ടെന്ന് പിതാവ് പറഞ്ഞു. നേരത്തെ ഇയാളുമായുള്ള മന്ത്രിയുടെ ഫോൺ സംഭാഷണം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിക്കെതിരെ കൂടുതൽ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ak saseendran

സാരി ഇങ്ങനെയും ഉടുക്കാം; ആരാധകരെ ഞെട്ടിച്ച് നടി അനുശ്രീയുടെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ വൈറല്‍

എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോയ്ക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. ചാക്കോയ്ക്ക് ലാഭത്തിൽ മാത്രമാണ് നോട്ടമെന്ന് പറഞ്ഞ യുവതിയുടെ പിതാവ് എൻസിപിയെ പിഴിയുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു. താൻ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെന്ന് പി.സി ചാക്കോ എന്തിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നും യുവതിയുടെ പിതാവ് ചോദിച്ചു. ഓലപ്പാമ്പുകാട്ടി പേടിപ്പിക്കാൻ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
    ശശീന്ദ്രനെതിരെ പരാതി നൽകിയത് തോമസ് ചാണ്ടിയുടെ പിഎയുടെ സഹായി ? | Oneindia Malayalam

    അതേസമയം കുണ്ടറ പീഡന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി എകെ ശശീന്ദ്രനെ താക്കീത് ചെയ്ത് എന്‍സിപി. സംഭവത്തെ തുടര്‍ന്ന് ആറ് പേരെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ സല്‍പ്പേരിന് ദോഷം വരുത്തിയവരെ സസ്‌പെന്‍ഡ് ചെയ്യുകയാണെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ വ്യക്തമാക്കി. ഇടപെടലുകളിലും ഫോണ്‍ സംഭാഷണങ്ങളിലും ജാഗ്രത വേണമെന്നാണ് മന്ത്രി ശശീന്ദ്രന് എന്‍സിപി നല്‍കിയിരിക്കുന്ന വിശദീകരണം.

    കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് ബെനഡിക്ട്, സംസ്ഥാന സമിതി അംഗം പ്രദീപ് കുമാര്‍, മഹിളാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് ഹണി വിക്ടോ, സംസ്ഥാന സമിതി അംഗങ്ങളായ ജയന്‍ പുത്തന്‍പുരയ്ക്കല്‍, സലീം കാലിക്കറ്റ് എന്നിവരെയും എന്‍വൈസി കൊല്ലം പ്രസിഡന്റ് ബിജു എന്നിവരെയാണ് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തത്. മന്ത്രി എകെ ശശീന്ദ്രന്‍ ഫോണ്‍ ചെയ്ത റെക്കോര്‍ഡ് സംഭാഷണം പ്രചരിപ്പിച്ചതിനെതിരെയാണ് ഇവർക്കെതിരെ നടപടി.

    ഹോട്ട് ലുക്കില്‍ ബിഗ് ബോസ് താരം ഹിമ ശങ്കര്‍; ഫോട്ടോഷൂട്ട് കണ്ട് ഞെട്ടി ആരാധകര്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+