വിവാഹ വസ്ത്രം തയ്ച്ചു നൽകാൻ വൈകി; മണവാളനും സഹോദരനും കടയിൽ കയറി, ആ വനിത ജീവനക്കാരിയെ ചെയ്തത്...!!

  • By: Akshay
Subscribe to Oneindia Malayalam

ചങ്ങരംകുളം: വിവാഹ വസ്ത്രം തയിച്ചു നൽകാൻ വൈകിയതിന്റെ പേരിൽ തയ്യൽ കടയിൽ കയറി അതിക്രമം കാണിച്ച മണവാളന്റെ സഹോദരനും ബന്ധുവും കുടുങ്ങി. വസ്ത്രം തയിച്ചു നൽകാൻ വൈകിയതിനാൽ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കടയിൽ കയറി അതിക്രമം നടത്തിയത്. കഴിഞ്ഞയാഴ്ചയിലാണ് പെരുമ്പടപ്പ് സ്റ്റേഷൻ അതിർത്തിയിലെ പാറയിൽ കേസിനാസ്പദമായ സംഭവം നടന്നത്. പീഡനക്കേസിലാണ് ഇപ്പോൾ മണവാളന്റെ സഹോദരനും ബന്ധുവും കുടുങ്ങിയിരിക്കുന്നത്.

തയ്യൽ കടയിലെ വയനാട് സ്വദേശിയായ ജീവനക്കാരിയാണ് മണവാളന്റഎ ബന്ധുവിനും സഹോദരനുമെതിരെ പീഡനശ്രമത്തിന് കേസ്കൊടുത്തിരിക്കുന്നത്. ടൈലറിങ്ങ് ഷോപ്പിൽ വിവാഹ​വസ്ത്രം തയ്ക്കാൻ നൽകിയ വടക്കേക്കാട് സ്വദേശിയായ യുവാവിനു വിവാഹ ദിവസം രാവിലെ വരെ വിവാഹ വസ്ത്രം തയ്ച്ചു നൽകാതിരുന്നതാണ് പുതുമണവളനു അരിശംമൂത്തത്.

വിവഹത്തിന് വിവാഹ വസ്ത്രം കിട്ടിയില്ല

വിവഹത്തിന് വിവാഹ വസ്ത്രം കിട്ടിയില്ല

എന്നാൽ മറ്റു വസ്ത്രങ്ങൾ സംഘടിപ്പിച്ച് വിവാഹ കർമ്മങ്ങൾ പൂത്തിയാക്കിയ പുതുമണവാളനും സഹോദരനും ബന്ധുവും പെരുമ്പടപ്പ് പാറയിലെ തയ്യൽ കടയിലെത്തി വാക്കേറ്റം നടത്തുകയും മറ്റൊരു വിവാഹ വസ്ത്രം എടുത്തുപോകുകയായിരുന്നു.

സംഭവത്തിന് മറ്റൊ ഭാവം രൂപപ്പെട്ടു

സംഭവത്തിന് മറ്റൊ ഭാവം രൂപപ്പെട്ടു

രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും അല്ലെങ്കിൽ തയ്യൽ കയയിൽ നിന്നെടുത്ത വിവാഹ വസ്ത്രം തിരിച്ചു നൽകില്ലെന്നും പറഞ്ഞതോടെ സംഭവത്തിന് മറ്റൊരു ഭാവം രൂപപ്പെടുകയായിരുന്നു.

പരാതി നൽകിതോടെ സംഭവം കൈവിട്ട് പോയി

പരാതി നൽകിതോടെ സംഭവം കൈവിട്ട് പോയി

തങ്ങളുടെ തയ്യൽ കടയിൽ കയറി വനിത ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി വയനാട് സ്വദേശിനിയായ ജീവനക്കാരി പോലീസിൽ പരാതി നൽകിയതോടെ സംഭവം കൈവിട്ട് പോകുകയായിരുന്നു.

ഒത്തു തീർപ്പ്

ഒത്തു തീർപ്പ്

സംഭവം കൈവിട്ട്പോകും എന്ന് കണ്ടെതോടെ പെരുമ്പടപ്പ് എസ്ഐ കാര്യങ്ങൾ ഒത്തു തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

വാദികൾക്കെതിരെ കേസ്

വാദികൾക്കെതിരെ കേസ്

എന്നാൽ പ്രശ്നം ഒത്തു തീർപ്പാക്കാൻ തയ്യൽ കടക്കാർ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടതോടെ കാര്യങ്ങൾ പീന്നീടും കൈവിട്ട് പോകുകയായിരുന്നു. അതോടെ സംഭവത്തിൽ വാദിയായ പുതുമണവാളന്റെ സഹോദരനും ബന്ധുവിനുമെതിരെ കേസാവുകയായിരുന്നു.

ജാമ്യമില്ലാ വകുപ്പ്

ജാമ്യമില്ലാ വകുപ്പ്

ജാമ്യം നൽകാൻ കഴിയാത്ത വകുപ്പുകൾ ചേർത്താണ് സഹോദരനും ബന്ധുവിനുമെതിരെ പെരുമ്പടപ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ട് പേരും ഇപ്പോൾ ഒളിവിലാണ്.

English summary
Molesting case against youth at Perumbatapp
Please Wait while comments are loading...