കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമ്മൂട്ടി 15 ലക്ഷം തന്നെന്നായിരുന്നു പ്രചരണം; പക്ഷെ കിട്ടയത് അത്രമാത്രം: മോളി കണ്ണമാലിയുടെ മകന്‍

സംഘടനയില്‍ അംഗമല്ലെന്ന് പറഞ്ഞാണ് താരസംഘടനയായ അമ്മ മോളി കണ്ണമാലിക്ക് സഹായം നിഷേധിച്ചത്

Google Oneindia Malayalam News

കൊച്ചി: ആറ് ദിവസത്തോളം വെന്റിലേറ്ററില്‍ കിടന്നതിന് ശേഷമാണ് നടി മോളി കണ്ണമാലി ജീവിതത്തിലേക്ക് തിരിച്ച് വന്നതെന്ന് മകന്‍ ജോളി. ചികിത്സയ്ക്കായി വലിയ സാമ്പത്തിക ബാധ്യത വന്നു. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചെന്ന ഉടനെ തന്നെ 50000 രൂപ കെട്ടിവെക്കാന്‍ പറഞ്ഞു. പിന്നെ വരുന്ന ബില്ലും പതിനാറായിരവും ഇരുപതിനായിരവുമൊക്കെയായിരുന്നുവെന്നും മകന്‍ പറയുന്നു. വണ്‍ ഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോണി കണ്ണമാലിയുടെ മകന്‍ ജോളിയുടെ വാക്കുകളിലേക്ക്.

മോളി കണ്ണമാലിയുടെ രണ്ട് മക്കള്‍

മോളി കണ്ണമാലിയുടെ രണ്ട് മക്കള്‍

ഞാനും ചേട്ടനും മത്സ്യത്തൊഴിലാളികാണ്. ഞങ്ങളെ കൊണ്ട് കൂട്ടിയാല്‍ കൂടാന്‍ പറ്റുന്ന തുക എന്ന് പറഞ്ഞാല്‍ അതിന് ഒരു പരിധിയുണ്ട്. അതിനപ്പുറം ഞങ്ങളെക്കൊണ്ട് സാധിക്കില്ല. പക്ഷെ കുറേ അധികം ആളുകള്‍ സഹായിച്ചത് അനുഗ്രഹമായി. ഫിറോസ് കുന്നംപറമ്പില്‍ സാറെ വിളിക്കുകയും അദ്ദേഹം അപ്പോള്‍ തന്നെ രണ്ടര ലക്ഷം രൂപ അക്കൌണ്ടിലേക്ക് ഇട്ടെന്നും ജോളി പറയുന്നു.

വമ്പന്‍ പ്രഖ്യാപനവുമായി ലുലു: അറുപത് പേർക്കായി 3 കിലോ സ്വർണ്ണം സമ്മാനം, ഓഫറുകള്‍ വേറെയുംവമ്പന്‍ പ്രഖ്യാപനവുമായി ലുലു: അറുപത് പേർക്കായി 3 കിലോ സ്വർണ്ണം സമ്മാനം, ഓഫറുകള്‍ വേറെയും

പ്രേംകുമാർ സാറിനേയും ബാല സാറിനേയും

പ്രേംകുമാർ സാറിനേയും ബാല സാറിനേയും പോയി കണ്ടപ്പോള്‍ അവരും പണം തന്നു. ബാലയെ ഞാന്‍ വിളിച്ചപ്പോള്‍ പെട്ടെന്ന് വരാന്‍ സാധിക്കുമോയെന്ന് ചോദിച്ചു. പത്ത് മിനിട്ടിനുള്ളില്‍ തന്നെ ഞാന്‍ ഓഫീസിലെത്തി. അദ്ദേഹം 13000 രൂപയുടെ ചെക്ക് എഴുതി തന്നു. ഓസ്ട്രേലിയയിലെ ഡയറക്ടറായ ജോയി മാത്യു സാറാണ് ഈ സഹായഭ്യർത്ഥനയ്ക്ക് തുടക്കം കുറിച്ചത്. പുള്ളി വഴി പലരും വന്നു.

മോളി കണ്ണമാലിയെ തിരിഞ്ഞ് നോക്കാതെ 'അമ്മ': ബാലയും പ്രേംകുമാറും സഹായിച്ചെന്ന് മകന്‍മോളി കണ്ണമാലിയെ തിരിഞ്ഞ് നോക്കാതെ 'അമ്മ': ബാലയും പ്രേംകുമാറും സഹായിച്ചെന്ന് മകന്‍

അമ്പതും നൂറും അഞ്ച് വരെ ഇട്ടവരുണ്ട്

അമ്പതും നൂറും അഞ്ച് വരെ ഇട്ടവരുണ്ട്

അമ്പതും നൂറും അഞ്ച് വരെ ഇട്ടവരുണ്ട്. ഒരു രൂപയാണെങ്കില്‍ കൂടി അത് വലിയ സഹായമാണ്. നാട്ടുകാർ മാത്രം ഒന്നര ലക്ഷത്തോളം രൂപ തന്നു. പല നടന്‍മാരേയും വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. രണ്ട്പേർ ഫോണ്‍ എടുത്തെങ്കിലും കാര്യം പറഞ്ഞപ്പോള്‍ കട്ട് ചെയ്തു കളഞ്ഞു. പിന്നെ ഒരാള്‍ പറഞ്ഞത് സംഘടനയില്‍ പറയാമെന്നായിരുന്നു. സംഘടന പറഞ്ഞത് ഇങ്ങനെയാണെന്ന് അറിയിച്ചപ്പോള്‍ എന്നാല്‍ സാരമില്ല, അടുത്ത റിയാലിറ്റി ഷോ വരുമ്പോള്‍ സഹായിക്കാമെന്നായിരുന്നു മറുപടിയെന്നും മകന്‍ പറയുന്നു.

ഒരു പണക്കാരന്റെ വീട്ടില്‍ സഹായം

ഒരു പണക്കാരന്റെ വീട്ടില്‍ സഹായം അഭ്യർത്ഥിച്ച് ചെന്നാല്‍ അവന്‍ അമ്പത് രൂപ തരും. നേരെ മറിച്ച് ഒരു പാവപ്പെട്ടവന്റെ വീട്ടില്‍ ചെന്നാല്‍ അവന്‍ നൂറ് രൂപ തരും. അതാണ് പ്രത്യേകത. ഇത്രയും വലിയ തുക പെട്ടെന്ന് മറിക്കാന്‍ കഴിയാത്ത സാഹചര്യത്തിലൂടെയാണ് ഞങ്ങള്‍ കടന്നു പോയത്. നേരത്തെ ഒരു മൂന്ന് ലക്ഷം രൂപയുടെ ചികിത്സ നടത്തി വന്നതിന് പിന്നാലെയാണ് ഇതും ഉണ്ടായത്.

ഹൃദയ സംബന്ധമായ അസുഖം

ഹൃദയ സംബന്ധമായ അസുഖം

ഷൂട്ടിന് പോവാന്‍ റെഡിയായിക്കൊണ്ടിരിക്കുമ്പോഴാണ് കുഴഞ്ഞ് വീഴുന്നത്. ഹൃദയ സംബന്ധമായ അസുഖം നേരത്തെയുണ്ട്. അതിന്റെ ചികിത്സ തുടരുന്നതിനിടയിലാണ് ഇങ്ങനെ സംഭവിക്കുന്നത്. കഫം കെട്ടികിടന്നത് ന്യൂമോണിയ ആയത്. എല്ലാ ഡോക്ടറും കയ്യൊഴിഞ്ഞെങ്കിലും മെഡിക്കല്‍ ട്രസ്റ്റിന്റെ സഹായത്തോടെയാണ് ഈ അവസ്ഥയില് എത്തി നില്‍ക്കുന്നത്.

അസുഖം വന്നപ്പോള്‍ മമ്മൂട്ടി സഹായിച്ചു

അസുഖം വന്നപ്പോള്‍ മമ്മൂട്ടി സഹായിച്ചു

മൂന്ന് നാല് സിനിമകള്‍ വന്നിരുന്നു. അതൊക്കെ ഇപ്പോള്‍ മാറ്റിവെച്ചിരിക്കുകയാണ്. നേരത്ത ഹൃദയസംബന്ധമായ അസുഖം വന്നപ്പോള്‍ മമ്മൂട്ടി സഹായിച്ചു. എന്നാല്‍ ഇത്തവണ അങ്ങനെ ഉണ്ടായിട്ടില്ല. നേരത്തെ എല്ലാവരും പറഞ്ഞത് പതിനഞ്ച് ലക്ഷം മമ്മൂട്ടി തന്നുവെന്നായിരുന്നു. എന്നാല്‍ അമ്പതിനായിരം രൂപയാണ് കിട്ടിയത്. മമ്മൂട്ടി സഹായിച്ചെന്നും പറഞ്ഞ് പലരും സഹായിക്കാതെ പിന്മാറുന്ന അവസ്ഥയുണ്ടായി.

അന്നും മൂന്ന് ലക്ഷം രൂപ

അന്നും മൂന്ന് ലക്ഷം രൂപ ചികിത്സയ്ക്കായി വേണ്ടി വന്നത്. മമ്മൂട്ടിയുടെ അമ്പതിനായിരം കഴിച്ച് ബാക്കി ഞങ്ങള്‍ സ്വർണ്ണ പണയം വെച്ചും മറ്റും കണ്ടെത്തുകയായിരുന്നു. ആളുകള്‍ക്ക് അമ്മച്ചിയെ വലിയ ഇഷ്ടമാണ്. എന്റെ ജീവന്‍ പോയാലും അമ്മച്ചിയുടെ ജീവന്‍ തിരിച്ച് കിട്ടണമേയെന്നാണ് ഡോക്ടറോട് ഞാന്‍ പറഞ്ഞതെന്നും മകന്‍ പറയുന്നു.

എപ്പോഴും കയ്യിലൊരു കൊന്തയുണ്ട്.

വലിയ പ്രത്യാശയുണ്ട്. എപ്പോഴും കയ്യിലൊരു കൊന്തയുണ്ട്. എനിക്ക് ജീവിതത്തിലേക്ക് തിരിച്ച് വരണം. ഇനിയും കോമഡിയൊക്കെ ചെയ്യണം, ഒരു കോമഡി ചെയ്തിട്ട് ചത്താല്‍ മതിയെന്ന് പറഞ്ഞു . മനസാന്നിധ്യം തന്നെയാണ് ശക്തി. താരസംഘടനയെ കുറ്റപ്പെടുത്തിന്നില്ല. അവർ അവരുടെ കാര്യം പറഞ്ഞു. ആ സമയത്തൊക്കെ സാധാരണക്കാരായ ജനങ്ങളാണ് ഒപ്പം കൂടെ നിന്നത്. രോഗവിവരം അന്വേഷിച്ച് പോലും സിനിമ രംഗത്ത് നിന്നും ആരും എത്തിയില്ലെന്നും മകന്‍ കൂട്ടിച്ചേർക്കുന്നു.

English summary
Mammootty didnt give 15 lakhs; this is what we got: Molly Kannamali's son reveals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X