മണിചെയിന്‍ തട്ടിപ്പ്; ചിപ്പാര്‍ സ്വദേശികളായ രണ്ട് പേരെ പോലീസ് തിരയുന്നു

  • Posted By:
Subscribe to Oneindia Malayalam

ബന്തിയോട്: മണിചെയിന്‍ സ്ഥാപനത്തിന്റെ പേരില്‍ നൂറുകണക്കിനാളുകളില്‍ നിന്നായി പണം വാങ്ങിച്ച് വഞ്ചിച്ചുവെന്ന പരാതിയില്‍ ബന്തിയോട് ചിപ്പാര്‍ സ്വദേശികളായ രണ്ട് പേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബന്തിയോട് ചിപ്പാറിലെ നാഗരാജ്, സഹായി നാവട എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. 2008ല്‍ മൈസൂര്‍ ആസ്ഥാനമായി ആരംഭിച്ച അഗ്രിഗോള്‍ഡ് മണി ചെയിന്‍ സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ്. ചിപ്പാറിലെ നാഗരാജും സഹായി നാവടയും കുമ്പള കുണ്ടങ്കാരടുക്കയിലെത്തി കുണ്ടങ്കാരടുക്ക സ്വദേശിയായ നാഗരാജിനെ കമ്പനിയുടെ ഏജന്റായി നിയമിച്ചിരുന്നു. കുണ്ടങ്കാരടുക്കയിലെ നാഗരാജ് നൂറുകണക്കിനാളുകളില്‍ നിന്നായി കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ 750 രൂപ വീതം സ്വരൂപിച്ച് നല്‍കിയിരുന്നു.

arrest

അതിനിടെ അഗ്രിഗോള്‍ഡ് മണിചെയിന്‍ സ്ഥാപനം പൂട്ടി. താന്‍ വഞ്ചിക്കപ്പെട്ടതായി അറിഞ്ഞതോടെ നാഗരാജ് ബന്തിയോട് ചിപ്പാറിലെത്തി അന്വേഷിച്ചെങ്കിലും മണിചെയിന്‍ സ്ഥാപന ഉടമ നാഗരാജിനെയും നാവടയേയും കണ്ടെത്താനായില്ല. അതിനിടെ തങ്ങളുടെ പണം ആവശ്യപ്പെട്ട് പലരും കുണ്ടങ്കാരടുക്കയിലെ നാഗരാജിനെ സമീപിച്ചു. ഇതേ തുടര്‍ന്നാണ് നാഗരാജ് കഴിഞ്ഞ ദിവസം കുമ്പള പൊലീസില്‍ പരാതി നല്‍കിയത്. കുമ്പള അഡീഷണല്‍ എസ്.ഐ. പി.വി ശിവദാസനാണ് കേസ് അന്വേഷിക്കുന്നത്.

അമേരിക്കയുടെ തകര്‍ച്ച, ശുക്രനിലെ ഊര്‍ജം; ലോകത്തെ ഞെട്ടിച്ച വാന്‍ഗ പ്രവചിച്ചത്!! 2018ല്‍ നടക്കുന്നത്

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Money chain frauds; Police arrested two men

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്