കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തലയുടെ നാട്ടില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്,അറസ്റ്റിലായത് 29,25 വയസുള്ള യുവതികള്‍,സരിതയെ വെല്ലും?

  • By ജാനകി
Google Oneindia Malayalam News

ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ്, പെണ്‍വാണിഭം, കൊലപാതകം എന്നിവയിലൊക്കെ പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ ഉള്‍പ്പെടുന്ന കാലമാണ്. ആലപ്പുഴയില്‍ നിന്നും പുറത്ത് വരുന്ന സാമ്പത്തിക തട്ടിപ്പ് കഥയിലും പ്രതികളില്‍ രണ്ട് പേര്‍ സ്ത്രീകള്‍. ആലപ്പുഴ ഹരിപ്പാടാണ് ചിട്ടിക്കമ്പനിയുടെ പേരില്‍ സ്ത്രീകള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ ചേര്‍ന്ന ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്.

കുമാരപുരം തറയില്‍ തെക്കതില്‍ മോനിഷ (29), കരുവാറ്റ വടക്ക് മല്ലശേരില്‍ കിഴക്കതില്‍ സുനിത കുമാരി (25), കുമാരപുരം ശ്രീരംഗത്ത് ശ്രീകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. കുമാരപുരം കേന്ദ്രമാക്കി പ്രവര്‍ത്തിയ്ക്കുന്ന സാന്ത്വനം ഫെഡറേഷന്‍ എന്ന മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്. സ്ത്രീകളില്‍ നിന്നാണ് സംഘം ലക്ഷങ്ങള്‍ തട്ടിയത്.

തട്ടിപ്പ് ഇങ്ങനെ

തട്ടിപ്പ് ഇങ്ങനെ

സ്ഥാപനത്തിന്റെ പേരില്‍ ഓരോ സ്ഥലത്തും ചെറിയ ഗ്രൂപ്പുകള്‍ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. ഗ്രൂപ്പുകളിലെ അംഗങ്ങള്‍ക്ക് സ്വയംതൊഴിലിന് വന്‍തുക വായ്പ നല്‍കാം എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. എട്ടംഗങ്ങള്‍ വീതമുള്ള ഗ്രൂപ്പില്‍ നിന്നും ആയിരം രൂപയും അതിന് മുകളിലും തുക പിരിച്ചു.

രണ്ടായിരത്തോളം

രണ്ടായിരത്തോളം

എണ്‍പത് ഗ്രൂപ്പുകളില്‍ നിന്നായി രണ്ടായിരത്തോളം സ്ത്രീകളില്‍ നിന്ന് പണം തട്ടി. ഹരിപ്പാട്, മാവേലിക്കര, ചെന്നിത്തല എന്നിവിടങ്ങളിലെ സ്ത്രീകള്‍ക്കാണ് പണം നഷ്ടമായത്.

വായ്പ ലഭിച്ചില്ല

വായ്പ ലഭിച്ചില്ല

പ്രതികളായ രണ്ട് സ്ത്രീകളും വാഗ്ദാനം ചെയ്തത് പോലെ വായ്പ ലഭിച്ചില്ല. ഇതോടെ തട്ടിപ്പിന് ഇരയായ സ്ത്രീകള്‍ ഇവരെ ഫോണില്‍ വിളിയ്ക്കാന്‍ തുടങ്ങി. കഴിഞ്ഞ ദിവസം സ്ത്രീകളെ ചിട്ടിയുടമകളുടെ യോഗം എന്ന് പറഞ്ഞ് വിളിച്ച് വരുത്തി. ഈ യോഗത്തില്‍ തട്ടിപ്പിനിരയായവരും മറ്റുള്ളവരും തമ്മില്‍ തര്‍ക്കവും വാക്കേറ്റവുമായി

പൊലീസ്

പൊലീസ്

പൊലീസെത്തി ഇരു കൂട്ടരേയും സ്റ്റേഷനില്‍ എത്തിച്ചു. തട്ടിപ്പുകാരായ മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. ഇവരുടെ വീടുകളും ഓഫീസും പൊലീസ് പരിശോധിച്ചു.

English summary
Money Fraud Case; Two Women arrested in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X