കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മങ്കിപോക്സ്: കേരളത്തിൽ ഇന്ന് മുതൽ നിരീക്ഷണം ശക്തമാക്കും; വിമാനത്താവളങ്ങളിൽ സ്ക്രീനിംഗ്

Google Oneindia Malayalam News

തിരുവനന്തപുരം : സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്നുമുതൽ നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യവകുപ്പ്. വിമാനത്താവളത്തിൽ പ്രത്യേകം പരിശോധനകൾ ഉണ്ടാകും. യാത്ര ചെയ്തെത്തുന്നവരിൽ എന്തെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങൾ ഉണ്ടോ ഇല്ലയോ എന്ന് സ്ക്രീൻ ചെയ്യും. ആരോഗ്യ വകുപ്പിന്റെ സുരക്ഷാ മുൻകരുതലുകൾ എല്ലാ വിമാനത്താവളത്തിലും ഉള്ള ജീവനക്കാരും സ്വീകരിക്കണമെന്ന് വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ കഴിഞ്ഞദിവസം കേന്ദ്രസംഘം തിരുവനന്തപുരത്ത് സന്ദർശനം നടത്തിയിരുന്നു. ഇന്ന് മങ്കി പോക്സ് സ്ഥിരീകരിച്ച രോഗിയുടെ സ്വദേശമായ കൊല്ലം കേന്ദ്ര സംഘം സന്ദർശിച്ചു. അതേസമയം, ചിക്കൻ പോക്‌സ് സമാന ലക്ഷണങ്ങൾ ഉള്ളവർക്ക് റാൻഡം പരിശോധന ജില്ലകളിൽ ഉടൻ ആരംഭിക്കും. കുരങ്ങുപനി വ്യാപനം ഉണ്ടായോ എന്നറിയാൻ ആണിത്.

ke

രോഗം സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജാഗ്രത നിർദ്ദേശങ്ങളും നടപടികളും ഇനിയും ഉണ്ടാകും. ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഇന്നലെയും പുതിയ നിർദേശങ്ങളും നൽകിയിരുന്നു.

സമൂഹത്തിൽ ഏതെങ്കിലും വ്യക്തികൾക്ക് രോഗം ഉണ്ടോ എന്ന് കണ്ടെത്തുന്നതിലേക്ക് സമാനമായ ലക്ഷണത്തിലുള്ള സാമ്പിളുകൾ റാണ്‍ഡമായി പരിശോധിക്കുമെന്ന് വീണാ ജോർജ് ഇന്നലെ പറഞ്ഞിരുന്നു . ചിക്കന്‍പോക്‌സിന്റെ സമാന ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ നിരീക്ഷിച്ച് കുരങ്ങുവസൂരി അല്ലെന്ന് ആരോഗ്യവകുപ്പ് ഉറപ്പുവരുത്തും .

രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ എയർപോർട്ടിൽ നിരീക്ഷണം ശക്തമാക്കാനാണ് വകുപ്പിന്റെ തീരുമാനം. ഇതിനുവേണ്ടി എയർപോർട്ട് അധികൃതരുമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ചർച്ച നടത്തുമെന്നും വീണ ജോർജ് പറഞ്ഞു . കുരങ്ങുവസൂരിയെ സംബന്ധിക്കുന്ന എന്തെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങൾ കണ്ടെത്തിയാൽ അവരെ ഉടൻതന്നെ ഐസുലേറ്റ് ചെയ്യാനുള്ള സംവിധാനങ്ങളും ആരോഗ്യ വകുപ്പിന് കീഴിൽ സജ്ജമാക്കുകയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

മങ്കി പോക്‌സ്: രോഗി സഞ്ചരിച്ച ടാക്‌സി ഡ്രൈവറെ കണ്ടെത്തിമങ്കി പോക്‌സ്: രോഗി സഞ്ചരിച്ച ടാക്‌സി ഡ്രൈവറെ കണ്ടെത്തി

അതേസമയം , രോഗ ലക്ഷണങ്ങൾ ഉണ്ടെന്ന് സംശയിക്കുന്ന രോഗികളെ സുരക്ഷിതമായി ആശുപത്രിയിലേക്ക് എത്തുവാൻ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയാണ്. ഇതിനുവേണ്ടി കനിവ് 108 ആംബുലൻസും സഹായത്തിന് ഉണ്ടാകും. സാഹചര്യം കണക്കിലെടുത്ത് കേരളത്തിലെ 1200 അധികം ആരോഗ്യപ്രവർത്തകർക്ക് വിദഗ്ധ പരിശീലനം നൽകിയിട്ടുണ്ടെന്നും വകുപ്പ് മന്ത്രി കൂട്ടിച്ചേർത്തു. വിവിധ ആശുപത്രികൾക്ക് കീഴിൽ കുരങ്ങുവസൂരിയെ പ്രതിരോധിക്കുന്നതിലേക്ക് വേണ്ടി പരിശീലനം നടത്തി വരികയാണ് .

മങ്കിപോക്‌സ്: 'ചിക്കൻ പോക്സ് ലക്ഷണമുള്ളവരെ നിരീക്ഷിക്കും, കനിവ് 108 ആംബുലന്‍സ് സജ്ജം'; വീണാ ജോര്‍ജ്മങ്കിപോക്‌സ്: 'ചിക്കൻ പോക്സ് ലക്ഷണമുള്ളവരെ നിരീക്ഷിക്കും, കനിവ് 108 ആംബുലന്‍സ് സജ്ജം'; വീണാ ജോര്‍ജ്

ഡെര്‍മറ്റോളജിസ്റ്റ് , ഫിസിഷ്യന്‍ , പീഡിയാട്രീഷ്യന്‍ , പുലരി ക്ലിനിക് , ആയുഷ് എന്നീ വിഭാഗക്കാർക്കും മങ്കിപോക്സ് വിദഗ്ധ പരിശീലനം നൽകും. ഇതിനുപുറമേ , എയർപോർട്ട് ജീവനക്കാർക്കും പരിശീലനം നൽകുന്നുണ്ട്. അതേസമയം , മങ്കിപോക്സ് സ്ഥിരീകരിച്ച് ആശുപത്രിയിൽ കഴിയുന്ന രോഗിയുടെ നില തൃപ്തികരം ആണെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. നിലവിൽ മറ്റ് സമ്പർക്കമുള്ള വ്യക്തികൾക്ക് ഒന്നും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.

English summary
Monkeypox: Health department has implemented more surveillance in Kerala from today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X