കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോശയുടെ അംശവടിയും നൈസാമിന്റെ വാളും 'ഉടമ'ക്ക് തിരിച്ച് കൊടുക്കണം; മോന്‍സണ്‍ കേസില്‍ കോടതി

Google Oneindia Malayalam News

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ പുരാവസ്തുക്കള്‍ എന്ന പേരില്‍ സൂക്ഷിച്ച ശില്‍പങ്ങള്‍ അടക്കം ഉടമസ്ഥന് വിട്ട് നല്‍കണം എന്ന് കോടതി ഉത്തരവ്. മോന്‍സണ്‍ മാവുങ്കലിന്റെ പക്കലുള്ള 900 സാധനങ്ങള്‍ ആണ് വിട്ടുകൊടുക്കേണ്ടത്. ശില്‍പങ്ങളുടെ ഉടമ സന്തോഷ് നല്‍കിയ ഹര്‍ജിയില്‍ ആണ് കോടതിയുടെ നടപടി.

എറണാകുളം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ആണ് ശില്‍പങ്ങള്‍ മടക്കി കൊടുക്കാന്‍ ഉത്തരവിട്ടത്. മോശയുടെ അംശവടി, നൈസാമിന്റെ വാള്‍ എന്നപേരില്‍ സൂക്ഷിച്ച വസ്തുകള്‍ അടക്കം ആണ് വിട്ട് കൊടുക്കേണ്ടത്. 2കോടി രൂപയ്ക്ക് തത്തുല്യമായ ബോണ്ട് കെട്ടിവെക്കാനും ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

എംവി ഗോവിന്ദൻ ഇന്ന് ഒഴിയും, എഎൻ ഷംസീർ മന്ത്രിസഭയിലേക്ക്?; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്എംവി ഗോവിന്ദൻ ഇന്ന് ഒഴിയും, എഎൻ ഷംസീർ മന്ത്രിസഭയിലേക്ക്?; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്

1

നേരത്തെ മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തുക്കള്‍ എല്ലാം വ്യാജമാണ് എന്ന് സംസ്ഥാന പുരാവസ്തു വകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. അമൂല്യമെന്നും വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നും മോന്‍സണ്‍ മാവുങ്കല്‍ അവകാശപ്പെട്ടിരുന്ന ടിപ്പു സുല്‍ത്താന്റെ സിംഹാസനവും ശിവന്റെ വെങ്കല വിഗ്രഹവും എല്ലാം പുരാസവസ്തു അല്ല എന്നാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.

2

മോന്‍സണ്‍ മാവുങ്കല്‍ അമൂല്യം എന്ന് അവകാശപ്പെട്ടതിനൊന്നും പത്ത് വര്‍ഷത്തെ പഴക്കം പോലുമുണ്ടായിരുന്നില്ല. പുരാവസ്തുവകുപ്പ് ക്രൈം ബ്രാഞ്ചിന് നല്‍കിയ 35 പേജുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിശദമാക്കുന്നത്. മോന്‍സണ്‍ മാവുങ്കല്‍ വീമ്പിളിക്കി കാണിച്ചിരുന്ന വസ്തുക്കളുടെ എല്ലാം ചിത്രങ്ങള്‍ അടക്കം ചേര്‍ത്തായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ആ ചിരിക്ക് മാത്രം കൊടുക്കണം 100 മാര്‍ക്ക്; എന്നാലും ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്താകും?

3

മുന്‍ ഡി ജി പിയെ പോലും കബളിപ്പിച്ച ടിപ്പു സുല്‍ത്താന്റെ സിംഹാസനം, ടിപ്പു സുല്‍ത്താന്റെ വാള്‍ എന്നിവയെല്ലാം വ്യാജമെന്ന് കണ്ടെത്തിയിരുന്നു. ചിരിക്കുന്ന ബുദ്ധനും ഗ്രാമഫോണും ഒന്നും പഴയതല്ല. ശിവ-കൃഷ്ണ വിഗ്രങ്ങളും ഗാന്ധിയുടെയും നെഹ്‌റുവിന്റെയും എണ്ണ ഛായ ചിത്രങ്ങളും പുരാവസ്തുക്കളല്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

4

ചെമ്പ് തട്ടം, തംബുരു, ഗ്രാമഫോണ്‍, വിളക്കുകള്‍ എല്ലാം തട്ടിപ്പായിരുന്നു എന്ന് പുരാവസ്തു വകുപ്പിന്റെ പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നു. മോന്‍സണ്‍ മാവുങ്കലിന്റെ പക്കലുള്ള വസ്തുക്കളില്‍ ശാസ്ത്രീയ പരിശോധന നടത്തിയാണ് പുരാവസ്തു വകുപ്പ് റിപ്പോട്ട് തയ്യാറാക്കിയിരുന്നത്.

5

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ശമ്പളം എത്രയെന്നറിയാമോ?

അതിനിടെ മോന്‍സണ്‍ മാവുങ്കല്‍ പൊലീസ് വാഹനം ദുരുപയോഗം ചെയ്തതിനുള്ള തെളിവുകള്‍ പുറത്ത് വന്നിരുന്നു. മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ തേങ്ങ കൊണ്ടുവന്നത് ഡി ഐ ജി യുടെ കാറില്‍ ആണ് എന്നായിരുന്നു മുന്‍ ഡ്രൈവര്‍ ജെയ്‌സണ്‍ വെളിപ്പെടുത്തിയിരുന്നത്. മോന്‍സന്റെ സഹോദരിയുടെ ചേര്‍ത്തലയിലെ വീട്ടില്‍ നിന്നായിരുന്നു ഔദ്യോഗിക വാഹനത്തില്‍ തേങ്ങയും മീനും കൊണ്ടുവന്നത്.

English summary
Monson Mavungal case: the sculptures should be released to the owner says court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X