മോന്‍സന്റെ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളിക്യാമറകള്‍ 8, ഉന്നതരെല്ലാം കുടുങ്ങി. ബ്ലായ്‌മെയിലിംഗും
കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സന്‍ മാവുങ്കല്‍ പല ഉന്നതരെയും കുടുക്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. മോന്‍സന്റെ മസാജ് സെന്റര്‍ കേന്ദ്രീകരിച്ചാണ് എല്ലാം നടന്നിട്ടുള്ളതെന്ന് മോന്‍സന്‍ പീഡനത്തിരിയാക്കിയെന്ന് പരാതി ന്‍കിയ യുവതി വെളിപ്പെടുത്തി. മോന്‍സന്റെ തിരുമ്മല്‍കേന്ദ്രത്തില്‍ എട്ട് ഒളിക്യാമറകളുണ്ടെന്നാണ് ഇവര്‍ പറയുന്നത്.
ഇതിലൂടെ പലരുടെയും ദൃശ്യങ്ങള്‍ മോന്‍സന്‍ പകര്‍ത്തിയിരുന്നതായും ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ യുവതി പറയുന്നു. ഉന്നത വ്യക്തികളുടെ ദൃശ്യങ്ങള്‍ ഈ ക്യാമറകളില്‍ ചിത്രീകരിച്ച് ബ്ലാക്‌മെയില്‍ ചെയ്തിരുന്നുവെന്നാണ് വിവരം. പോലീസ് വിചാരിച്ചതിനും അപ്പുറത്തുള്ള കാര്യങ്ങള്‍ മോന്‍സന്‍ ചെയ്തിരുന്നുവെന്നാണ് വ്യക്തമാകുന്നത്.

ഉന്നതരില്‍ പലരും ബ്ലാക്‌മെയിലിംഗ് ഭയന്നാണ് മോന്‍സനെതിരെ മൗനം പാലിക്കുന്നതെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. മസാജ് സെന്ററില്‍ കൊട്ടാര സമാനമായ സൗകര്യങ്ങളാണ് ഉള്ളത്. പോക്‌സോ കേസ് മോന്‍സനെതിരെ ഉയര്‍ന്ന് വന്നതോടെയാണ് ഇയാളുടെ ചികിത്സാ കേന്ദ്രം സംശയത്തിന്റെ നിഴലിലാവുന്നത്. അടിമുടി ദുരൂഹതകളാണ് ഇതിനെ കുറിച്ചുള്ളത്. അതേസമയം തന്റെ ദൃശ്യങ്ങളും മോന്‍സന്‍ പകര്‍ത്തിയിട്ടുണ്ടെന്ന് യുവതി പറയുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ മോന്‍സനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. പെണ്‍കുട്ടിക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടില്‍ വിളിച്ച് വരുത്തി ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.

ഈ മസാജ് സെന്ററില്‍ സൗന്ദര്യവര്‍ധക ചികിത്സ അടക്കം ഉണ്ട്. എന്നാല്‍ മസാജിംഗിനാണ് ഇവിടെ പ്രധാന പരിപാടി. മോന്‍സനും മറ്റ് ജീവനക്കാരും ചേര്‍ന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഇവിടെ വെച്ചാണ് പീഡിപ്പിച്ചത്. മോന്‍സന്റെ ചികിത്സ തേടി നേരത്തെ കെപിസിസി അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ ഈ ചികിത്സാകേന്ദ്രത്തില്‍ എത്തിയിട്ടുണ്ട്. ഇവരെല്ലാം ക്യാമറയില്‍പ്പെട്ടിട്ടുണ്ട് എന്ന് ഉറപ്പാണ്. ഇതില്‍ വളരെ ഉന്നതരും ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. മോന്‍സന്‍ കോടികള്‍ നല്‍കാന്‍ ഉള്ള പലരും ബ്ലാക് മെയിലിംഗ് ഭയന്നാണ് പരാതി നല്‍കാതിരുന്നത്. അതേസമയം മസാജിംഗ് സെന്ററില്‍ ക്രൈംബ്രാഞ്ച് പരിശോധനയും നടത്തിയിട്ടുണ്ട്.

നിരവധി സാധാനങ്ങള്‍ മസാജ് സെന്ററില്‍ നിന്ന് പിടിച്ചെടുത്തുവെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ഇവിടെ ഫോറന്‍സിക് വിഭാഗവും പരിശോധനയ്ക്കായി എത്തി. കൂടുതല്‍ യുവതികള്‍ മോന്‍സനെതിരെ പരാതിയുമായി വന്നാല്‍ അന്വേഷണം ഇയാളെ പൂട്ടുന്ന തരത്തിലേക്ക് മാറ്റാന്‍ ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്. അതേസമയം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ ഗുരുതരമായ കാര്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. കലൂരിലെ രണ്ട് വീട്ടില്‍ വെച്ച് നിരവധി തവണ പെണ്‍കുട്ടിയെ മോന്‍സന്‍ ഉപദ്രവിച്ചു. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ മകളെ നിര്‍ബന്ധിച്ച് ഗര്‍ഛിദ്രം നടത്തിച്ചെന്നാണ് പരാതിക്കാര്‍ പറയുന്നത്.

നോര്‍ത്ത് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇത് ക്രൈംബ്രാഞ്ച് ഏറ്റെടുത്താണ് അന്വേഷിക്കുന്നത്. പെണ്‍കുട്ടിയുടെ മൊഴിയില്‍ ചില ജീവനക്കാരും പീഡിപ്പിച്ചതായി വെളിപ്പെടുത്തിയിട്ടുണ്ട്. ഇവരെയും അറസ്റ്റ് ചെയ്ത് പ്രതിയാക്കും. ഗുണ്ട നേതാവ് ഓംപ്രകാശിനെ മോന്‍സന്റെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്തു. ഓംപ്രകാശിന്റെ കൊച്ചി മുളവുകാട് സ്റ്റേഷനിലെ കേസ് ഒതുക്കാനാണ് മോന്‍സന്‍ ഇടപെട്ടത്. കൊച്ചിയിലെ ഒരു എസ്പിയുടെ സഹായം ഓംപ്രകാശ് തേടിയിരുന്നു. ഇതുവഴി പണം ഉപയോഗിച്ച് കേസ് ഒതുക്കുകയായിരുന്നു. ഇക്കാര്യം ഓംപ്രകാശ് സമ്മതിച്ചു. എന്നാല്‍ പണം നല്‍കിയിട്ടില്ല. കേസില്‍ ലഭിച്ചത് കൊണ്ട് അത് വേണ്ടി വന്നില്ലെന്നുമാണ് മൊഴി.
അനിഖ.... ഇത് എന്തൊരു മാറ്റം; ജൂനിയര്‍ നയന്‍താരയെന്ന് ആരാധകര്‍; കിടിലന്‍ ഫോട്ടോഷൂട്ട് വൈറല്‍












Click it and Unblock the Notifications