മധ്യകേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത.... 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ന്യൂനമര്‍ദം രൂപപ്പെട്ടേക്കും!!
തിരുവനന്തപുരം: മധ്യകേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. മറ്റ് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പില്ല. കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇത് ശക്തമായാല്‍ കേരളത്തില്‍ കാലവര്‍ഷം വീണ്ടും സജീവമാകും. എന്നാല്‍ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയില്ല. ബുധനാഴ്ച്ചയോടെ ഇത് ഒറീസ തീരത്തേക്ക് എത്തിയേക്കും.

കേരള തീരത്ത് 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന്് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.
കഴിഞ്ഞ ദിവസം ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്നും ചൊവ്വാഴ്ച്ച അഞ്ച് ജില്ലകളിലും ബുധനാഴ്ച്ച ആറ് ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ടായിരുന്നു. ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. സംസ്ഥാനത്ത് ഇതുവരെ ഏറ്റവുമധികം മഴ ലഭിച്ചത് വയനാട് ജില്ലയിലെ വൈത്തിരിയിലാണ്. ഒമ്പത് സെന്റിമീറ്റര്‍ മഴയാണ് ഇതുവരെ വൈത്തിരിയില്‍ മാത്രം ലഭിച്ചത്.
അതേസമയം വടകരയില്‍ ഏഴ് സെന്റിമീറ്ററും ഒറ്റപ്പാലത്ത് ആറ് സെന്റിമീറ്ററും മഴ ലഭിച്ചിട്ടുണ്ട്. കേരള തീരത്ത് മണിക്കൂറില്‍ പരമാവധി 50 മീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന കര്‍ശന മുന്നറിയിപ്പും കാലാവസ്ഥ നല്‍കിയിട്ടുണ്ട്. തീരദേശവാസികളും മുന്നറിയിപ്പുണ്ട്.












Click it and Unblock the Notifications