കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലവർഷമെത്തിയെങ്കിലും മഴ കനക്കാൻ ഓഗസ്റ്റ് ആകും; രാജ്യത്ത് വരൾച്ചയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ഒരാഴ്ച വൈകിയെങ്കിലും കേരള തീരത്ത് കാലവർഷമെത്തി. ശനിയാഴ്ച മുതല്‍ കേരളത്തിലെ വിവിധ ജില്ലകളിലും തമിഴ്‌നാട്ടിലും ലക്ഷദ്വീപിലും അറബിക്കടലിലുമടക്കം തുടര്‍ച്ചയായ മഴ ലഭിക്കുന്നുണ്ട്.സാധാരണ ഗതിയില്‍ ജൂണ്‍ 1 നാണ് രാജ്യത്ത് കാലവര്‍ഷമെത്താറുള്ളത്. എന്നാല്‍ ഒരാഴ്ച വൈകി ആരംഭിച്ചതിനാല്‍ ജൂണ്‍-ജൂലൈ മാസത്തില്‍ മഴയുടെ ലഭ്യത കുറവായിരിക്കും.

ഹരിയാനയിൽ വജ്രായുധം പുറത്തെടുക്കാൻ ബിജെപി; മിഷൻ 75, തുടക്കത്തിലെ പാളി കോൺഗ്രസ് തന്ത്രംഹരിയാനയിൽ വജ്രായുധം പുറത്തെടുക്കാൻ ബിജെപി; മിഷൻ 75, തുടക്കത്തിലെ പാളി കോൺഗ്രസ് തന്ത്രം

ജൂണ്‍ മാസത്തില്‍ രാജ്യത്ത് ലഭിക്കുക ശരാശരിയിലും കുറഞ്ഞ മഴയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും പറയുന്നു. എല്‍നിനോ പ്രതിഭാസം കാരണം ആഗസ്റ്റ് സെപ്തംബര്‍ മാസത്തിലായിരിക്കും കനത്ത മഴ ലഭിക്കുകയെന്നും റിപ്പോര്‍ട്ടിലുണ്ട്. പസഫിക് മഹാസമുദ്രത്തില്‍ ഇതിനകം രൂപം കൊണ്ട എല്‍നിനോ പ്രതിഭാസം ആസ്‌ട്രേലിയ, തെക്കു കിഴക്കന്‍ ഏഷ്യ, ഇന്ത്യ തുടങ്ങിയിടങ്ങളില്‍ കടുത്ത വരള്‍ച്ചക്ക് കാരണമാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

rain

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചന പ്രകാരം അടുത്ത 48 മണിക്കൂറിനുള്ളില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ ആസാം, മേഘാലയ, ത്രിപുര എന്നിവിടങ്ങളില്‍ കനത്ത മഴ ലഭിക്കും. വൈകിയെത്തിയ മണ്‍സൂണ്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയെ വലിയ തോതില്‍ ബാധിക്കും. മാര്‍ച്ച് മെയ് മാസത്തില്‍ ലഭിച്ച വേനല്‍ മഴയിലുണ്ടായ 25 ശതമാനം കുറവ് ഇതിനോടകം തന്നെ മേഖലയെ ബാധിച്ചിട്ടുണ്ട്.

ജൂണ്‍ 6 വരെയുള്ള കണക്കുകള്‍ പ്രകാരം 91 ജലസംഭരണികളുടെ സംഭരണ ശേഷി കഴിഞ്ഞ വര്‍ഷം 114 ശതമാനമായിരുന്നു. എന്നാല്‍ ഇത് അത്ര ആശ്വാസ്യമായ കാര്യമല്ല. കാരണം ഈ വെള്ളത്തിന്റെ 20 ശതമാനം കുടിവെള്ളത്തിനും മറ്റു ജലസേചന ആവശ്യങ്ങള്‍ക്കുമായി തന്നെ ഉപയോഗിക്കുന്നുണ്ടെന്ന് സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ തന്നെ പറയുന്നു.

English summary
Monsoon hit Kerala coast, but receives good rain only after July
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X