കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടയത്ത് ആധികൂട്ടി വീണ്ടും മഴ; വെള്ളപ്പൊക്ക സാധ്യത, കേന്ദ്രമന്ത്രി എത്തുന്നു, ജാഗ്രത പാലിക്കണം

  • By Desk
Google Oneindia Malayalam News

കോട്ടയം: മണിക്കൂറുകള്‍ മാത്രം നീണ്ട ഇടവേളയ്ക്ക് ശേഷം കോട്ടയത്ത് വീണ്ടും മഴ. ഉച്ചയോടെ മഴ പെയ്തത് വെള്ളപ്പൊക്ക ഭീഷണിക്ക് ഇടയാക്കി. ഇന്നലെ ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് ശമനം വന്നത് നേരിയ പ്രതീക്ഷയ്ക്കിടയാക്കിയിരുന്നു. മഴ ശമിക്കുകയും വെള്ളം വലിയാന്‍ തുടങ്ങുകയും ചെയ്തത് ആശ്വാസമാകുന്നതിനിടെയാണ് മഴ വീണ്ടും എത്തിയിരിക്കുന്നത്.

Rains

മഴ വീണ്ടും ആരംഭിക്കുകയും നദികളില്‍ ജലനിരപ്പ് ഉയരുകയും ചെയ്തതോടെ കളക്ടര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഞ്ചു ദിവസമായി എംസി റോഡ് വഴിയുള്ള ഗതാഗതം മുടങ്ങിയിരിക്കുകയാണ്. അതിനിടെ കേന്ദ്രമന്ത്രി കിരണ്‍ റിജിജു ദുരിത മേഖലകള്‍ സന്ദര്‍ശിക്കുമെന്ന് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചു. എന്തുകൊണ്ട് കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തില്‍ ഇല്ലാതിരുന്നുവെന്ന് പ്രധാനമന്ത്രി തിരക്കിയതായും അല്‍ഫോണ്‍സ് കണ്ണന്താനം ദില്ലിയില്‍ പറഞ്ഞു.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തെന്‍മല പലപ്പാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകളും മൂന്നിഞ്ച് വീതം ഉയര്‍ത്തി. കല്ലടയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണം. ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് 10 ഷെഡ്യൂളുകള്‍ റദ്ദാക്കി. കോട്ടയത്തേക്ക് പോകുന്നവര്‍ക്ക് അമ്പലപ്പുഴ വഴി തിരുവല്ലയ്ക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്.

വടക്കന്‍ പറവൂരിലും പിറവം ഓണക്കൂറിലും രണ്ടുപേരെ കാണാതായി. തിരച്ചില്‍ തുടരുകയാണ്. അതേസമയം, ട്രെയിന്‍ ഗതാഗതം ഏകദേശം സാധാരണ നിലയിലായിട്ടുണ്ട്. പലയിടുത്ത ജലനിരപ്പ് ഉയര്‍ന്നതിനാല്‍ വേഗത 20 കിലോമീറ്ററാക്കി കുറച്ചിരുന്നു. ആലപ്പുഴ ജില്ലയില്‍ കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കുകളിലും തിരുവല്ല താലൂക്ക്, കോട്ടയം, വൈക്കം താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.

English summary
Monsoon news: Heavy rain again in Kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X