Get Updates
Get notified of breaking news, exclusive insights, and must-see stories!

ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; ഒന്നരമാസത്തിനിടെ മഴക്കെടുതിയില്‍ മരിച്ചത് 89 പേർ

Recommended Video

cmsvideo
    ഒന്നരമാസത്തിനിടെ മഴക്കെടുതിയില്‍ മരിച്ചത് 89 പേർ | Oneindia Malayalam

    തിരുവനന്തപുരം; സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇതുവരെ 41,207 പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്. 200ൽ അധികം ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാനത്ത് തുറന്നത്. മഴ ശക്തമാകാൻ തുടങ്ങിയ മെയ് 29ന് ശേഷം ഇതുവരെ മഴക്കെടുതികളിൽ 89 പേർ മരിച്ചതായാണ് റവന്യൂ വകുപ്പിന്റെ പ്രാഥമിക കണക്ക്.

    കാലവർഷക്കെടുതിയിൽ 8863 ഹെക്ടറിലെ കൃഷി നശിച്ചു. 310 വീടുകൾ പൂർണമായും 8333 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ഇടങ്ങളിലായി നാലുപേരെയാണ് ഇന്നലെ ഒഴുക്കിൽപെട്ട് കാണാതായത്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

    rain

    കനത്ത മഴയെ തുടർന്ന് എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ എല്ലാ സ്കൂളുകൾക്കും ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധിയാണ്. എംജി, കാലിക്കറ്റ്, കേരള സർവകലാശാലകൾ ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.

    ശനിയാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ബുധനാഴ്ച 60 കിലോമീറ്റർവരെ വേഗത്തിൽ കാറ്റടിക്കാനിടയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത്കിട്ടുന്ന ശക്തമായ കാലവർഷമാണ് ഇത്തവണത്തേത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+