കോഴയിൽ മുങ്ങി ബിജെപി; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരം, ദേശീയ കൗണ്‍സില്‍ യോഗത്തിലും അഴിമതി?

  • By: Akshaya
Subscribe to Oneindia Malayalam

തിരുവനന്തപുരം: മെഡിക്കൽ കോളേജിനുവേണ്ടി കോടികൾ കോഴ വാങ്ങി എന്ന വാർത്തയ്ക്ക് പിന്നാലെ നിരവധി ആരോപണങ്ങളാണ് ബിജെപി നേരിടുന്നത്. കോഴിക്കോട് വെച്ച് നടന്ന ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിലും അഴിമതി നടന്നതായി പരാതി ഉയരുന്നു. ദേശീയ കൗണ്‍സില്‍ നടത്തിപ്പില്‍ അഴിമതി നടത്തിയെന്ന് ചൂണ്ടിക്കാട്ടിയതുള്‍പെടെ നിരവധി പരാതികളാണ് സംസ്ഥാന നേതൃത്വത്തിനെതിരെ ബിജെപി കേന്ദ്രനേതൃത്വത്തിനടുത്തെത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

പരാതികളിന്മേല്‍ അന്വേഷണത്തിനായി ബിജെപി ദേശീയ നേതാക്കള്‍ കേരളത്തിലെത്തിയേക്കുമെന്നും സൂചനകളുണ്ട്. മെഡിക്കല്‍ കോളജ് വിവാദത്തില്‍ ആടിയുലഞ്ഞു നില്‍ക്കുന്ന കേരള ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കി കൂടുതല്‍ അഴിമതി കഥകള്‍ പുറത്തുവരുകയാണ്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍, സ്ഥലംമാറ്റങ്ങള്‍, കേന്ദ്രപദ്ധതികളുടെ നടത്തിപ്പ് എന്നിവയുമായി ബന്ധപ്പെട്ടു നടന്ന അഴിമതികളുടെ വിവരങ്ങളും വരുംദിവസങ്ങളില്‍ പുറത്തുവരുമെന്ന് നേതാക്കള്‍തന്നെ സൂചിപ്പിക്കുന്നു.

തേജസ്വിനി അഴിമതി

തേജസ്വിനി അഴിമതി

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ തേജസ്വിനി കെട്ടിടത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട് 88 ലക്ഷം രൂപയുടെ അഴിമതി നടന്നതായി ബിജെപിയില്‍ ആരോപണമുയര്‍ന്നിരുന്നതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു.

ഗവർണർ പദവി വാഗ്ദാനം ചെയ്തും പണം തട്ടി

ഗവർണർ പദവി വാഗ്ദാനം ചെയ്തും പണം തട്ടി

പാര്‍ട്ടിയുമായി അടുപ്പമുണ്ടായിരുന്ന ഒരു പ്രമുഖന് ഒരു വടക്കുകിഴക്കന്‍ സംസ്ഥാനത്ത് ഗവര്‍ണര്‍പദവി വാഗ്ദാനംചെയ്ത് പണം വാങ്ങി, മറ്റൊരു വിവാദവ്യവസായിക്ക് കേന്ദ്രസര്‍ക്കാരില്‍ ഉന്നതപദവി വാഗ്ദാനംചെയ്ത് കോഴവാങ്ങി തുടങ്ങിയ ആരോപണങ്ങള്‍ നേതാക്കള്‍തന്നെ ഉന്നയിക്കുന്നു.

പലിശ സഹിതം നൽകി ഒത്തു തീർത്തു

പലിശ സഹിതം നൽകി ഒത്തു തീർത്തു

വിവാദമാകുന്നതിനുമുമ്പ് പലിശസഹിതം പണം മടക്കിനല്‍കി പരാതി പരിഹരിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്.

ഫണ്ട് ശേഖരണത്തിലും കൈയിട്ട് വാരി

ഫണ്ട് ശേഖരണത്തിലും കൈയിട്ട് വാരി

പാര്‍ട്ടി ഫണ്ടിന് വീടുകള്‍തോറും ഒരുരൂപ ഫണ്ട് സ്വീകരിക്കുന്നതിന് പകരം ജില്ലാ നേതൃത്വങ്ങള്‍ സമ്പന്നരില്‍ നിന്നും വന്‍തുക വാങ്ങി പിരിവ് അവസാനിപ്പിച്ചതിലും കേന്ദ്രനേതൃത്വത്തിന് പരാതി ലഭിച്ചിട്ടുണ്ട്.

ഉന്നത പദവിയിലേക്ക് സ്ഥലം മാറ്റം

ഉന്നത പദവിയിലേക്ക് സ്ഥലം മാറ്റം

വടക്കന്‍ സംസ്ഥാനത്തുനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നതപദവിയിലേക്ക് സ്ഥലംമാറ്റം തരപ്പെടുത്താന്‍ അഞ്ചുലക്ഷംരൂപ ഒരു ഇടത്തരം നേതാവ് വാങ്ങിയത് കേന്ദ്രനേതൃത്വം അന്വേഷിച്ചുവരികയാണെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു.

നിയമനത്തിൻ കോഴ

നിയമനത്തിൻ കോഴ

ശ്രീകാര്യത്തെ കിഴങ്ങുഗവേഷണ കേന്ദ്രത്തില്‍ നിയമനത്തിന് കോഴവാങ്ങിയ നേതാവിനെക്കുറിച്ചുള്ള പരാതിയും കേന്ദ്രനേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്.

നികുതി ഇളവിനും കോഴ ചോദിച്ചു

നികുതി ഇളവിനും കോഴ ചോദിച്ചു

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ തേജസ്വിനി കെട്ടിടത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട് 88 ലക്ഷം രൂപയുടെ അഴിമതി നടന്നതായി ബിജെപിയില്‍ ആരോപണമുയര്‍ന്നിരുന്നു. വിഷയത്തില്‍ അന്വേഷണക്കമ്മിഷനെ നിശ്ചയിക്കുന്ന കാര്യം സംസ്ഥാനസമിതിയോഗം തീരുമാനിക്കുമെന്നാണ് നേതാക്കള്‍ തിരുവനന്തപുരം ജില്ലാകമ്മിറ്റി യോഗത്തില്‍ അറിയിച്ചത്.

English summary
More corruption allegation against Kerala BJP leadership
Please Wait while comments are loading...