കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് സേനയില്‍ 25 നായകള്‍ എത്തി

  • By Sruthi K M
Google Oneindia Malayalam News

തൃശ്ശൂര്‍: ഇനി പ്രതികളുടെ രക്ഷപ്പെടല്‍ അത്ര എളുപ്പമാകില്ല. ഓട്ടത്തിലും ചാട്ടത്തിലും കഴിവു തെളിയിച്ച 25 ശ്വാനവീരന്മാര്‍ പോലീസ് സേനയില്‍ എത്തി കഴിഞ്ഞു.
ഒരു വര്‍ഷത്തെ നീണ്ട പരിശീലനത്തിനൊടുവില്‍ ആണ് പോലീസ് സേനയില്‍ 25 നായകള്‍ അംഗമാകുന്നത്. ഒന്‍പതു മാസത്തെ നീണ്ട പരിശീലനം. പാസിംഗ് ഔട്ട് പരേഡോടെ 25 നായകള്‍ ഇനി പൊലീസ് സേനയ്ക്ക് സ്വന്തം.

കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുമാണ് പരിശീലനം പൂര്‍ത്തിയാക്കി ഈ നായകള്‍ എത്തിയത്. പ്രതികളെ മണത്തുപിടിച്ച് കണ്ടെത്താന്‍ അതി വിദഗ്ധന്‍മാരാണ് ഇവര്‍. ഇവരെ കൂടാതെ ഇന്ത്യ റിസേര്‍വ് ബറ്റാലിയനില്‍ നിന്നുള്ള ആറ് നായകളും കേരള പൊലീസ് അക്കാദമിയിലെ രണ്ട് നായകളും പരിശീലനം പൂര്‍ത്തിയാക്കി രണ്ട് മാസത്തിനുള്ളില്‍ പുറത്തിറങ്ങുന്നതാണ്.

dog

മണം പിടിച്ച് മോഷ്ടാക്കളെയും കൊലയാളികളെയും കണ്ടെത്തുകയെന്നതാണ് ഇവരുടെ ദൗത്യം. വിവിധ ഇനങ്ങളിലുള്ള നായകളാണ്‌ കേരളാ പോലീസില്‍ എത്തിയിരിക്കുന്നത്. കഠിനമായ ട്രെയിംനിഗാണ് കഴിഞ്ഞ ഒന്‍പതു മാസത്തിനിടെ ഇവയ്ക്ക് നല്‍കിയിരിക്കുന്നത്. കേരള പോലീസില്‍ ഇതിനോടകം നായകള്‍ ഒട്ടനവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

നിരവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കാന്‍ പോലീസ് നായകള്‍ക്ക്‌ സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ്, കൂടുതല്‍ നായകളെ പരിശീലിപ്പിച്ച് രംഗത്തിറക്കിയിരിക്കുന്നത്.

English summary
After one year practice new dogs are coming to the Kerala police dog squad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X