കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഷപ്പിന്റെ പീഡനം ശരിവച്ച് കന്യാസ്ത്രീകള്‍; പോലീസിന് മൊഴി നല്‍കി, നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു

  • By Desk
Google Oneindia Malayalam News

കോട്ടയം: ജലന്ധര്‍ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ നിര്‍ണായക മൊഴി പോലീസിന് ലഭിച്ചു. ബിഷപ്പിനെതിരെ നാല് കന്യാസ്ത്രീകള്‍ മൊഴി നല്‍കി. പരാതിക്കാരിയായ കന്യാസ്ത്രീയെ പീഡിപ്പിക്കുന്നത് സംബന്ധിച്ച് തങ്ങള്‍ക്കറിയാമായിരുന്നുവെന്നാണ് ഇവര്‍ പറഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി.

അതിനിടെ ബിഷപ്പിനെതിരായ കൂടുതല്‍ രേഖകള്‍ പോലീസ് പിടിച്ചെടുത്തു. കൂടുതല്‍ കന്യാസ്ത്രീകളുടെ മൊഴി പോലീസ് രേഖപ്പെടുത്തും. ഒരുപക്ഷേ, രഹസ്യമൊഴി രേഖപ്പെടുത്താനും സാധ്യതയുണ്ട്. കഴിഞ്ഞദിവസം പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് മഠത്തിലെ മറ്റു കന്യാസ്ത്രീകളുടെ മൊഴിയെടുത്തത്. ഇവര്‍ പോലീസിന് നല്‍കിയ വിവരങ്ങള്‍ ഇങ്ങനെ....

ചട്ടങ്ങള്‍ ലംഘിച്ച് താമസം

ചട്ടങ്ങള്‍ ലംഘിച്ച് താമസം

ജലന്ധര്‍ ബിഷപ്പിന് കീഴിലുള്ളതാണ് കുറുവിലങ്ങാടുള്ള മഠം. കേരളത്തിലെത്തുമ്പോഴെല്ലാം ബിഷപ്പ് മഠത്തില്‍ എത്താറുണ്ടത്രെ. ഇവിടെ താമസിക്കുകയും ചെയ്യും. ചട്ടപ്രകാരം സന്ദര്‍ശിക്കാന്‍ മാത്രമേ ബിഷപ്പിന് അധികാരമുള്ളൂ. താമസിച്ചത് ക്രമവിരുദ്ധമായിട്ടാണെന്നാണ് കണ്ടെത്തല്‍.

പീഡനം അറിയാമായിരുന്നു

പീഡനം അറിയാമായിരുന്നു

പരാതിക്കാരിയായ കന്യാസ്ത്രീയെ പീഡിപ്പിക്കുന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നാണ് കന്യാസ്ത്രീകള്‍ നല്‍കിയ മൊഴിയത്രെ. അഞ്ചുമണിക്കൂറോളം മൊഴിയെടുത്തു. ഇനിയും രണ്ടു കന്യാസ്ത്രീകളുടെ മൊഴി കൂടി എടുക്കും. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാനുള്ള സാധ്യതയുള്ളതിനാല്‍ രഹസ്യമൊഴി രേഖപ്പെടുത്താനും പോലീസ് ആലോചിക്കുന്നുണ്ട്.

 താമസിച്ച് രേഖകള്‍ ലഭിച്ചു

താമസിച്ച് രേഖകള്‍ ലഭിച്ചു

അതേസമയം, ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്ന് കന്യാസ്ത്രീ പറയുന്ന ദിവസങ്ങളില്‍ ബിഷപ്പ് കുറുവലങ്ങാടുള്ള മഠത്തില്‍ താമിസിച്ചുവെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പോലീസിന് ലഭിച്ചു. ഈ രേഖകള്‍ പോലീസ് പിടിച്ചെടുത്തു. പത്തിലധികം തവണ ബിഷപ്പ് മഠത്തിലെത്തിയിട്ടുണ്ട്. ചില വേളകളില്‍ ഒന്നിലധികം ദിവസങ്ങളില്‍ താമസിച്ചുവെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

13 തവണ പീഡനം

13 തവണ പീഡനം

2014 മെയ് മാസം മുതലാണ് പീഡനം തുടങ്ങിയത്. ഇതിന് ശേഷം രണ്ട് വര്‍ഷത്തിനിടെ ഇടക്കിടെ ബിഷപ്പ് കുറുവിലങ്ങാട്ടെ മഠത്തിലെത്തിയിരുന്നു. ഈ വേളയിലാണ് 13 തവണ പീഡിപ്പിച്ചത്. ഇതുസംബന്ധിച്ച് മേലധികാരികളോട് പരാതിപ്പെട്ടിരുന്നുവെന്നും കന്യാസ്ത്രീ മൊഴി നല്‍കി. ബിഷപ്പിനെതിരായ പരാതി തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞത്.

എല്ലാവരെയും അറിയിച്ചു

എല്ലാവരെയും അറിയിച്ചു

2016ന് ശേഷമാണ് കുറുവിലങ്ങാട്ടെ വികാരിക്ക് പരാതി നല്‍കിയത്. ശേഷം പാലാ ബിഷപ്പിന് പരാതി നല്‍കി. നടപടിയില്ലാത്തതിനെ തുടര്‍ന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ നേരില്‍കണ്ട് പരാതി ബോധിപ്പിച്ചു. എന്നാല്‍ തന്റെ കീഴിലുള്ള സഭയിലല്ല സംഭവമെന്നും ഇടപെടാന്‍ പരിമിതിയുണ്ടെന്നുമാണത്രെ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രതികരിച്ചതെന്നും കന്യാസ്ത്രീ പറയുന്നു

മറിച്ചും ആരോപണം

മറിച്ചും ആരോപണം

സംഭവത്തില്‍ വത്തിക്കാന് പരാതി സമര്‍പ്പിക്കാന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍ദേശിച്ചുവത്രെ. ഇതു പ്രകാരം വത്തിക്കാന് പരാതി നല്‍കി. ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിക്കും വത്തിക്കാനിലേക്ക് നേരിട്ടും ഇമെയില്‍ വഴിയാണ് പരാതി അയച്ചത്. കന്യാസ്ത്രീക്കെതിരെ ബിഷപ്പ് മുമ്പ് അച്ചടക്ക നടപടി സ്വീകരിച്ചതാണ് പീഡന കേസ് നല്‍കാന്‍ കാരണമെന്നും ആരോപണമുണ്ട്.

English summary
Nuns statement against Bishop in Kottayam Police, Crucial documents in Police custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X