കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിതയുടെ കത്തിന്‍റെ 'സസ്പെന്‍സ്' പൊളിഞ്ഞു, പൊലീസിന് നാണക്കേട് തന്നെ?

Google Oneindia Malayalam News

കൊച്ചി: സരിത എസ് നായര്‍ കത്തെഴുതിയത് പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ കസ്റ്റഡിയില്‍ വച്ചാണെന്ന് മൊഴി. സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയ പത്തനംതിട്ട ജയില്‍ സൂപ്രണ്ടാണ് സോളാര്‍ മുഖ്യപ്രതി സരിത എസ് നായരുടെ കത്തിനെപ്പറ്റി നിര്‍ണായക മൊഴി നല്‍കിയത്.

പൊലീസ് കസ്റ്റഡിയില്‍ വച്ചാണ് സരിത കത്തെഴുതിയതെന്നാണ് പത്തനംതിട്ട ജയില്‍ സൂപ്രണ്ട് കെ വിശ്വനാഥക്കുറുപ്പ് സോളാര്‍ കമ്മീഷന് മൊഴി നല്‍കിയത്. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2013 ജൂലൈ 24 ന് തന്റെ സാന്നിധ്യത്തിലാണ് സരിത അഭിഭാഷകന് കത്ത് നല്‍കിയതെന്നും വിശ്വനാഥക്കുറുപ്പ് പറയുന്നു.

Saritha S Nair

കത്തില്‍ 21 പേജുണ്ടെന്ന് തന്നോട് പറഞ്ഞത് ഫെനി ബാലകൃഷ്ണനാണെന്നും വിശ്വനാഥക്കുറുപ്പ്. സരിതയെ ജയിലില്‍ കൊണ്ടുവരുമ്പോള്‍ കൈവശം കത്തുണ്ടായിരുന്നു. വനിത വാര്‍ഡന്‍മാരുടെ പരിശോധനയില്‍ ഇക്കാര്യം തെളിഞ്ഞതാണെന്നും മൊഴിയിലുണ്ട്.

ജയിലില്‍ വച്ച് സരിത എഴുതി എന്ന് പറയപ്പെടുന്ന കത്തിനെച്ചൊല്ലി ഒട്ടേറെ വിവാദങ്ങള്‍ അടുത്തിടെയുണ്ടായി. ജോസ് കെ മാണി എംപി ഉള്‍പ്പടെയുള്ളവര്‍ സരിതയുടെ കത്തിനെച്ചൊല്ലി വിവാദത്തിലായിരുന്നു.

English summary
More revelations on Saritha S Nair's Controversial Letter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X