തോണിക്കടവ്, കണയങ്കോട്: കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ ടൂറിസം മേഖലകള്‍

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: തോണിക്കടവ് ടൂറിസം വികസന പദ്ധതിയ്ക്ക് വിശദമായ ഡിപിആര്‍ തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ ജില്ലാ ഭരണകൂടം ഒരുങ്ങുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് പുരുഷന്‍ കടലുണ്ടി എംഎല്‍എ, ടൂറിസം ജോയിന്റ് ഡയറക്ടര്‍ സിഎന്‍ അനിത കുമാരി എന്നിവര്‍ ജനുവരി 20ന് കക്കയത്തെ തോണിക്കടവ് സന്ദര്‍ശിക്കും. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ടൂറിസം പദ്ധതികള്‍ അവലോകനം ചെയ്യാനായി ജില്ലാ കലക്ടര്‍ യു വി ജോസിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

കുഞ്ഞുങ്ങളുടെ സകൂളിലേക്കുള്ള യാത്ര അന്ത്യയാത്രയായി; കണ്ണീര്‍ക്കടലായി മണിമൂളി

കൊയിലാണ്ടി കണയങ്കോട് ടൂറിസം പദ്ധതി വിശദമായി പഠിച്ച് പുതിയ പ്രൊജക്ട് തയ്യാറാക്കാനും യോഗം തീരുമാനിച്ചു.

thonikadav

വയലട, നമ്പികുളം പദ്ധതികളുടെ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും.

kanayamkod

പുരുഷന്‍ കടലുണ്ടി എംഎല്‍എ, ടൂറിസം ജോയിന്റ് ഡയറക്ടര്‍ സിഎന്‍ അനിത കുമാരി, ഡിടിപിസി സെക്രട്ടറി ബിനോയ് വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
More tourism spots in kozhikode-thonikadavu-kanayamkod
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്