സുഖപ്രസവം, രോഗശാന്തി!! എല്ലാം എസ്എടി ആശുപത്രിയിലെ ഈ 'അമ്മയും കുഞ്ഞും' പരിഹരിക്കും!!യാഥാർത്ഥ്യം ഇതാ

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: എസ്എടി ആശുപത്രിക്ക് മുന്നിൽ സ്ഥാപിച്ചിട്ടുളള അമ്മയും കുഞ്ഞും പ്രതിമയാണ് തിരുവനന്തപുരത്തുകാരുടെ ഇപ്പോഴത്തെ പ്രധാന ചർച്ച വിഷയം. കാരണം വേറൊന്നുമല്ല, ഇവിടെ പ്രാർഥിച്ചാൽ രോഗശാന്തി ലഭിക്കുമെന്നും സുഖപ്രസവം നടക്കുമെന്നുമൊക്കെയാണ് ഇവിടെ ചികിത്സയ്ക്കെത്തുന്നവരും അവരുടെ ബന്ധുക്കളും പറയുന്നത്.

പലർക്കും അനുഭവമുണാടായിട്ടുണ്ടെന്നും പറയുന്നു. ഇതിനു പിന്നാലെ ഇവിടെ മെഴുകുതിരിയും ചന്ദനത്തിരിയും കത്തിച്ച് ആരാധന നടത്തുന്നതിന് തിരക്കാണ്. ഇതിനെ തുടർന്ന് തലവേദന പിടിച്ചിരിക്കുകയാണ് ആശുപത്രി അധികൃതർ.

sat

പ്രാർഥനയും ആരാധനയുമൊക്കെ ആശുപത്രിയുടെ സുഗമമായ നടത്തിപ്പിനെ തന്നെ ബാധിച്ചിരിക്കുകയാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഇതിനെ തുടര്‍ന്ന് പ്രതിമയ്ക്ക് മുന്നിലെ പ്രാർഥനയും ആരാധനയും പ്രാർഥനയും വിലക്കിയിരിക്കുകയാണ്.

വിലക്കേർപ്പെടുത്തിക്കൊണ്ടുളള നോട്ടീസും ഇവിടെ പതിപ്പിച്ചു. അമ്മയും കുഞ്ഞും വെറും കോൺക്രീറ്റ് പ്രതിമ മാത്രമാണെന്നും ഇവിടെ ചികിത്സ തേടിയെത്തുന്ന രോഗികളും ബന്ധുക്കളും അന്ധവിശ്വാസങ്ങളിൽ വഞ്ചിതരാകരുതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.

മെഡിക്കൽ കോളേജിന്റെ സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി തീർത്ത ശിൽപ്പമാണിതെന്ന് പ്രിൻസിപ്പൽ പറയുന്നു. പ്രതിമയ്ക്ക് യാതൊരു വിധ ദൈവിക പരിവേഷവുമില്ലെന്ന് പ്രതിമയുടെ ശിൽപി ആര്യനാട് രാജേന്ദ്രനും പറഞ്ഞു. 1990ലാണ് ഈ ശിൽപം നിർമ്മിച്ചത്.

English summary
mother and child statue in sat hospital issue
Please Wait while comments are loading...