ഭർത്തൃമാതാവിനെ ഏണിപ്പടിയിൽ നിന്നും തള്ളിയിട്ടു; കഴുത്തു ഞെരിച്ചു കൊല്ലാൻ ശ്രമിച്ചു... പയ്യന്നൂരിൽ!

  • Posted By:
Subscribe to Oneindia Malayalam

പയ്യന്നൂർ: സീരിയലുകളിൽ മാത്രം കണ്ടുവന്ന അമ്മായമ്മ പോര് ഇപ്പോൾ കേരളത്തിലും സജീവമായികൊണ്ടിരിക്കുകയാണ്. അത് കൊലപാതരകത്തിലേക്ക് വരെ അത് എത്തി നിൽക്കാറുണ്ട്. കണ്ണൂരിലെ പയ്യന്നൂരിൽ സംഭവിച്ചതും അത്തരത്തിലുള്ള ഒരു കാര്യമാണ്. ഭർത്തൃമാതാവിനെ ഏണിപ്പടിയിൽ നിനന് താഴേക്ക് തള്ളിയിട്ടതിനു ശേഷം കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു.

കറക്കം ബൈക്കിൽ... പണി നഗ്നത പ്രദർശനവും, സ്ത്രീകളോടോ അസഭ്യം പറയലും പിന്നെ... ടെക്കി അവസാനം കുടുങ്ങി

പയ്യന്നൂരിലെ രാമന്തളിയിലാണ് സംഭവം നടന്നത്. രാമന്തളി പരത്തിക്കാട്ടെ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ ചെറുകിണിയന്‍ മീനാക്ഷിയെ (63) കൊല്ലാന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് മരുമകള്‍ സുചിത്രയെ(30) പയ്യന്നൂർ സിഐ എംപി ആസാദ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്.

ഗുരുതര പരിക്ക്

ഗുരുതര പരിക്ക്

കൊലപാതകശ്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ മീനാക്ഷി മംഗളൂരുവിലെ സ്വകാര്യ ആസ്​പത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം

കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം

ആദ്യം സുചിത്ര മീനാക്ഷിയെ വീടിന്റെ ഏണിപ്പടിയുടെ മുകളില്‍നിന്ന് തള്ളിയിടുകയായിരുന്നു. നിസാരമായി പരിക്കേറ്റ മീനക്ഷിയുടെ വായിൽ തുണി തിരുകി കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു.

താമസം അമ്മായിയമ്മയോടൊപ്പം

താമസം അമ്മായിയമ്മയോടൊപ്പം

മീനാക്ഷിയുടെ മകന്‍ രവീന്ദ്രനാഥിന്റെ ഭാര്യയാണ് സുചിത്ര. മീനാക്ഷി ഭർത്തൃ വീട്ടിൽ‌ അമ്മായിയമ്മയോടൊപ്പമാണ് താമസം.

രക്തം വാർന്ന നിലയിൽ

രക്തം വാർന്ന നിലയിൽ

രക്തം വാര്‍ന്ന നിലയില്‍ മീനാക്ഷിയെ ആദ്യം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലും പ്രവേശിപ്പിച്ചു. തുടർന്നാണ് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

വധശ്രമത്തിന് കാരണം ഇതാണ്

വധശ്രമത്തിന് കാരണം ഇതാണ്

ഭർ‌ത്തൃമാതാവിന്റെ മറ്റ് മക്കളോടൊപ്പം താമസിക്കാന്‍ പോകാതെ ഇവിടെ തന്നെ താമസിക്കുന്നതാണ് വധശ്രമത്തിനുകാരണമെന്നും പോലീസ് പറയുന്നു.

ഇത് ആദ്യ സംഭവമല്ല

ഇത് ആദ്യ സംഭവമല്ല

സുചിത്ര അമ്മായയമ്മയെ ദ്രോഹിക്കുന്നത് ഇത് ആദ്യമായല്ല. തിനുമുന്‍പും സമാനമായ അക്രമമുണ്ടായതായി നാട്ടുകാരും പറയുന്നു.

വിവാഹം നാല് വർഷത്തിന് മുമ്പ്

വിവാഹം നാല് വർഷത്തിന് മുമ്പ്

നാലുവര്‍ഷം മുന്‍പാണ് രവീന്ദ്രനാഥ് സുചിത്രയെ വിവാഹം കഴിക്കുന്നത്. അതിനു ശേഷം സുചിത്ര നിരവദി തവണ ആഗർതൃ മാതാവിനെ ഉപദ്രവിച്ചിട്ടുണ്ട്.

English summary
Mother in law attacked by daughter in law at Payyanur

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്