തിരുവനന്തപുരത്ത് കാണാതായ യുവതിയും ഐസിസ് സംഘത്തിലോ... ലൗജിഹാദ് വീണ്ടും തലപൊക്കുന്നു..
തിരുവനന്തപുരം: ഭീകര സംഘടനയായ ഐസിസിന് കേരളത്തിലും വേരുണ്ടെന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് കാസര്‍കോട് പാലക്കാട് ജില്ലകളില്‍ നിന്ന് ദമ്പതികളെയടക്കം കാണാനില്ലെന്ന വിവരം പുറത്ത് വരുന്നത്. ഇവരെ കാണാതായതിന് പിന്നില്‍ ഐസിസ് ബന്ധം ഉണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. തിരുവനന്തപുരത്തും ഒരു യുവതിയെ കാണാതായിട്ടുണ്ട്. മകളുടെ തിരോധാനത്തില്‍ ഐസിസ് ബന്ധമുണ്ടെന്നാണ് യുവതിയുടെ അമ്മ പറയുന്നത്.
ഇസ്ലാം സ്റ്റേറ് കേരളത്തില്‍ ശക്തമായ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയും പറയുന്നത്. തിരുവനന്തപുരം സ്വദേശിയായ ബിഎഡ് വിദ്യാര്‍ത്ഥിനി നിഷ എന്ന ഫാത്തിമ നിമിഷയെയാണ് കഴിഞ്ഞ് എട്ടുമാസമായി കാണാനില്ലെന്ന് അമ്മ ബിന്ദു പറയുന്നത്. മകള് ഐസിസ് തീവ്രവാദികളുടെ പിടിയിലകപ്പെട്ടെന്നാണ് അവരുടെ സംശയം.

അന്യമതസ്ഥനുമായി വിവാഹം ചെയ്തിരുന്ന നിഷയെ പിന്നീട് ഭര്ത്താവ് മതം മാറ്റി മുസ്ലീം ആക്കി. നിമിഷ ഫാത്തിമയെന്ന പേരാണ് അവര്‍ സ്വീകരിച്ചത്. പ്രണയത്തിലേര്‍പ്പെട്ടിരുന്ന സമയത്ത് യുവാവ് മറ്റൊരു പേരാണ് പറഞ്ഞിരുന്നത്. എന്നാല്‍ പ്രണയത്തിന് ശേഷം ഇരുവരും പേര് മാറ്റി മുസ്ലീം പേര് സ്വീകരിക്കുകയായിരുന്നുവെന്ന് നിഷയുടെ അമ്മ പറയുന്നു
നാല് ദിവസത്തെ പരിചയം വച്ചാണ് അവര്‍ കല്യാണം കഴിച്ചത്. ഇപ്പോ അവള്‍ ഗര്‍ഭിണിയാണ്. എട്ട് മസമായി മോളെ കണ്ടിട്ട്. എങ്ങനെയെഹ്കിലും അവളെ വീട്ടില്‍ തിരിച്ചെത്തിക്കണമെന്ന് ബിന്ദു പറയുന്നു. മകളെ കാണാതായ അന്ന് ടിപി സെന്‍കുമാറിനും എഡിജിപി ശ്രീലേഖയ്ക്കും പരാതി നല്‍കിയതാണ്. എന്നാല്‍ അവര്‍ പരാതി ഗൗരവത്തിലെടുത്തില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
കാസര്‍കോട് പൊയിനാച്ചി സെഞ്ച്വറി ഡെന്റല്‍ കോളേജ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു നിമിഷ. ഇവിടെ നിന്നാണ് കുട്ടിയെ കാണാതായിരിക്കുന്നത്. ബേസില്‍ എന്നായിരുന്നു യുവാവ് ആദ്യം പേര് പറഞ്ഞത്. ക്രിസ്ത്യന്‍ മതവിശ്വാസിയായിരുന്ന യുവാവ് പിന്നീട് മുസ്ലീം മതം സ്വീകരിച്ചു.
നിമിഷയെയും മതം മാറ്റി. കോളേജില്‍ പഠിക്കുന്ന സമയത്ത് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഉള്‍പ്പടെയുള്ള തീവ്രസംഘടനകളുടെ യുദ്ധ വീഡീയോകള്‍ കാണുന്നതില്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു നിമിഷ ഫാത്തിമയെന്ന് സഹപാഠികള്‍ പറയുന്നു. നിമിഷയെ ബ്രയിന്‍വാഷ് ചെയ്ത് സംഘത്തില്‍ പെടുത്തിയതാമെന്നാണ് വിവരം.
കുട്ടിയെ കാണാതായ സമയത്ത് പൊലീസ് അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തില്‍ യുവാവിന് ത്രീവ്ര മുജാഹിദ് ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ കുടുംബം വിളിച്ചിട്ടും യുവതി ഭര്‍ത്താവിനൊപ്പം പോയി. മകളെ പ്രണയം നടിച്ച് വലയിലാക്കുകയായിരുന്നു. യുവാവിന്റെ സഹോദരനും ഇതുപോലെ മറ്റൊരു യുവതിയെ വലയിലാക്കിയെന്ന് ബിന്ദു ആരോപിക്കുന്നു. ബെക്‌സന്‍ വിന്‍സെന്റ് എന്ന് പരിജയപ്പെടുത്തി ഇയാളുടെ യഥാര്‍ത്ഥ പേര് ഇസാ എന്നായിരുന്നു.
അവസാനമായി അവളൊട് സംസാരിക്കാനായില്ല. ഫോണ്‍ വിലിക്കാന്‍ പറഞ്ഞപ്പോള്‍ വാട്‌സാപ്പില്‍ വോയിസ് മെസേജ് അയച്ചു തന്നു. ഇന്ത്യന്‍ നമ്പരില്‍ നിന്നല്ല സന്ദേശം വന്നത്. ശ്രീലങ്കയില്‍ നിന്നാണെന്നാണ് അവള്‍ പറഞ്ഞത്. മകളെ കാണാനില്ലെന്ന് പരാതി നല്‍കിയസമയത്ത് പോലീസ് ഇടപെട്ടില്ല. അന്ന് പോലീസ് ഇടപ്പെട്ടിരുന്നെങ്കില്‍ മകള്‍ തീവ്രവാദികളുടെ സംഘത്തില്‍ പെടില്ലായിരുന്നുവെന്ന് ബിന്ദു പറയുന്നു.
സംസ്ഥാനത്ത് എസിസ് പ്രവര്‍ത്തനം ശക്തമാമെന്ന വാര്‍ത്ത അതീവ ഗൗരവതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിശദമായ അന്വേഷണം നടത്താന്‍ അദ്ദേഹം ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേ സമയം കേന്ദ്ര അന്വേഷണ ഏജന്‍സി എന്‍ഐഎയും അന്വേണ നടത്തുന്നുണ്ടെന്നാണ് വിവരം.












Click it and Unblock the Notifications