കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനിയും വണ്ടിയില്‍ നിന്ന് സണ്‍ ഫിലിമും കുളിങ് ഫിലിമും മാറ്റിയില്ലേ? പിടിവീഴും ഉറപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: സൺഫിലിമും കൂളിങ് ഫിലിമും ഉപയോഗിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി ഗതാഗത വകുപ്പ്. സൺ ഫിലിമും കുളിങ് ഫിലിമും ഒട്ടിച്ച വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ ഗതാഗത കമ്മീഷണർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

നിയമം ലംഘിക്കുന്നവർക്ക് എതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി സ്പെഷൽ ഡ്രൈവ് നടത്താനും പരിശോധനാ വിവരം റിപ്പോർട്ട് ചെയ്യാനും ഗതാഗത മന്ത്രി ആന്റണി രാജു ഗതാഗത കമ്മീഷണർക്ക് നിർദേശം നൽകിയതിനെ തുടർന്നാണു നടപടി.

mvd

നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി സ്പെഷൽ ഡ്രൈവ് നടത്താനും നിർദേശത്തിലുണ്ട്.വാഹനങ്ങളുടെ സേഫ്റ്റി ഗ്ലാസുകളിൽ യാതൊരു രൂപമാറ്റവും അനുവദിക്കില്ല. കൂളിങ് ഫിലിം, ടിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവ വാഹനങ്ങളുടെ ഗ്ലാസുകളിൽ പതിക്കരുതെന്ന സുപ്രീംകോടതി വിധിയും നിലനിൽക്കുന്നുണ്ട്. അതേസമയം നിയമം തെറ്റിക്കുന്നവരെ കണ്ടെത്തുന്നതിനായി പ്രത്യേക പരിശോധനകളും, ഇതുമായി ബന്ധപ്പെട്ട പരിശോധനാ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാനും ഗതാഗത മന്ത്രി ആന്റണി രാജു ഗതാഗത കമ്മിഷണർക്കു നൽകിയ നിർദേശത്തെത്തുടർന്നാണ് നടപടി വേഗത്തിലാക്കുന്നത്.

എന്തുകൊണ്ടാണ് ബിരിയാണി ചെമ്പ് കഥയിലെ പാത്രമായത് എന്നാലോചിച്ചിട്ടുണ്ടോ? അരുണ്‍ കുമാര്‍ പറയുന്നുഎന്തുകൊണ്ടാണ് ബിരിയാണി ചെമ്പ് കഥയിലെ പാത്രമായത് എന്നാലോചിച്ചിട്ടുണ്ടോ? അരുണ്‍ കുമാര്‍ പറയുന്നു

വാഹനങ്ങളിൽ സൺഫിലിം ഒട്ടിക്കുവാൻ അനുമതിയില്ലെന്ന് നേരത്തെ തന്നെ ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിട്ടുിണ്ട്. വാഹനങ്ങളുടെ മുമ്പിൽ സേഫ്റ്റി ഗ്ലാസ്സുകളിൽ കുറഞ്ഞത് 70 ശതമാനവും വശങ്ങളിൽ 50 ശതമാനവും സുതാര്യത ഉറപ്പു വരുത്തണമെന്ന് കേന്ദ്ര മോട്ടോർ വാഹനചട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂളിംഗ് ഫിലിം, റ്റിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവ വാഹനങ്ങളുടെ ഗ്ലാസ്സുകളിൽ ഒട്ടിക്കരുത് എന്ന് കോടതി വിധിയും നിലവിലുണ്ട്.

സംസ്ഥാനത്തെ വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കോടതി നേരത്തെ തന്നെ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കർട്ടൻ, കൂളിങ് ഫിലിം, സ്റ്റിക്കർ പതിക്കുക, ദേശീയ പതാക അനൗചിതമായി ആലേഖനം ചെയ്യുക, വാഹനഭാഗങ്ങൾക്ക് രൂപമാറ്റം വരുത്തുക തുടങ്ങിയ ലംഘനങ്ങൾക്കെതിരെ അടിയന്തര നടപടി വേണമെന്ന ഉത്തരവ് ഉണ്ടായിരുന്നു.

ഉയ്യോ കണ്ണെടുക്കാനേ ആവുന്നില്ല സാം..സൂപ്പര്‍ ഹോട്ട് ലുക്കില്‍ സാമന്ത

Recommended Video

cmsvideo
Dr. Robin Dilsha | ഒരുപാട് സ്വപ്നങ്ങളുമായി വന്ന മനുഷ്യനാണ് | #Entertainment | OneIndia

വലിയ വാഹനങ്ങളിൽ റിഫ്‌ളക്ടറുകൾ ശരിയായി ഘടിപ്പിക്കാതിരിക്കുക, ഇൻഡിക്കേറ്ററിലും ലൈറ്റിലും ഫിലിം ഒട്ടിക്കുക, ശരിയല്ലാത്ത നമ്പർ പ്ലേറ്റ് എന്നിവയ്‌ക്കെതിരേയും നടപടി ആവശ്യപ്പെടുന്നു. വ്യാപകമായി നിയമ ലംഘനം നടക്കുന്ന സാഹചര്യത്തിലാണ് പരിശോധന വീണ്ടും ശക്തിപ്പെടുത്തുന്നത്.

English summary
motor vehicle department is planning to take strict action against vehicles using sun film and cooling film
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X