ഫഹദ് ഫാസിലിന്റെ ഒറ്റ കാർ മാത്രം; പക്ഷേ അവിടെയുള്ള പത്ത് 'പോണ്ടിച്ചേരി കാറുകൾ'... പണികൊടുക്കാനുറച്ച്

  • Posted By: Desk
Subscribe to Oneindia Malayalam

കൊച്ചി: ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തി എന്ന ആരോപണം നേരിടുകയാണ് ഫഹദ് ഫാസിലും സുരേഷ് ഗോപിയും അമല പോളും എല്ലാം. കര്‍ശന നടപടിക്കാണ് അധികൃതര്‍ ഇറങ്ങിയിരിക്കുന്നത്.

സുരേഷ് ഗോപിക്കിട്ട് 'നൈസായിട്ട്' ഒരു പണി കൊടുത്ത് കെ സുരേന്ദ്രന്‍... അതിനും കുറ്റം കോടിയേരിക്ക്!!!

എന്നാല്‍ സെലിബ്രിറ്റികളായ ഇവരുടെ കാര്യം മാത്രമാണ് പലപ്പോഴും പുറത്തറിയുന്നത്. കേരളത്തിലെ മറ്റ് പല വമ്പന്‍മാരും ഇതുപോലെ തന്നെ ആണ് നികുതി വെട്ടിപ്പ് നടത്തിയിരിക്കുന്നത് എന്നതാണ് സത്യം.

ഫഹദും അമല പോളും മാത്രമല്ല... പോണ്ടിച്ചേരി വണ്ടി ഉടമകൾ വേറേയും ഉണ്ട്; സംഘികൾ വരെ ഞെട്ടും! ട്രോൾ വേറെ

ഫഹദ് ഫാസില്‍ താമസിക്കുന്ന സ്ഥലത്ത് മാത്രം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത പത്ത് ആഡംബര കാറുകള്‍ ഉണ്ട് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഉടമകളെ മാത്രം കാണാനില്ല...

ഫഹദിന്റെ കാര്‍

ഫഹദിന്റെ കാര്‍

ഫഹദ് ഫാസില്‍ നികുതി വെട്ടിപ്പ് നടത്തി എന്ന വാര്‍ത്ത പുറത്ത് വിട്ടത് മാതൃഭൂമി ആയിരുന്നു. തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണവും തുടങ്ങി.

ഒന്നല്ല, പത്തെണ്ണം

ഒന്നല്ല, പത്തെണ്ണം

തൃപ്പൂണിത്തുറയിലെ പാര്‍പ്പിട സമുച്ചയത്തിലായിരുന്നു ഫഹദിന്റെ കാര്‍ ഉണ്ടായിരുന്നത്. അവിടെ വേറെ ഒമ്പത് ആഡംബര കാറുകള്‍ കൂടി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തവ ആയി ഉണ്ടായിരുന്നു.

ഫഹദും ഇല്ല... ആരും ഇല്ല

ഫഹദും ഇല്ല... ആരും ഇല്ല

ഫഹദ് ഫാസില്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് നോട്ടീസ് നല്‍കാന്‍ ആയിരുന്നു അധികൃതര്‍ എത്തിയത്. എന്നാല്‍ ഫഹദ് ഉള്‍പ്പെടെ, കാര്‍ ഉടമകള്‍ ആരും തന്നെ സ്ഥലത്തുണ്ടായിരുന്നില്ലത്രെ.

അയല്‍വാസികളെ ഏല്‍പിച്ചു

അയല്‍വാസികളെ ഏല്‍പിച്ചു

എന്തായാലും നോട്ടീസ് അയല്‍വാസികളെ ഏല്‍പിച്ചാണ് അധികൃതര്‍ മടങ്ങിയത്. ഉടമകള്‍ തിരിച്ചെത്തിയാല്‍ അവര്‍ക്ക് നോട്ടീസ് കൈമാറാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കടുത്ത നടപടി

കടുത്ത നടപടി

പത്ത് ദിവസത്തിനകം രേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കണം എന്നാണ് നോട്ടീസില്‍ പറയുന്നത്. അല്ലാത്ത പക്ഷം കടുത്ത നടപടി എടുക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ചെറിയ കുറ്റമല്ല

ചെറിയ കുറ്റമല്ല

നികുതി വെട്ടിപ്പ് നടത്തി എന്നത് മാത്രമായിരിക്കില്ല ഇവര്‍ക്കെതിരെ വരാന്‍ പോകുന്ന കുറ്റം. അതില്‍ വ്യാജരേഖ സൃഷ്ടിക്കല്‍ അടക്കമുള്ള കടപത്ത വകുപ്പുകളും ഉണ്ടാകും.

ഏഴ് വര്‍ഷം വരെ തടവ്

ഏഴ് വര്‍ഷം വരെ തടവ്

വ്യാജ രേഖയുണ്ടാക്കി വാഹന രജിസ്‌ട്രേഷന്‍ നടത്തിയാല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ഈ ആഡംബര വാഹനങ്ങള്‍ എല്ലാം തന്നെ വ്യാജ വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

നമ്പര്‍ പ്ലേറ്റ് മാറ്റി

നമ്പര്‍ പ്ലേറ്റ് മാറ്റി

തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റില്‍ നിര്‍ത്തിയിട്ടിരുന്ന ഫഹദ് ഫാസിലിന്റെ കാറിന്റെ നമ്പര്‍ പ്ലേറ്റ് ഊരിമാറ്റിയ നിലയില്‍ ആയിരുന്നു. നോട്ടീസ് നല്‍കാനെത്തിയ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇക്കാര്യം കണ്ടത്.

പരാതിയും തുടങ്ങി

പരാതിയും തുടങ്ങി

ഫഹദിനേക്കാളും അമല പോളിനേക്കാളും മുമ്പ് ആഡംബര കാര്‍ വാങ്ങിയ ആളാണ് സുരേഷ് ഗോപി. സുരേഷ് ഗോപിക്കെതിരേയും ഇപ്പോള്‍ പരാതി ലഭിച്ചിട്ടുണ്ട്.

അമല പോളിന്റെ മറുപടി

നികുതി വെട്ടിപ്പ് സംബന്ധിച്ച ആരോപണത്തില്‍ ഇതുവരെ താരങ്ങള്‍ ആരും പരസ്യമായി പ്രതികരിച്ചിട്ടില്ല. അമല പോള്‍ ആണെങ്കില്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടായിരുന്നു പ്രതികരിച്ചത്. ഇനി താന്‍ വള്ളത്തില്‍ പൊയ്‌ക്കോളാം എന്നായിരുന്നു അമലയുടെ പരിഹാസം.

English summary
Motor Vehicle Department to take strong action against Pondichery registration.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്