കണ്ടക്ടര്‍മാര്‍ക്ക് നെയിംപ്ലേറ്റ്;നിയമം വെറുതെയായി
കോഴിക്കോട്:സ്വകാര്യ ബസ്സുകളിലെ കണ്ടക്ടര്‍മാര്‍ പോലീസുകാരെ പോലെ ഷര്‍ട്ടില്‍ നെയിം പ്ലേറ്റ് വക്കണം. ഇങ്ങനെ ഒരു നിയമമുണ്ട് നമ്മുടെ നാട്ടില്‍. പക്ഷേ ഒരു കണ്ടക്ടറും ഇത് ചെയ്തിട്ടില്ല. നാട്ടുകാര്‍ക്കൊട്ട് ഈ വിവരം അറിയുകയും ഇല്ല. നിയമം അറിയുന്നവരും നടപ്പാക്കേണ്ടവരും ആകട്ടെ ഒന്നും കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നു.
2011 ല്‍ അന്നത്തെ ട്രന്‍സ്‌പോര്‍ട്ട് കമ്മീഷണറാണ് ഇങ്ങനെ ഒരു ഉത്തരവ് പുറപ്പെടുവിച്ചത്. സ്വകാര്യ ബസ്സുകളിലെ കണ്ടക്ടര്‍മാരുടെ 'ശല്യം' സഹിക്കവയ്യാതെ സ്ത്രീകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു ഈ നടപടി. പരാതി നല്‍കണമെങ്കില്‍ കണ്ടക്ടറുടെ പേരെങ്കിലും തിരിച്ചറിയാന്‍ ഉപകരിക്കുന്നതാണ് ഇത്.

2011 മാര്‍ച്ച് മാസത്തില്‍ തന്നെ ഉത്തരവിറങ്ങിയിരുന്നു. അതുകൊണ്ട് മാത്രം കാര്യമായില്ലല്ലോ... അത് നടപ്പാക്കാന്‍ ഉത്തരവാദപ്പെട്ട മോട്ടാര്‍ വാഹന വകുപ്പും ഇത്തിരി ആര്‍ജ്ജവം കാണിക്കണ്ടേ. അതു മാത്രം നടന്നില്ല. അന്വേഷിച്ചാല്‍ ജോലി ഭാരം, ജീവനക്കാരുടെ കുറവ് തുടങ്ങി ന്യായങ്ങള്‍ പലത് നിരത്തും.
ഉത്തരവിനെ കുറിച്ച് ബസ് ഉടമകള്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ഒന്നും അറിയാഞ്ഞിട്ടല്ല. പരിശോധനയൊന്നും ഇല്ലാത്തതിനാല്‍ അവരും നിയമം കണ്ടില്ലെന്ന് നടിച്ചു.
ഷര്‍ട്ടിന്റെ ഇടത്ത് ഭാഗത്ത്, പോക്കറ്റിന് മുകളിലായി പ്ലാസ്റ്റിക് കൊണ്ടോ തുണികൊണ്ടോ ഉണ്ടാക്കിയ നെയിം പ്ലേറ്റ് വക്കണമെന്നാണ് നിര്‍ദ്ദേശം. നെയിം പ്ലേറ്റ് ഇല്ലാത്ത കണ്ടക്ടര്‍മാര്‍ക്ക് ആദ്യ ഘട്ടത്തില്‍ 1000 രൂപ പിഴ ശിക്ഷ നല്‍കണമെന്നാണ് നിയമം. തുടര്‍ന്നും നിയമം ലംഘിച്ചാല്‍ കണ്ടക്ടര്‍ ലൈസെന്‍സ് തന്നെ റദ്ദാക്കാനും നിയമത്തില്‍ വകുപ്പുണ്ട്.












Click it and Unblock the Notifications