കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംപി ഫണ്ട് വിനിയോഗം: കണ്ണൂർ ജില്ലയില്‍ 80 ശതമാനത്തിലേറെ തുക ചിലവഴിച്ചു

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: എം.പിമാരായ പി.കെ ശ്രീമതി , പി .കരുണാകരന്‍ എന്നിവരുടെ പ്രാദേശിക വികസന നിധിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ നടപ്പിലാക്കുന്ന പദ്ധതികളില്‍ നല്ല പുരോഗതി കൈവരിച്ചതായി അവലോകന യോഗം വിലയിരുത്തി.

പി.കെ ശ്രീമതി എം.പിയുടെ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന 672 പ്രവൃത്തികളില്‍ 503 എണ്ണം പൂര്‍ത്തീകരിച്ചു. വിവിധ പദ്ധതികള്‍ക്കായി എം.പി ഫണ്ടില്‍ നിന്ന് ലഭ്യമായ 14.23 കോടി രൂപയില്‍ 10.83 കോടി രൂപ ഇതിനകം ചെലവഴിച്ചു. 2014-15 വര്‍ഷത്തെ ആകെയുള്ള 153 പ്രവൃത്തികളും 2015-16ലെ 121ല്‍ 119ഉം, 16-17ലെ 162ല്‍ 137ഉം 17-18ലെ 236ല്‍ 94ഉം പ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തീകരിച്ചു കഴിഞ്ഞതായി യോഗം വിലയിരുത്തി. ബാക്കിയുള്ള പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.

Kannur

188 സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്നതിനായി 2.07 കോടി രൂപ പി.കെ ശ്രീമതി ടീച്ചറുടെ വികസന ഫണ്ടില്‍ നിന്ന് അനുവദിച്ചു. ഇതില്‍ 1.2 കോടി രൂപ ചെലവില്‍ 76 സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സ്ഥാപിച്ചു. 85.3 ലക്ഷം രൂപ ചെലവില്‍ 112 സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ്സുകളുടെ പ്രവൃത്തികള്‍ പൂര്‍ത്തിയായി വരികയാണ്. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് തന്നെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെന്ന് എം.പി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ 18 കേന്ദ്രങ്ങളില്‍ 95.4 ലക്ഷം രൂപ ചെലവില്‍ ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചു.

70 ലക്ഷം രൂപ ചെലവില്‍ പായം പഞ്ചായത്തിലെ കോളിക്കടവ് എസ്.സി കോളനിയില്‍ നിര്‍മിക്കുന്ന പാലത്തിന്റെ പൈലിംഗ് പ്രവൃത്തികള്‍ ആരംഭിച്ചതായി ബന്ധപ്പെട്ടവര്‍ യോഗത്തെ അറിയിച്ചു. നാലു മാസത്തിനകം പാലം പണി പൂര്‍ത്തിയാക്കി ഗതാഗത യോഗ്യമാക്കണമെന്ന് എം.പി നിര്‍ദേശം നല്‍കി.

പി. കരുണാകരന്‍ എം.പിയുടെ പ്രാദേശിക വികസന നിധിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ക്കായി ലഭ്യമായ 6.16കോടി രൂപയില്‍ 5.42 കോടി രൂപ ചെലവഴിച്ചതായി യോഗം വിലയിരുത്തി. എട്ട് സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം സ്ഥാപിക്കുന്നതിനാവശ്യമായ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തു.

എരമം കുറ്റൂര്‍ പഞ്ചായത്തിലെ മേനോന്‍കുന്ന് എസ്.സി കോളനിയില്‍ 11.5 ലക്ഷം രൂപയുടെ അംഗനവാടി കെട്ടിടം നിര്‍മാണവും കരിവെള്ളൂര്‍-പെരളം പഞ്ചായത്തിലെ മുരിങ്ങാട്ട് എസ്.സി കോളനി പാലത്തിന്റെ അപ്രോച്ച് റോഡിന് സംരക്ഷണ ഭിത്തി നിര്‍മിക്കുന്ന 20 ലക്ഷത്തിന്റെ പ്രവൃത്തിയും പൂര്‍ത്തീകരിച്ചതായി യോഗത്തില്‍ അറിയിച്ചു. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ എം.പിമാര്‍ക്കു പുറമെ, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ഡി. പി.ഒ.കെ പ്രകാശന്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

English summary
MP fund Kannur district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X