അടിയന്തരാവസ്ഥക്കാലത്ത് പിണറായിക്കൊപ്പം ജയിലിൽ, പിന്നീട് കടുത്ത പിണറായി വിമർശകനായ വീരേന്ദ്രകുമാർ
കോഴിക്കോട്: കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്ക്കാരിക പരിസരങ്ങളില്‍ അഞ്ച് പതിറ്റാണ്ടിലേറെക്കാലം നിറഞ്ഞ് നിന്ന ജീവിതമാണ് എംപി വീരേന്ദ്ര കുമാറിന്റെത്. സോഷ്യലിസത്തിന്റെ പാത വീരേന്ദ്ര കുമാറിന് അച്ഛനില്‍ നിന്ന് പകര്‍ന്ന് കിട്ടിയതാണ്. തന്റെ പതിനഞ്ചാം വയസ്സില്‍ തുടങ്ങുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം. 1951ലാണ് ജയപ്രകാശ് നാരായണനില്‍ നിന്നാണ് വീരേന്ദ്ര കുമാര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
സമരമുഖങ്ങളില്‍ എന്നും സജീവമായിരുന്നു വീരേന്ദ്ര കുമാര്‍. അടിയന്തരാവസ്ഥക്കാലത്തെ പോരാളികളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. അക്കാലത്ത് ഒളിവിലും ജയിലിലും അടക്കമായിരുന്നു വീരേന്ദ്ര കുമാറിന്റെ ജീവിതം. മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുളളവര്‍ക്കൊപ്പം വീരേന്ദ്രകുമാര്‍ ജയിലില്‍ കിടന്നിട്ടുണ്ട്.

അടിയന്തരാവസ്ഥക്കാലത്തെ പോരാട്ടങ്ങളുടെ ഭാഗമായി 9 മാസത്തോളം വീരേന്ദ്ര കുമാര്‍ ഒളിവില്‍ കഴിഞ്ഞു. ഒടുവില്‍ അദ്ദേഹം പോലീസിന്റെ പിടിയിലായി. മൈസൂരില്‍ വെച്ചാണ് അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ സര്‍ക്കാര്‍ കണ്ടുകെട്ടി. തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് വീരേന്ദ്ര കുമാറിനെ മാറ്റിയത്. ആ സമയം പിണറായി വിജയന് അടക്കമുളളവര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരായിരുന്നു.
പിണറായി വിജയനെ കൂടാതെ ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, എംവി രാഘവന്, സയ്യിദ് ഉമ്മര്‍ ബഫാഖി തങ്ങള്‍, കെ ചന്ദ്രശേഖരന്, ഇമ്പിച്ചിക്കോയ, ചെറിയ മാമ്മുകേയി, പിഎം അബൂബക്കര്‍ എന്നിവരും അക്കാലത്ത് വീരേന്ദ്ര കുമാറിനൊപ്പം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉണ്ടായിരുന്നു. മരണം വരെ സോഷ്യലിസ്റ്റ് പാതയില്‍ സഞ്ചരിച്ച വീരേന്ദ്ര കുമാര്‍ അധികകാലവും ഇടത് പക്ഷത്തിനൊപ്പമായിരുന്നു.
Recommended Video
രണ്ട് പതിറ്റാണ്ട് കാലം വീരേന്ദ്ര കുമാര്‍ ഇടത് പക്ഷത്തിനൊപ്പം നിന്നു. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റ് നിഷേധിക്കപ്പെട്ടതോടെ വീരേന്ദ്ര കുമാര്‍ ഇടതുമുന്നണി വിട്ടു. തുടര്‍ന്ന് യുഡിഎഫിന്റെ ഭാഗമായ വീരേന്ദ്ര കുമാര്‍ 7 വര്‍ഷം മുന്നണിയില്‍ തുടര്‍ന്നു. അക്കാലത്ത് പിണറായി വിജയന്റെ കടുത്ത വിമര്‍ശകനായിരുന്നു വീരേന്ദ്ര കുമാര്‍. എന്നാല്‍ 2016ല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം വീരേന്ദ്ര കുമാര്‍ ഇടതിനോട് വീണ്ടും അടുത്ത് തുടങ്ങി. 2018ലാണ് അദ്ദേഹം യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് വീണ്ടും ഇടത് മുന്നണിയില്‍ എത്തിയത്.
-
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications