15 ലക്ഷം കുട്ടികൾ ഇനിയും കുത്തിവെയ്പ് എടുത്തില്ല! റൂബെല്ല വാക്സിനേഷൻ ക്യാമ്പയിൻ പിന്നെയും നീട്ടി...

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്തെ എംആർ വാക്സിനേഷൻ ക്യാമ്പയിൻ ഡിസംബർ ഒന്നു വരെ നീട്ടി. ഇത് മൂന്നാം തവണയാണ് എംആർ വാക്സിനേഷൻ ക്യാമ്പയിന്റെ സമയപരിധി നീട്ടുന്നത്. ഇരുപത് ശതമാനത്തിലേറെ കുട്ടികൾ ഇനിയും കുത്തിവെയ്പ് എടുക്കാനുണ്ടെന്ന കാരണത്താലാണ് വാക്സിനേഷൻ ക്യാമ്പയിൻ നീട്ടിയത്.

സിഗരറ്റ് വലിക്കുന്നതിനും ചുംബിക്കുന്നതിനും എന്താ പ്രശ്നം! ഇവാൻകയും ചെൽസിയയും മാലിയക്കൊപ്പം...

മുസ്ലീംങ്ങളുടെ നമസ്ക്കാരം കൊണ്ട് നടുവേദന കുറയുന്നു! വേറെയും ഗുണങ്ങൾ! അമേരിക്കൻ ഗവേഷകരും സമ്മതിച്ചു..

ഒമ്പത് മാസം മുതൽ 15 വയസ് വരെ പ്രായമുള്ള 76 ലക്ഷം കുട്ടികൾക്ക് കുത്തിവെയ്പ് നൽകാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇതുവരെ 61 ലക്ഷം കുട്ടികൾക്ക് മാത്രമേ കുത്തിവെയ്പ് നൽകിയിട്ടുള്ളു. കോഴിക്കോട്, മലപ്പുറം ജില്ലകളാണ് കുത്തിവെയ്പ് എടുത്തവരുടെ എണ്ണത്തിൽ ഏറ്റവും പിറകിൽ നിൽക്കുന്ന ജില്ലകൾ.

vaccination

റൂബെല്ല വാക്സിനെതിരെ വ്യാജ പ്രചരണം നടക്കുന്നതാണ് ആരോഗ്യ വകുപ്പ് നേരിടുന്ന പ്രധാന വെല്ലുവിളി. സോഷ്യൽ മീഡിയയിലടക്കം റൂബൈല്ല വാക്സിനെതിരെ കുപ്രചരണം നടക്കുന്നുണ്ട്. കഴിഞ്ഞദിവസം മലപ്പുറം ജില്ലയിൽ കുത്തിവെയ്പ് എടുക്കാനെത്തിയ മെഡിക്കൽ സംഘത്തിന് നേരെ ആക്രമണവുമുണ്ടായി. മെഡിക്കൽ സംഘത്തിലെ നഴ്സ് അടക്കമുള്ളവരെ ഒരു സംഘമാളുകൾ തടഞ്ഞുവെച്ച് മർദ്ദിക്കുകയായിരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ എന്തു വെല്ലുവിളിയുണ്ടായാലും, കുത്തിവെയ്പ് ക്യാമ്പയിനുമായി മുന്നോട്ടുപോകുമെന്നാണ് ആരോഗ്യവകുപ്പിന്റെയും നിലപാട്.

English summary
mr vaccination campaign extended to december 3.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്