കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറുപടി മുഖ്യമന്ത്രി അര്‍ഹിക്കുന്ന ഭാഷയില്‍; സൈബര്‍ ആക്രമണത്തിനെതിരെ നിയമനടപടി

Google Oneindia Malayalam News

കോഴിക്കോട്: യുഡിഎഫിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയനെ നിശിതമായ ഭാഷയില്‍ വിമര്‍ശിച്ച എംഎസ്എഫ് ദേശീയ നേതാവ് അഡ്വ. ഫാത്തിമ തെഹ്‌ലിയക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം. വളരെ മോശമായ ഭാഷയിലാണ് പലരുടെയും കമന്റ്. ഫാത്തിമ മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിലെ പദപ്രയോഗമാണ് ചിലരെ ചൊടിപ്പിച്ചത്. എന്നാല്‍ ഇതില്‍ വിശദീകരണവുമായി ഫാത്തിമ തഹ്‌ലിയ രംഗത്തുവന്നു.

m

മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് യോജിച്ച ഭാഷയിലാണ് മറുപടി നല്‍കിയതെന്ന് അവര്‍ പറഞ്ഞു. തന്റെ വാക്കുകളലില്‍ ഒരു ഖേദവുമില്ല. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിനുള്ള കൃത്യമായ മറുപടിയാണ് ഞാന്‍ കൊടുത്തത്. വര്‍ഗീയത പറഞ്ഞ് സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. അതിനെതിരെ രാഷ്ട്രീയമായി പ്രതികരിക്കുകയാണ് ചെയ്തത്. തന്റെ പ്രതികരത്തിനെതിരെ വലിയ ആക്രണമാണ് ഫേസ്ബുക്കില്‍ നടക്കുന്നത്. എന്നോട് മാന്യമായി സംസാരിക്കണമെന്ന് പറയുന്നവരുടെ ഭാഷ അത്ര നല്ലതല്ല. വ്യക്തി ഹത്യയാണ് പലരും നടത്തുന്നത്. തനിക്ക് ഒരു പേടിയുമില്ലെന്നും ഫാത്തിമ തെഹ്‌ലിയ പറഞ്ഞു.

കോട്ടയത്ത് വന്‍ ട്വിസ്റ്റ്; വിമതയുടെ പിന്തുണ കോണ്‍ഗ്രസിന്, ഡിസിസി ഓഫീസിലെത്തി, ആവശ്യം ഇങ്ങനെകോട്ടയത്ത് വന്‍ ട്വിസ്റ്റ്; വിമതയുടെ പിന്തുണ കോണ്‍ഗ്രസിന്, ഡിസിസി ഓഫീസിലെത്തി, ആവശ്യം ഇങ്ങനെ

തന്റെ വാക്കുകളാണ് സൈബര്‍ സഖാക്കളെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രി പദവി മറന്നാണ് പ്രവര്‍ത്തിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്ന പോലെയാണ് മുഖ്യമന്ത്രി സംസാരിച്ചത്. ഞാന്‍ പറഞ്ഞ വാക്കുകള്‍ ഒരു പുരുഷന്‍ പറഞ്ഞാല്‍ ഇത്ര വലിയ പ്രശ്‌നമുണ്ടാകില്ല. ഒരു സ്ത്രീ പ്രതികരിച്ചു എന്നതാണ് പലരുടെയും ആക്ഷേപം. അതേസമയം, പലരും തനിക്ക് പിന്തുണ പ്രഖ്യാപിച്ചു വിളിച്ചു. ഒറിജിനല്‍ ഐഡിയില്‍ നിന്നാണ് പലരും തനിക്കെതിരെ കമന്റ് ചെയ്യുന്നത്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുന്നത് ആലോചിച്ചുവരികയാണ്. മുസ്ലിം ലീഗുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ഫാത്തിമ തെഹ്‌ലിയ പറഞ്ഞു. കോഴിക്കോട് ജില്ലാ കോടതിയില്‍ അഭിഭാഷകയാണ് അവര്‍.

English summary
MSF leader Fathima Thahiliya response to Cyber Attack against Her
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X