കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റ്റേഡിയത്തിന് ഇഎംഎസ്സിന്റെ പേരിട്ടത് ഏത് കപ്പിന് കളിച്ചതിന്റെ പേരിലാണ്; ഗോള്‍വാള്‍ക്കര്‍ വിവാദത്തില്‍ എംടി രമേശ്

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ പുതിയ കാമ്പസിന് ആര്‍എസ്എസ് ബൗദ്ധികാചാര്യന്‍ എംഎസ് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കാനുള്ള തീരുമാനത്തെ പിന്തുണച്ച് ബിജെപി നേതാവ് എംടി രമേശ്. ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് പിന്തുണച്ച് എംടി രമേശ് ഇപ്പോള്‍ രംഗത്തെത്തിയത്.

മുഖ്യമന്ത്രിയെന്നല്ല ഏത് ദേവേന്ദ്രന്‍ കോപിച്ചാലും പൂജനീയ ഗുരുജിയുടെ നാമധേയത്തില്‍ തന്നെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ രണ്ടാമത്തെ ക്യാമ്പസ് അറിയപ്പെടുമെന്ന് എംടി രമേശ് ഫേസ്ബുക്കില്‍ കുറിച്ചു. ന്യൂനപക്ഷ വര്‍ഗീയതയെ എക്കാലവും താലോലിക്കുന്ന സി.പി.എമ്മിനും കോണ്‍ഗ്രസ്സിനും ഗുരുജിയുടെ പേര് കേള്‍ക്കുമ്പോള്‍ അല്‍പം വിഷമം കാണും, അത് നല്ല ഉപ്പുംകൂട്ടി കടിച്ച് സഹിക്കുക മാത്രമേ നിവര്‍ത്തിയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

പടുപാമര വൃന്ദങ്ങള്‍ ഓരിയിടട്ടെ

പടുപാമര വൃന്ദങ്ങള്‍ ഓരിയിടട്ടെ

മുഖ്യമന്ത്രിയെന്നല്ല ഏത് ദേവേന്ദ്രന്‍ കോപിച്ചാലും പൂജനീയ ഗുരുജിയുടെ നാമധേയത്തില്‍ തന്നെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ രണ്ടാമത്തെ ക്യാമ്പസ് അറിയപ്പെടും. യുഗപുരുഷനായ ഗുരുജിയുടെ പേരുപോലും ഉച്ചരിക്കാന്‍ അര്‍ഹതയില്ലാത്ത പടുപാമര വൃന്ദങ്ങള്‍ ഓരിയിടട്ടെ,

ഉപ്പുംകൂട്ടി കടിച്ച് സഹിക്കുക

ഉപ്പുംകൂട്ടി കടിച്ച് സഹിക്കുക

ന്യൂനപക്ഷ വര്‍ഗീയതയെ എക്കാലവും താലോലിക്കുന്ന സി.പി.എമ്മിനും കോണ്‍ഗ്രസ്സിനും ഗുരുജിയുടെ പേര് കേള്‍ക്കുമ്പോള്‍ അല്‍പം വിഷമം കാണും, അത് നല്ല ഉപ്പുംകൂട്ടി കടിച്ച് സഹിക്കുക മാത്രമേ നിവര്‍ത്തിയുള്ളു. പൂജനീയ ഗുരുജി പടുത്തുയര്‍ത്തിയ മഹാസംഘ വൃക്ഷത്തിന്റെ തണലില്‍ സ്വയം സമര്‍പ്പിച്ച് ജീവിക്കുന്ന പ്രധാനമന്ത്രി ഭരിക്കുന്ന നാട്ടില്‍ ഒരു ശാസ്ത്ര ഗവേഷണ സ്ഥാപനത്തിന് ഗുരുജിയുടെ പേരിട്ടതില്‍ സഖാക്കള്‍ക്ക് ഇത്ര ഖേദമുണ്ടായിട്ട കാര്യമില്ല.

ഇ.എം.എസ്സിന്റെ പേരിട്ടത്

ഇ.എം.എസ്സിന്റെ പേരിട്ടത്

എം.എസ്.എസി ബിരുദത്തിന് ശേഷം ശാസ്ത്ര ഗവേഷണം തുടങ്ങിയ ഗുരുജിക്ക് രാജ്യത്തിന്റെ ശാസ്ത്ര പുരോഗതി സംബന്ധിച്ചും വിശാലമായ കാഴ്ചപ്പാടും ഉള്‍ക്കാഴ്ചയും ഉണ്ടായിരുന്നു. അല്ലെങ്കില്‍ തന്നെ കോഴിക്കോട്ടെ ഫുട്‌ബോള്‍ സ്റ്റേഡിയത്തിന് ഇ.എം.എസ്സിന്റെ പേരിട്ടത് നമ്പൂതിരിപ്പാട് ഏത് കപ്പിന് വേണ്ടി കളിക്കളത്തിലിറലിറങ്ങിയതിന്റെ പേരിലാണ്.

ഉപജ്ഞാതാവും ഗുരുജി തന്നെ

ഉപജ്ഞാതാവും ഗുരുജി തന്നെ

തന്റെ 34ആം വയസ്സില്‍ ആര്‍ എസ് എസ് സര്‍സംഘചാലകായി 33 വര്‍ഷത്തോളം ആ പദവിയിലിരുന്ന്, സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ആര്‍ എസ്സിന് ശക്തിപകര്‍ന്ന ഗുരുജി പ്രതിസന്ധിഘട്ടങ്ങളിലെല്ലാം പ്രസ്ഥാനത്തിന് കരുത്തായി നിന്നു. ഇക്കാണുന്ന സംഘപ്രസ്ഥാനങ്ങളുടെയെല്ലാം ഉപജ്ഞാതാവും ഗുരുജി തന്നെ.

 ചിലപ്പോള്‍ മാറുമായിക്കും

ചിലപ്പോള്‍ മാറുമായിക്കും

ക്യാമ്പസ് ശ്രീ ഗുരുജി മാധവ് സദാശിവ്യുടെ ആദര്‍ശങ്ങള്‍ അന്നെന്ന പോലെ ഇന്നും പ്രസക്തമാണ്. ഗോള്‍വാള്‍ക്ക'ര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്‌സ് ഡിസീസ് ഇന്‍ ക്യാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍ എന്ന നാമത്തില്‍ തന്നെ രണ്ടാമത്തെ ക്യാംപസ് അറിയപ്പെടും. അതില്‍ അത്രക്ക് സങ്കടമുള്ളവര്‍ മുഷ്ടി ചുരുട്ടി നാല് മുദ്രാവാക്യം ആകാശത്തേക്ക് വിളിക്ക് ചിലപ്പോള്‍ മാറുമായിക്കും.

ഗോൾവാൾക്കറുടെ പേര് രാജീവ് ഗാന്ധി ക്യാമ്പസിന് വേണ്ട, കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻഗോൾവാൾക്കറുടെ പേര് രാജീവ് ഗാന്ധി ക്യാമ്പസിന് വേണ്ട, കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ബിജെപിക്ക് വീണ്ടും അപ്രതീക്ഷിത തിരിച്ചടി; മോദിയുടെ മണ്ഡലത്തില്‍ രണ്ടിടത്തും വീണു, നാഗ്പൂരിന് ശേഷംബിജെപിക്ക് വീണ്ടും അപ്രതീക്ഷിത തിരിച്ചടി; മോദിയുടെ മണ്ഡലത്തില്‍ രണ്ടിടത്തും വീണു, നാഗ്പൂരിന് ശേഷം

2023ൽ തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തുന്നത് കെസിആറിനോ ഒവൈസിയ്ക്കോ തടയാനാവില്ല: കേന്ദ്രമന്ത്രി2023ൽ തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തുന്നത് കെസിആറിനോ ഒവൈസിയ്ക്കോ തടയാനാവില്ല: കേന്ദ്രമന്ത്രി

Recommended Video

cmsvideo
Director Ranjith supports Pinarayi Vijayan government | Oneindia Malayalam

 മഹാരാഷ്ട്രയിൽ സുസ്ഥിര സർക്കാർ വേണോ? ഞങ്ങളുടെ നേതൃത്വത്തെ വിമർശിക്കാതിരിക്കൂ, കോൺഗ്രസ് മഹാരാഷ്ട്രയിൽ സുസ്ഥിര സർക്കാർ വേണോ? ഞങ്ങളുടെ നേതൃത്വത്തെ വിമർശിക്കാതിരിക്കൂ, കോൺഗ്രസ്

English summary
MT Ramesh defends Golwalkar's naming of new campus of Rajiv Gandhi Center for Biotechnology
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X