കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

70 ഓളം രാജ്യങ്ങളില്‍ നിന്നുള്ള പഴവര്‍ഗങ്ങളുമായി മുബാറക്കിന്റെ പഴത്തോട്ടം

  • By നാസര്‍
Google Oneindia Malayalam News

മലപ്പുറം: 70ഓളം രാജ്യങ്ങളില്‍ നിന്നുള്ള പഴവര്‍ഗങ്ങളുമായി പൊന്നാനി സ്വദേശി മുബാറക്കിന്റെ പഴത്തോട്ടം റമദാനില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.
റമദാന്‍ നോമ്പിനെ വരവേറ്റുകഴിഞ്ഞു കോലൊളമ്പില്‍ മുബാറക്കിന്റെ പഴത്തോട്ടം. മുബാറക്ക് വീടിനോടുചേര്‍ന്നു തന്നെയാണ് പഴത്തോട്ടവും. മക്കള്‍ ഒരു പഴം ചോദിച്ചപ്പോള്‍ ഒരു പഴത്തോട്ടം തന്നെയാണ് എടപ്പാള്‍ കോലൊളമ്പ് സ്വദേശി കൊരട്ടിയില്‍ മുബാറക്ക് നട്ടുവളര്‍ത്തി നല്‍കിയത്.

fruit

മുബാറക് തന്റെ പഴത്തോട്ടത്തില്‍

ഒന്നും രണ്ടുമല്ല 70തോളം രാജ്യങ്ങളില്‍ നിന്നുമുള്ള പല തരം ഫലങ്ങളാണ് നമ്മുടെ കാലാവസ്ഥയുമായി ഇഴുകിചേര്‍ന്ന് തഴച്ചു വളര്‍ന്ന് നില്‍ക്കുന്നത്. ജമൈക്കയില്‍ നിന്നുള്ള ചെറിയ പുളി കലര്‍ന്ന മധുരമുള്ള ബറാബ എന്ന കുഞ്ഞന്‍ പഴം ബ്രസീലിയന്‍ ആത്തപ്പഴം കേരളത്തിന്റെ വലിയ നാടന്‍ മാമ്പഴം തായ്‌ലാന്റില്‍ നിന്നുള്ള മുള്ളാത്തത, പുളി കുറഞ്ഞ സ്റ്റാര്‍ ഫ്രൂട്ട് .ബാങ്കോക്ക് ചാമ്പക്ക, തൊലി പോലും കളയാതെ കഴിക്കാവുന്ന ഇസ്രാലിയന്‍ ഓറഞ്ച്, ഇന്ത്യോനേഷ്യന്‍ ചെറുനാരങ്ങ, വിയറ്റ്‌നാം പീനട്ട്, മിലട്ടറി സപ്പോട്ട വിയറ്റ്‌നാം ദുരിയന്‍, ശ്രീലങ്ക, മലേഷ്യ, തായ്‌ലാന്റ്, ഇന്തോനേഷ്യ, വിയറ്റ്‌നാം എന്നീ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള റംബൂട്ടാന്‍ പഴം എന്നിങ്ങനെ നീണ്ടുപോകും മുബാറക്കിന്റെ പഴം തോട്ടത്തിന്റെ ലിസ്റ്റ്. 5 വര്‍ഷം മുമ്പാണ് മുബാറക് ഇവ നട്ട് വളര്‍ത്തി തുടങ്ങിയത്.

പല ദൂരസ്ഥലങ്ങളിലേക്ക് പോലും ഇദ്ദേഹം ചെടികള്‍ തേടി പോയിട്ടുണ്ട്.ഒരു അഗ്രിക്കള്‍ച്ചറല്‍ കമ്പിനിയില്‍ വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയതു മുതലാണ് കൃഷിയോടുള്ള ആഗ്രഹം മുബാറക്കിന്റെ മനസില്‍ കടന്ന് കൂടിയത്. പ്രകൃതിയുടെ വെല്ലുവിളികളെ തരണം ചെയ്തുതുള്ള കാര്‍ഷികോല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനാണ് ഇദ്ദേഹം ശ്രമിച്ചത്. പലതിന്റെയും തൈകള്‍ വലിയ വില കൊടുത്ത് സ്വന്തമാക്കിയിട്ടുള്ള കാര്യം ഭാര്യക്കും മക്കള്‍ക്കും മുന്നില്‍ ഈ വാര്‍ത്ത വരുന്നതുവരെ രഹസ്യമായിരുന്നു. മലയാളികള്‍ക്ക് കേട്ടറിവ് പോലും ഇല്ലാത്ത പല ഫലവര്‍ണ്മങ്ങളും ഇവിടെ വിളയുന്നുണ്ട്. രാസവളങ്ങളില്ലാത്ത പഴവര്‍ണ്മങ്ങള്‍ തന്റെ മക്കള്‍ക്ക് നല്‍കാന്‍ കഴിയുന്ന സംതൃപ്തിക്കൊപ്പം നോമ്പ് തുറക്കുള്ള ഫലങ്ങളും തന്റെ കൃഷിയിടത്തില്‍ നിന്നു ശേഖരിക്കാന്‍ കഴിയുന്നു. എന്നതാണ് ഇദ്ദേഹത്തിന്റെ വിജയം

English summary
mubarak's fruits garden with 70 variety fruits
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X