പ്രതിപക്ഷ നേതാവിന്റെ പെട്ടിപിടുത്തക്കാര്‍ ആഞ്ഞുവീശിയാല്‍ പിന്മാറുന്നവരല്ല ഞങ്ങള്‍; സതീശനോട് റിയാസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കടന്നാക്രമിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. വി ഡി സതീശന്റെ പെട്ടിപിടുത്തക്കാര്‍ ആഞ്ഞ് വീശിയാല്‍ പിന്മാറുന്നവര്‍ അല്ല എല്‍ ഡി എഫ് സര്‍ക്കാരില്‍ ഉള്ളത് എന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു മുഹമ്മദ് റിയാസിന്റെ വിമര്‍ശനം.
ഇന്ന് പ്രതിപക്ഷ നേതാവിന്റെ പെട്ടി പിടിക്കുന്നവര്‍ പണ്ട് മറ്റു പലരുടെയും പെട്ടിപിടുത്തക്കാര്‍ ആയിരുന്നു. കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും എതിരെ വലിയ പ്രതിഷേധം കോണ്‍ഗ്രസിന് അകത്ത് നടക്കുന്നുണ്ട് എന്നും മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി.
നിയമസഭയില്‍ ബഹളം ഉണ്ടാക്കിയാല്‍ കോണ്‍ഗ്രസിന് അകത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടില്ല എന്നാണ് ഇവരുടെ ധാരണ എന്നും മുഹമ്മദ് റിയാസ് പറഞ്ഞു. തനിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് വ്യക്തിപരമായ ഒരു വിരോധവും ഇല്ല എന്നും മുഹമ്മദ് റിയാസ് മാധ്യമങ്ങളോടായി പറഞ്ഞു.

മന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക ശ്രദ്ധ ഉണ്ടാകും എന്നാല്‍ ഇവിടെ രാഷ്ട്രീയമാണ് പറയുന്നത് എന്നും അത് ഇനിയും തുടരും എന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. ഇടതുപക്ഷ സര്‍ക്കാരുകള്‍ എല്ലാ കാലത്തും പ്രതിപക്ഷ ബഹുമാനം പുലര്‍ത്തിയിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Skin Care: വെളുക്കാന്‍ തേച്ചത് പാണ്ടാകും, ചര്‍മ്മ സംരക്ഷണത്തിന് ഇവയൊരിക്കലും ഉപയോഗിക്കരുത്
66 വര്‍ഷത്തെ കേരള നിയമസഭയുടെ ചരിത്രം പരിശോധിച്ചാല്‍ 34 അടിയന്തര പ്രമേയങ്ങളാണ് സഭ നിര്‍ത്തിവെച്ചു ചര്‍ച്ച ചെയ്ത സാഹചര്യമുണ്ടായത് എന്നും ഇതില്‍ 1957 മുതല്‍ 2016 വരെ 24 അടിയന്തര പ്രമേയങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്തത് എന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.
2016 ല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വന്ന ശേഷമുള്ള ഏഴ് വര്‍ഷങ്ങളില്‍ 10 അടിയന്തര പ്രമേയങ്ങള്‍ സഭ നിര്‍ത്തിവെച്ചു ചര്‍ച്ച ചെയ്തു എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചില യു ഡി എഫ് എം എല്‍ എമാരും പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ജനാധിപത്യം അനുവദിക്കുന്നില്ല എന്നാണ് എന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.












Click it and Unblock the Notifications