മുഹമ്മദ് റിയാസ് മന്ത്രിസഭയിലേക്ക്? ശൈലജയെ സ്പീക്കറാക്കാന്‍ ആലോചന, എണ്ണം കുറച്ച് സിപിഎം
തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് തിരക്കിട്ട ചര്‍ച്ചകളാണ് തിരുവനന്തപുരത്ത്. സിപിഎമ്മിന് ഇത്തവണ 12 മന്ത്രിമാരേ ഉണ്ടാകൂ എന്നാണ് സൂചന. 2016ല്‍ 13 പേരുണ്ടായിരുന്നു. രണ്ട് കക്ഷികള്‍ അധികമായി മുന്നണിയിലെത്തിയ സാഹചര്യത്തിലാണ് വിട്ടുവീഴ്ച. കേരള കോണ്‍ഗ്രസുമായി ഇന്ന് ചര്‍ച്ച നടന്നു. തിങ്കളാഴ്ച എല്‍ഡിഎഫ് യോഗം ചേരും. ഈ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും.
റഷ്യയുടെ കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍
അതേസമയം, ഏകാംഗങ്ങളുള്ള ചില കക്ഷികള്‍ക്ക് മന്ത്രിപദവി ലഭിക്കില്ല. മറ്റു ചില കക്ഷികള്‍ക്ക് 2.5 വര്‍ഷം വീതം വച്ചാകും മന്ത്രിസ്ഥാനം. ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സിപിഎമ്മില്‍ നിന്ന് ആരൊക്കെ മന്ത്രിയാകും. ഇതുവരെ ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെയാണ്....

രണ്ട് ഫോര്‍മുല
രണ്ട് തരം ചര്‍ച്ചകളാണ് സിപിഎമ്മില്‍ നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെയുള്ള എല്ലാ മന്ത്രിമാരും പുതുമുഖങ്ങളാകുക എന്നതാണ് ഒരു അഭിപ്രായം. മറ്റൊന്ന് പിണറായി വിജയന് പുറമെ ഒന്നോ രണ്ടോ മന്ത്രിമാരെ നിലനിര്‍ത്തി ബാക്കി പുതുമുഖങ്ങളാക്കുക എന്നതാണ് മറ്റൊന്ന്.

ശൈലജ സ്പീക്കറായേക്കും
പഴയ മന്ത്രിമാരെ നിലനിര്‍ത്തുകയാണെങ്കില്‍ കെകെ ശൈലജ, എംഎം മണി എന്നിവര്‍ക്കാണ് സാധ്യത. അതേസമയം, എല്ലാം പുതുമുഖങ്ങള്‍ വരട്ടെ എന്ന ഫോര്‍മുലയ്ക്ക് അന്തിമ അംഗീകാരം ലഭിച്ചാല്‍ ശൈലജ സ്പീക്കറാകാനാണ് സാധ്യത. വനിതാ മന്ത്രിയായി വീണ ജോര്‍ജ് എത്തിയേക്കും.

മിന്നിത്തിളങ്ങിയ വകുപ്പ്
കഴിഞ്ഞ പിണറായി സര്‍ക്കാരില്‍ ഏറ്റവും തിളങ്ങിയ വകുപ്പാണ് ശൈലജ കൈകാര്യം ചെയ്ത ആരോഗ്യ വകുപ്പ്. സര്‍ക്കാരിന്റെ പ്രതിഛായ മികച്ചതാകാന്‍ സഹായിച്ചത് ശൈലജയുടെ പ്രവര്‍ത്തനമാണ്. മുഖ്യമന്ത്രി കൈകാര്യം ചെയ്ത ആഭ്യന്തര വകുപ്പ് പലപ്പോഴും വിമര്‍ശനം നേരിട്ടപ്പോഴും പ്രതിസന്ധി വേളയില്‍ ആരോഗ്യ വകുപ്പ് നടത്തിയ പ്രവര്‍ത്തനം മാതൃകയായിരുന്നു.

വനിതകള്‍ ഇവര്‍
ഈ സാഹചര്യത്തില്‍ ശൈലജ മന്ത്രിസഭയിലുണ്ടാകുമോ എന്നാണ് അറിയേണ്ടത്. ശൈലജ മന്ത്രിയായില്ലെങ്കില്‍ വനിതാ സ്പീക്കര്‍ എന്ന നിലയില്‍ പരിഗണിക്കപ്പെട്ടേക്കാം. കഴിഞ്ഞ ടേമിലെ പോലെ രണ്ട് വനിതകള്‍ മന്ത്രിമാരകട്ടെ എന്ന് തീരുമാനിച്ചാല്‍ വീണ ജോര്‍ജിന് പുറമെ കാനത്തില്‍ ജമീലയ്ക്കും സാധ്യതയുണ്ട് എന്നാണ് വിവരം.

മുഹമ്മദ് റിയാസ് മന്ത്രിയായാല്‍
എസി മൊയ്തീന്‍ ഇനി മന്ത്രിയാകില്ല. പകരം മുഹമ്മദ് റിയാസ്, എഎന്‍ ഷംസീര്‍ എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ട്. മുസ്ലിം-യുവജന പ്രാതിനിധ്യമായിട്ടാണ് ഇരുവരുടെയും പേരുകള്‍ ചര്‍ച്ച ചെയ്യുന്നത്. മുഹമ്മദ് റിയാസ് മന്ത്രിയായാല്‍, ഭാര്യാപിതാവും മരുമകനും ഒരുമിച്ചുള്ള മന്ത്രിസഭ എന്ന പ്രത്യേകതയുമുണ്ടാകും.

സാധ്യത ഇവര്‍ക്ക്
കേന്ദ്ര കമ്മിറ്റി അംഗം എവി ഗോവിന്ദന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ രാധാകൃഷ്ണന്‍, പി രാജീവ്, കെഎന്‍ ബാലഗോപാല്‍, വി ശിവന്‍കുട്ടി, വിഎന്‍ വാസവന്‍, സജി ചെറിയാന്‍, എംബി രാജേഷ്, പി നന്ദകുമാര്‍, സിഎച്ച് കുഞ്ഞമ്പു എന്നിവര്‍ മന്ത്രിമാരാകുമെന്നാണ് സൂചന. കെടി ജലീലിനും വി അബ്ദുറഹ്മാനും സാധ്യത പറയുന്നുണ്ട്.

അയയാതെ കേരള കോണ്‍ഗ്രസ്
സിപിഐക്ക് നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും ലഭിക്കും. രണ്ട് മന്ത്രിമാര്‍ വേണമെന്ന ആവശ്യത്തില്‍ നിന്ന് കേരള കോണ്‍ഗ്രസ് പിന്നോട്ട് പോയിട്ടില്ല. ഒരു പക്ഷേ, ചീഫ് വിപ്പ് പദവി നല്‍കി കേരള കോണ്‍ഗ്രസിനെ ആശ്വസിപ്പിച്ചേക്കും. ഒരു എംഎല്‍എമാരുള്ള അഞ്ച് പാര്‍ട്ടികളുണ്ട്. ഇതില്‍ ഗണേഷ് കുമാറിന് മന്ത്രിപദവി ഉറപ്പാണ്.
ഹോട്ട് ആന്റ് ഗ്ലാമറസായി നടി അപ്സര റാണി, ഫോട്ടോകൾ കാണാം












Click it and Unblock the Notifications