കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രങ്ങള്‍ വേശ്യാലയങ്ങള്‍ക്ക് തുല്യമോ; മുസ്ലീം മതപ്രഭാഷണം വിവാദമാകുന്നു

  • By Anwar Sadath
Google Oneindia Malayalam News

കോഴിക്കോട്: ഇന്നേവരെ ഇല്ലാത്തവിധത്തില്‍ കേരളത്തില്‍ മതവൈര്യം വര്‍ദ്ധിച്ചുവരികയാണോ? അടുത്തകാലത്തായി ഉണ്ടാകുന്ന പ്രസംഗങ്ങളും സംഭവങ്ങളും മലയാളികളെ മതവൈര്യത്തിലേക്ക് തള്ളിവിടുന്നതാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. ഒരുവശത്ത് സംഘ്പരിവാരും അനുകൂല തീവ്രവാദി സംഘടനകളുമുള്ളപ്പോള്‍ മറുവശത്ത് എന്‍ഡിഎഫ് പോലുള്ള തീവ്രവാദി സംഘടനകളും ബലാബലം പരീക്ഷിക്കുകയാണ്.

ജനങ്ങള്‍ക്കിടയില്‍ മതവൈര്യം ആളിക്കത്തിക്കുന്ന തരത്തില്‍ ഇത്തരം സംഘടനകളുടെ നേതാക്കളുടെ പ്രസംഗം പ്രധാന പങ്കവഹിക്കുന്നുണ്ട്. ഈ കൂട്ടത്തിലേക്ക് ഏറ്റവും ഒടുവില്‍ എത്തിച്ചേരുന്നത് ഇസ്ലാമിക പ്രഭാഷകന്‍ മുജാഹിദ് ബാലുശേരിയുടെ പ്രസംഗമാണ്. ക്ഷേത്രങ്ങള്‍ക്ക് പണം നല്‍കുന്നത് ദൈവ നിഷേധമാണെന്നും അത്തരക്കാര്‍ നരകത്തില്‍ എത്തുച്ചേരുമെന്നും മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗത്തില്‍ മുന്നറിയിപ്പു നല്‍കുന്നു.

'നരകം എത്ര ഭയാനകം' എന്ന പേരില്‍ മുജാഹിദ് ബാലുശ്ശേരി നടത്തുന്ന പ്രഭാഷണ പരമ്പരയില്‍ കോഴിക്കോട് വലിയങ്ങാടി ഖലീഫ മസ്ജിദില്‍ നടത്തിയ പ്രഭാഷണത്തിലാണ് വിവാദ പരാമര്‍ശം ഉള്‍പ്പെട്ടത്. പ്രസംഗത്തിന്റെ വീഡിയോ യു ട്യൂബിലൂടെ പ്രചരിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വാദപ്രതിവാദമാണ് നടക്കുന്നത്. മുസ്ലീം സമുദായത്തില്‍പ്പെട്ട ഭൂരിപക്ഷം പേരും പ്രസംഗത്തെ എതിര്‍ത്ത് രംഗത്തെത്തിയപ്പോള്‍, കടുത്ത യാഥാസ്ഥിക ചിന്താഗതിക്കാര്‍ പ്രസംഗത്തെ ന്യായീകരിക്കുകയാണ്.

ക്ഷേത്രങ്ങള്‍ക്ക് സംഭാവന നല്‍കുന്നത് ബഹുദൈവ ആരാധനയെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും അത് ശിര്‍ക്ക് ആണെന്നും മുജാഹിദ് ബാലുശ്ശേരി പറയുന്നു. ഒരു മുസ്ലീം നരകത്തിലെത്തിച്ചേരാനുള്ള ഒന്നാമത്തെ കാരണമാണ് ശിര്‍ക്ക്. അതുകൊണ്ടുതന്നെ ക്ഷേത്രങ്ങള്‍ക്ക് ഒരു തരത്തിലുള്ള സംഭാവനയും നല്‍കി പ്രോത്സാഹിപ്പിക്കരുതെന്ന് ഒരു മണിക്കൂര്‍ നീളമുള്ള പ്രസംഗത്തിന്റെ ഒരു ഭാഗത്ത് പറയുന്നു.

ഒരു ഹിന്ദു വേശ്യാലയത്തിന് പണം ചോദിച്ചുവന്നാല്‍ കൊടുക്കുമോ? കള്ളുഷാപ്പിന് പണം ചോദിച്ചാല്‍ കൊടുക്കുമോ അതിനേക്കാള്‍ ഗുരതരമല്ലേ ബഹുഭാര്യത്തെ പ്രോത്സാഹിപ്പിക്കുന്നതെന്നും മുജാഹിദ് ബാലുശ്ശേരി പ്രസംഗമധ്യേ ചോദിക്കുന്നുണ്ട്.

English summary
Mujahid Balussery controversy speech against Hindu temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X