മുജാഹിദ് സമ്മേളനം 28ന് തുടങ്ങും; ഐക്യശേഷമുള്ള ആദ്യ സമ്മേളനം

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ഒമ്പതാം മുജാഹിദ് സംസ്ഥാന സമ്മേളനം ഡിസംബര്‍ 28 മുതല്‍ മലപ്പുറം ജില്ലയിലെ കൂരിയാട് വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഞ്ചു ലക്ഷം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഒരു ലക്ഷം പേര്‍ സ്ഥിരം പ്രതിനിധികളായിരിക്കും. സമ്മേളനം നാലു ദിവസം നീണ്ടു നില്‍ക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

നടി ശാന്തി കൃഷ്ണയെ തിരിച്ചറിയാൻ അപർണ ഗോപിനാഥ് ചെയ്തത്... അത് അത്ര മോശം കാര്യമല്ല, പക്ഷേ?

ഏഴു ലക്ഷം സ്‌ക്വയര്‍ഫീറ്റില്‍ മലപ്പുറം ജില്ലയിലെ കൂരിയാട് പ്രത്യേകം തയാറാക്കിയ സലഫി നഗറിലാണ് സമ്മേളനം. സമ്മേളനത്തില്‍ നൂറ് സെഷനുകളുണ്ടായിരിക്കും. നാനൂറ് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പത്തു വേദികളിലാണ് ഒരേ സമയം സമ്മേളനം നടക്കുക. മുഖ്യ വേദിക്കു പുറമേ സഹിഷ്ണുത, സഹവര്‍ത്തിത്വം, നവോത്ഥാനം, സംസ്‌കാരം, സാന്ത്വനം, വിചാരം, വിജ്ഞാനം തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നവയായിയിരിക്കും മറ്റു വേദികള്‍.

മതങ്ങള്‍ തമ്മില്‍ സംഘര്‍ഷമല്ല, സഹിഷ്ണുതയും സഹവര്‍ത്തിത്ത്വവുമാണ് വേണ്ടതെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനാണ് സമ്മേളനം.

mujahid2

28ന് വൈകിട്ട് 4ന് ഉദ്ഘാടന സമ്മേളനം നടക്കും. കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, രാഷ്ട്രീയ സാമൂഹ്യ സംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ എന്നിവരെല്ലാം സമ്മേളനത്തില്‍ പങ്കെടുക്കും. പലവിധ സാങ്കേതിക കടമ്പകള്‍ കടക്കാനുണ്ട് എന്നതിനാല്‍ ഇത്തവണ വിദേശ പ്രതിനിധികള്‍ കുറവായിരിക്കും.

28ന് വെള്ളിയാഴ്ച വൈകിട്ട് 6.30ന് വിവിധ മത നേതാക്കള്‍ പങ്കെടുക്കുന്ന ഇന്റര്‍ഫെയ്ത്ത് ഡയലോഗ് നടക്കും. 29ന് വെള്ളിയാഴ്ച ഉച്ചക്ക് നടക്കുന്ന ജുമുഅ നമസ്‌കാരത്തില്‍ അര ലക്ഷം പേര്‍ പങ്കെടുക്കും. വൈകിട്ട് ഇന്ത്യയുടെ സംസ്‌കാരിക ബഹുത്വം എന്ന വിഷയത്തില്‍ ബൗദ്ധിക സംവാദം നടക്കും.

30ന് സമ്പൂര്‍ണ്ണ പഠനക്യാമ്പ് തുടങ്ങും. ഉച്ചക്ക് ശേഷം അരലക്ഷം വനിതകള്‍ പങ്കെടുക്കുന്ന വനിതാ സമ്മേളനം നടക്കും. 31ന് ഉച്ചക്ക് മനുഷ്യാവകാശ സമ്മേളനവും വൈകിട്ട് 4ന് സമാപന സമ്മേളനവും നടക്കും.

mujahid1

മുജാഹിദ് പ്രസ്ഥാനങ്ങളുടെ പുനരൈക്യത്തിന് ശേഷമുള്ള ഈ സമ്മേളനത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ 'വിഷന്‍ 2020' അവതരിപ്പിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സമ്മേളനം വീക്ഷിക്കാന്‍ വിപുലമായ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. പരിസ്ഥിതി സമ്മേളനം, ഖുര്‍ആന്‍ ഹദീഥ് സമ്മളനം, സംസ്‌കാരിക സമ്മേളനം, പ്രൊഫഷണല്‍ മീറ്റ്, ബിസിനസ് മീറ്റ്, ഭിന്നശേഷിക്കാരുടെ സമ്മേളനം, ടീനേജ് മീറ്റ്, ബാലസംഗമം, നവോത്ഥാന സമ്മേളനം, വിദ്യാഭ്യാസ സമ്മേളനം, ഉംറാ കോണ്‍ഫറന്‍സ്, മാധ്യമ സംവാദം എിവയാണ് പ്രധാന സെഷനുകള്‍. സമ്മേളന നഗരിയില്‍ ദി മെസേജ് എക്‌സിബിഷനും അന്താരാഷ്ട്ര പുസ്തകമേളയും ഉണ്ടായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി, ജനറല്‍ സെക്രട്ടറി പി.പി ഉണ്ണീന്‍കുട്ടി മൗലവി, ഡോ. ഹുസൈന്‍ മടവൂര്‍, വി.കെ. സക്കരിയ്യ, പി.കെ. അഹമ്മദ്, എം. മുഹമ്മദ് മദനി, എം സ്വലാഹുദ്ദീന്‍ മദനി, മുഹമ്മദ് ഹാഷിം, ഡോ.എ.ഐ അബ്ദുള്‍ മജീദ് സ്വലാഹി, ഡോ. സുള്‍ഫിക്കര്‍ അലി, ഉബൈദുല്ല താനാളൂര്‍, നിസാര്‍ ഒളവണ്ണ എന്നിവര്‍ പങ്കെടുത്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Mujahid conference will start on 28th

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്