അമ്മയിലെ തമ്മിലടി; മുകേഷിന്റെ ആരോപണം പൃഥ്വിക്കും സുരേഷ് ഗോപിക്കും എതിരെയോ?
കൊച്ചി: നടിയെ ആക്രമിച്ച നടന്‍ ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയില്‍ നടക്കുന്നത് വലിയതോതിലുള്ള വിഭാഗീയതയെന്ന് റിപ്പോര്‍ട്ട്. ദിലീപിനെ പിന്തുണയ്ക്കുന്നവരും നടിക്കൊപ്പമുള്ളവരുമെന്ന രീതിയില്‍ രണ്ടു വിഭാഗങ്ങളായി അമ്മയില്‍ വേര്‍തിരിവുണ്ടായത് മുതിര്‍ന്ന താരങ്ങളെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്.
സൂപ്പര്‍ താരങ്ങള്‍ പോലും പൃഥ്വിയെ ഭയക്കുന്നു.. പൃഥ്വിയുടെ ഉറച്ച നിലപാടുകള്‍ക്ക് പിന്തുണ!
ഇന്നസെന്റ്, മമ്മൂട്ടി, മോഹന്‍ലാല്‍, ഗണേഷ് കുമാര്‍, മുകേഷ്, ഇടവേള ബാബു തുടങ്ങിയവരാണ് സംഘടനയിലെ പ്രധാനപ്പെട്ട പല തീരുമാനങ്ങളുമെടുക്കുന്നത്. എന്നാല്‍ മുതിര്‍ന്ന താരങ്ങള്‍തന്നെ തമ്മിലടി തുടങ്ങിയതോടെ സംഘടന പിളര്‍പ്പിന്റെ വക്കിലാണ്. പുതിയ സംഘടന രൂപീകരിക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടില്ലെങ്കിലും ഇപ്പോള്‍ത്തന്നെ പലരും അമ്മയുമായി സഹകരിക്കുന്നില്ല.

അമ്മയെ പൊളിക്കാന്‍ ഇടത് വിരുദ്ധര്‍ ശ്രമിക്കുന്നതായി നടനും എം.എല്‍.എയുമായ മുകേഷ് കഴിഞ്ഞദിവസം ആരോപിച്ചത് ബിജെപി എംപിയായ സുരേഷ് ഗോപിയെ ലക്ഷ്യംവെച്ചാണെന്ന് ചില നടന്മാര്‍ പറയുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് പൃഥ്വിരാജിനും മമ്മൂട്ടിക്കും എതിരെ ഗണേഷ് കുമാര്‍ രംഗത്തെത്തിയതും താരസംഘനയിലെ ഉള്‍പ്പോര് പരസ്യമാക്കുന്നതാണ്.
പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള യുവ നടന്മാരും മഞ്ജുവാര്യരുടെ നേതൃത്വത്തിലുള്ള ഒരുസംഘം നടിമാരും ദിലീപിനെതിരെ കടുത്ത നിലപാടെടുത്തവരാണ്. സംഘടന നടിയെ ആക്രമിച്ചതിന്റെ പേരില്‍ രണ്ടായി തിരിഞ്ഞതോടെ വരാനിരിക്കുന്ന പല സിനിമകളെയും ഇത് കാര്യമായി ബാധിച്ചേക്കും. നടീനടന്മാര്‍ക്കുള്ള അപ്രഖ്യാപിത വിലക്കും സിനിമയില്‍ നിന്നും പുറത്താക്കാനുള്ള കളികളുമെല്ലാം വരും നാളുകളില്‍ മലയാള സിനിമയെ പ്രതിസന്ധിയിലാക്കുമെന്നുമെന്നുറപ്പാണ്.












Click it and Unblock the Notifications