ദിലീപിനെ സഹോദരനെപ്പോലെ വിശ്വസിച്ചു!! സുനിയെ കുറിച്ച് കൂടുതല്‍ അറിഞ്ഞില്ലെന്നും മുകേഷ്

  • By: Sooraj
Subscribe to Oneindia Malayalam

കൊല്ലം: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ സുനില്‍ കുമാറിനെക്കുറിച്ച് കൂടുതല്‍ അറിയില്ലായിരുന്നുവെന്ന് മുകേഷ് എംഎല്‍എ പറഞ്ഞു. സുനില്‍ ഇത്രയും വലിയ ക്രിമിനലാണെന്ന് അറിയില്ലായിരുന്നുവെന്നും മുകേഷ് വ്യക്തമാക്കി. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ദിലീപിനെ താന്‍ നേരത്തേ സഹോദരനെപ്പോലെയാണ് കരുതിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തേ അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ ശബ്ദമെടുത്തു സംസാരിച്ചതിന് താന്‍ ക്ഷമ ചോദിച്ചതാണെന്നും മുകേഷ് പറഞ്ഞു.ആക്രമിക്കപ്പെട്ട നടിയെ സംഭവത്തിനു ശേഷം വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദിലീപിന്റെ അറസ്റ്റ്...കാവ്യയെവിടെ ? ഫേസ്ബുക്ക് പേജ് അപ്രത്യക്ഷം!!

നടിയെ വിളിച്ചിരുന്നു

നടിയെ വിളിച്ചിരുന്നു

നടിയെ ആക്രമിക്കപ്പെട്ട സംഭവം നടന്ന് കുറഞ്ഞ ദിവസത്തിനകം നടിയെ വിളിച്ചിരുന്നു. കേസ് അന്വേഷണത്തില്‍ താന്‍ പൂര്‍ണ സംതൃപ്തയാണെന്ന് അന്നു നടി പറഞ്ഞതായി വ്യക്തമാക്കി. സഹോദരിയോടെന്നതു പോലെ അന്നു മുതലുള്ള സംഭവങ്ങള്‍ കൃത്യമായി തന്നെ അറിയിക്കണമെന്ന് നടിയോട് പറഞ്ഞിരുന്നു. നടിയുടെ അമ്മയും അതു തന്നെയാണ് പറഞ്ഞതെന്നും മുകേഷ് വ്യക്തമാക്കി.

ദിലീപ് സഹോദരനെപ്പോലെയായിരുന്നു

ദിലീപ് സഹോദരനെപ്പോലെയായിരുന്നു

ദിലീപിനെ വര്‍ഷങ്ങളായി അറിയാം. ഒരു സഹോദരനെപ്പോലെയാണ് ഞാന്‍ കണ്ടിരുന്നത്. അതുകൊണ്ടു തന്നെ കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തപ്പോള്‍ എല്ലാവരെയും പോലെ താനും ഷോക്കിലാണെന്ന് മുകേഷ് പറഞ്ഞു.

 വിശ്വസിക്കണമെന്ന് ദിലീപ് പറഞ്ഞു

വിശ്വസിക്കണമെന്ന് ദിലീപ് പറഞ്ഞു

തന്നെ വിശ്വസിക്കണമെന്ന് ദിലീപ് പറഞ്ഞപ്പോള്‍ അന്നു സത്യമാണെന്ന് കേരള ജനതയെപ്പോലെ താനും വിശ്വസിച്ചു. എന്നാല്‍ ദിലീപിനെ അറസ്റ്റ് ചെയ്തതോടെ ശക്തമായ നിലപാടാണ് സംഘടനും തന്റെ പാര്‍ട്ടിയും സ്വീകരിച്ചതെന്ന് മുകേഷ് പറഞ്ഞു.

ക്ഷമ ചോദിച്ചിരുന്നു

ക്ഷമ ചോദിച്ചിരുന്നു

അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ സംഭവിച്ചതിന് നേരത്തേതന്നെ ക്ഷമ ചോദിച്ചിരുന്നു. അമ്മ യോഗത്തില്‍ ദേഷ്യപ്പെട്ടല്ല താന്‍ സംസാരിച്ചത്. മൈക്ക് ഇല്ലാത്തതിനാലാണ് അന്നു ശബ്ദമെടുത്തു സംസാരിച്ചത്. ആരെയും വിഷമിപ്പിക്കാനല്ല അന്നു അങ്ങനെ പറഞ്ഞത്. അതില്‍ ഖേദിക്കുന്നതായും അന്നു താന്‍ പറഞ്ഞിരുന്നതായും മുകേഷ് പറഞ്ഞു.

സുനിലിനെപ്പറ്റി കൂടുതല്‍ അറിഞ്ഞില്ല

സുനിലിനെപ്പറ്റി കൂടുതല്‍ അറിഞ്ഞില്ല

കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാര്‍ ഇത്രയും വലിയ ക്രിമിനലാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് മുകേഷ്. അയാള്‍ തന്റെ മുന്‍ ഡ്രൈവറായിരുന്നു. നല്ലൊരു ഡ്രൈവറാണെന്നത് മാത്രമേ അയാളെക്കുറിച്ച് അറിയാമായിരുന്നുള്ളൂ. എന്നാല്‍ അമിത വേഗത്തില്‍ വാഹനം ഓടിച്ചതിനെ തുടര്‍ന്നു താന്‍ ജോലിയില്‍ നിന്നു പിരിച്ചു വിടുകയായിരുന്നുവെന്നും മുകേഷ് പറഞ്ഞു.

ശബ്ദമെടുത്തു സംസാരിക്കാന്‍ കാരണം

ശബ്ദമെടുത്തു സംസാരിക്കാന്‍ കാരണം

അമ്മയുടെ നേരത്തേയുള്ള യോഗത്തില്‍ നടിയെ ആക്രമിക്കപ്പെട്ട കാര്യം ചര്‍ച്ച ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ അമ്മ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ച് ചോദ്യം ചോദിച്ചതാണ് താന്‍ അന്ന് ശബ്ദമെടുത്തു സംസാരിക്കാന്‍ കാരണം.

കുറ്റവാളികളെ സംരക്ഷില്ല

കുറ്റവാളികളെ സംരക്ഷില്ല

കുറ്റവാളികള്‍ക്കെതിരേ സര്‍ക്കാര്‍ കര്‍ശനമായ നടപടി തന്നെ സ്വീകരിക്കും. ദിലീപിന്റെ അറസ്റ്റോടെ അതു വ്യക്തമായിരിക്കുകയാണെന്നും മുകേഷ് മാധ്യമങ്ങളോടു പറഞ്ഞു.

English summary
Mukesh response in dileep's arrest
Please Wait while comments are loading...