കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഊഷ്മള്‍ ചാടി മരിച്ചത് എന്തിന്? കത്തില്‍ പറയുന്നത്, ഒടുവില്‍ ഫോണ്‍ വിളിച്ചതാര്, പോലീസ് പിന്നാലെ

ഊഷ്മള്‍ അവസാനമായി ആരോടാണ് ഫോണില്‍ സംസാരിച്ചതെന്നാണ് പോലീസ് പരിശോധിക്കുന്നത്. വിദ്യാര്‍ഥിനിയുടെ മൊബൈല്‍ രേഖകള്‍ പരിശോധിച്ചാല്‍ അന്വേഷണം എളുപ്പമാകുമെന്നാണ് പോലീസ് നിഗമനം.

  • By Ashif
Google Oneindia Malayalam News

കോഴിക്കോട്: ഡെന്റല്‍ കോളേജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് അേന്വഷണം ഊര്‍ജിതമാക്കി. തൃശൂര്‍ ഇടത്തിരുത്തി ഇയ്യാനിവീട്ടില്‍ ഊഷ്മള്‍ (22) ആണ് കഴിഞ്ഞദിവസം മുക്കം കെഎംസിടി ഡെന്റല്‍ കോളേജ് കെട്ടിടത്തില്‍ നിന്നു ചാടി മരിച്ചത്. വിദ്യാര്‍ഥിനിയുടെ ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തു.

അവസാന വര്‍ഷ വിദ്യാര്‍ഥിയായ ഊഷ്മള്‍ കോളേജ് കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നാണ് ചാടി മരിച്ചത്. വളരെ സന്തോഷവതിയായാണ് തൊട്ടുമുമ്പുള്ള ദിവസം വരെ ഊഷ്മളിനെ കാണപ്പെട്ടിരുന്നത്. ആത്മഹത്യ ചെയ്യാന്‍ പോന്ന പ്രശ്‌നങ്ങള്‍ ഊഷ്മളിന് ഇല്ലായിരുന്നുവെന്ന് ബന്ധുക്കളും പറയുന്നു. പിന്നെ എന്താണ് സംഭവിച്ചത്?

ദൃശ്യം മോഡല്‍ കൊല; മൃതദേഹം തറയില്‍, ഞെട്ടിത്തരിച്ച് തൊഴിലാളികള്‍!! പോലീസ് നിഗമനം ഇങ്ങനെദൃശ്യം മോഡല്‍ കൊല; മൃതദേഹം തറയില്‍, ഞെട്ടിത്തരിച്ച് തൊഴിലാളികള്‍!! പോലീസ് നിഗമനം ഇങ്ങനെ

സൗദിയിലെ കൂട്ട അറസ്റ്റ്; ലോക പോലീസ് സ്വരം മാറ്റി, പ്രതിസന്ധി കനക്കും? 17 പേരുടെ നില ഗുരുതരംസൗദിയിലെ കൂട്ട അറസ്റ്റ്; ലോക പോലീസ് സ്വരം മാറ്റി, പ്രതിസന്ധി കനക്കും? 17 പേരുടെ നില ഗുരുതരം

ആത്മഹത്യാ കുറിപ്പ്

ആത്മഹത്യാ കുറിപ്പ്

പോലീസ് ഇക്കാര്യം തന്നെയാണ് പരിശോധിക്കുന്നത്. കണ്ടെടുത്ത കുറിപ്പില്‍ അച്ഛനോടും അമ്മയോടുമാണ് ഊഷ്മള്‍ സംവദിക്കുന്നത്. തന്റെ മരണത്തില്‍ ഇരുവരും വിഷമിക്കരുതെന്ന് കത്തില്‍ പറയുന്നു. ഊഷ്മളിന് കുടുംബത്തില്‍ യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ലെന്നാണ് പോലീസിന് ഇതുവരെ ലഭിച്ച വിവരം.

 മൊബൈല്‍ ഫോണ്‍ പരിശോധന

മൊബൈല്‍ ഫോണ്‍ പരിശോധന

കോളേജ് കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നാണ് ഊഷ്മള്‍ ചാടിയതെന്ന് സംശയിക്കുന്നുവെന്ന് പോലീസ് പറഞ്ഞു. ഇരുകാലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതിനിടെ ഊഷ്മളിന്റെ മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ തുമ്പുണ്ടാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

ഉച്ചത്തില്‍ സംസാരിച്ചു

ഉച്ചത്തില്‍ സംസാരിച്ചു

ബുധനാഴ്ച വൈകീട്ട് ക്ലാസ് കഴിഞ്ഞ് ഊഷ്മള്‍ ഹോസ്റ്റലില്‍ വന്നിരുന്നു. പിന്നീട് 4.30ന് ഔട്ട് പാസ് എഴുതിയാണ് പുറത്തേക്ക് പോയത്. ഈ സമയം, വിദ്യാര്‍ഥിനി മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ സംസാരിക്കുന്നത് കണ്ടെന്ന് ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാര്‍ പോലീസിനോട് പറഞ്ഞു.

ഫോണ്‍ എറിഞ്ഞുടച്ച ശേഷം

ഫോണ്‍ എറിഞ്ഞുടച്ച ശേഷം

മൊബൈല്‍ ഫോണ്‍ എറിഞ്ഞുടച്ച ശേഷമാണ് ഊഷ്മള്‍ ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഊഷ്മള്‍ തൃശൂരിലെ വീട്ടില്‍ നിന്നു ഹോസ്റ്റലില്‍ തിരികെയെത്തിയത്. വളരെ സന്തോഷവതിയായാണ് ഊഷ്മളിനെ കണ്ടതെന്ന് വീട്ടുകാര്‍ പറയുന്നു. കുടുംബ പരമായും യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പ്രതികരിച്ചു.

മൃതദേഹം കൈമാറി

മൃതദേഹം കൈമാറി

മാതാപിതാക്കള്‍ക്ക് ഊഷ്മള്‍ എഴുതിയ കത്ത് ഹോസ്റ്റല്‍ മുറിയില്‍ നിന്നാണ് കണ്ടെടുത്തത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. പരീക്ഷയ്ക്ക് വേണ്ടി നാല് മാസത്തോളം അമ്മയോടൊപ്പം മണാശേരിയിലെ വീട്ടിലായിരുന്നു ഊഷ്മള്‍. തുടര്‍ന്ന് ഒരു മാസം മുമ്പ് ഹോസ്റ്റലിലെത്തിയ വിദ്യാര്‍ഥിനി വീണ്ടും നാട്ടില്‍ പോയി തിരിച്ചെത്തിയത് കഴിഞ്ഞദിവസമാണ്.

പോലീസിന്റെ പ്രതീക്ഷ

പോലീസിന്റെ പ്രതീക്ഷ

അതേസമയം, സംഭവത്തില്‍ ഇതുവരെ കോളേജ് അധികൃതര്‍ പ്രതികരിച്ചിട്ടില്ല. ഊഷ്മള്‍ അവസാനമായി ആരോടാണ് ഫോണില്‍ സംസാരിച്ചതെന്നാണ് പോലീസ് പരിശോധിക്കുന്നത്. വിദ്യാര്‍ഥിനിയുടെ മൊബൈല്‍ രേഖകള്‍ പരിശോധിച്ചാല്‍ അന്വേഷണം എളുപ്പമാകുമെന്നാണ് പോലീസ് നിഗമനം. വേഗത്തില്‍ യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരാന്‍ സാധിക്കുമെന്നാണ് പോലീസ് പറയുന്നത്.

English summary
Kozhikode Mukkam Student Suicide: Police examine mobile details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X