കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എതിര്‍പ്പ് വകവെക്കാതെ ഗള്‍ഫ് കാരനുമായി വിവാഹം ഉറപ്പിച്ചു; വിവാഹം മുടങ്ങിയപ്പോള്‍ പൊലിഞ്ഞത് 3 ജീവന്‍

  • By അക്ഷയ്‌
Google Oneindia Malayalam News

കൊച്ചി: മുളന്തുരുത്തി ട്രെയിനപകടത്തില്‍ കുടുംബത്തിലെ മുന്ന് പേരുടെ മരണത്തിനിടയാക്കിയത് ആത്മഹത്യയാണെന്ന് പോലീസ് റിപ്പോര്‍ട്ട്. മുളന്തുരുത്തി ഇറുമ്പയം കോളനിയിലാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. മുളന്തുരുത്തി റെയില്‍വേ സ്‌റ്റേഷനു സമീപം, പാഞ്ഞുവന്ന ഗുവാഹട്ടി എക്‌സ്പ്രസിനു മുമ്പിലേക്ക് ഇറുമ്പയം കോളനിയില്‍ ഞാറ്റുവീട്ടില്‍ സച്ചിദാനന്ദനും (55) ഭാര്യ സുജാതയും (45) ഇളയ മകള്‍ ശ്രീലക്ഷ്മിയും (20) കൈകോര്‍ത്തുപിടിച്ചാണ് ചാടി ജീവനൊടുക്കിയത്.

സച്ചിദാനന്ദനെ പിടിവാശിയായിരുന്നു ഇതിന് കാരണമെന്നാണ് പറയുന്നത്. മൂത്തമകള്‍ ജ്യോതിലക്ഷ്മിയുടെ പ്രണയത്തോടുള്ള എതിര്‍പ്പാണ് സച്ചിദാനന്ദനെ ഈ കൊടുക്രൂരതയ്ക്ക് പ്രേരിപ്പിച്ചത്. സച്ചിദാനന്ദന്റെ മൂത്ത മകള്‍ ജ്യോതിലക്ഷ്മിയുടെ വിവാഹവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സച്ചിദാനന്ദന്റെ ആത്മഹത്യാക്കുറിപ്പിലും ഇത് വിശദീകരിക്കുന്നുണ്ട്.

 മൂത്തമകള്‍

മൂത്തമകള്‍

ഈ മാസം 30നാണ് സച്ചിദാനന്ദന്റെ മൂത്ത മകള്‍ ജ്യോതിലക്ഷ്മിയുടെ വിവാഹ നിശ്ചയം നടക്കാനിരുന്നത്. ഇറുമ്പയം കോളനി, ഞാറ്റയില്‍ വീട്ടില്‍ അതിനുള്ള ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു.

 മാനസികനില

മാനസികനില

വീടിനടുത്തുള്ള യുവാവുമായി ജ്യോതിക്കുണ്ടായിരുന്ന അടുപ്പം ചിലര്‍ വരനെ അറിയിച്ചു. ഇതുമൂലം വിവാഹം മുടങ്ങുമോ എന്ന ആശങ്കയിലായി ഈ കുടുംബം. സൗദിയില്‍ ജോലി ചെയ്യുന്ന ആളായിരുന്നു ചേര്‍ത്തല സ്വദേശിയായ വരന്‍. വിവാഹം മുടങ്ങാനുള്ള സാധ്യതയും കാമുകനെ മറക്കാനുള്ള ജ്യോതി ലക്ഷ്മിയുടെ വിമുഖതയുമാണ് സച്ചിദാനന്ദനെ മാനിക പ്രശ്‌നങ്ങളിലെത്തിച്ചത്.

 സുഹൃത്തിന്

സുഹൃത്തിന്

സുഹൃത്തായ വേണുവിന്റെ പേരില്‍ സച്ചിദാനന്ദന്‍ എഴുതിയ ആത്മഹത്യ കുറിപ്പില്‍ നിന്നാണ് ഈ വിവരങ്ങള്‍ പൊലീസിന് കിട്ടിയത്. റെയില്‍വെ സ്‌റ്റേഷനു സമീപം പാര്‍ക്ക് ചെയ്തിരുന്ന സച്ചിദാനന്ദന്റെ ബൈക്കില്‍ നിന്നാണ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തത്.

സൗദിയിലേക്ക്

സൗദിയിലേക്ക്

ജ്യോതിയുമായി അടുപ്പമുണ്ടായിരുന്ന യുവാവ് ചില മോശം മെസേജുകള്‍ സൗദിയില്‍ ജോലിചെയ്യുന്ന വരനും സുഹൃത്തിനും അയച്ചിരുന്നു.

 വഴക്കായി

വഴക്കായി

കാര്യങ്ങള്‍ എല്ലാം വരന്‍ അറിഞ്ഞെന്ന് മനസ്സിലാക്കിയ സച്ചിദാനന്ദന്‍ മകള്‍ ജ്യോതിലക്ഷ്മിയുമായി സംസാരിച്ചു. അപ്പോഴും വിവാഹത്തിന് സമ്മതിക്കില്ലെന്ന് ജ്യോതി ലക്ഷ്മി ആവര്‍ത്തിക്കുകയും ചെയ്തു.

 വഴക്ക് മൂത്തു

വഴക്ക് മൂത്തു

അച്ഛനും മകളും തമ്മിലുള്ള വഴക്ക് മൂത്തപ്പോള്‍ മകള്‍ ജ്യോതി ലക്ഷ്മി വീട് വിട്ടിറങ്ങി. കാമുകനൊപ്പം പോകാനുള്ള ശ്രമം തടയാന്‍ സച്ചിദാനന്ദന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ജ്യോതിലക്ഷ്മി പോയതോടെ മരണത്തിലേക്ക് നടക്കാന്‍ സച്ചിദാനന്ദന്‍ തീരുമാനിക്കുകയായിരുന്നു.

 ആശുപത്രിയില്‍

ആശുപത്രിയില്‍

അച്ഛനമ്മമാരുടെയും അനിയത്തിയുടെയും മരണ വാര്‍ത്തയറിഞ്ഞ് തല കറങ്ങി വീണ ജ്യോതി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.

ജോലി

ജോലി

ഉദയംപേരൂര്‍ ആമേട സ്വദേശികളായ ഈ കുടുംബം രണ്ടു വര്‍ഷം മുമ്പാണ് ഇറുമ്പയത്ത് താമസിക്കാനെത്തിയത്. ഇന്‍ഫോ പാര്‍ക്കിലായിരുന്നു ജ്യോതിലക്ഷ്മിയുടെ ജോലി. ശ്രീലത കോട്ടയം കെഇ കോളേജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്. കൊച്ചിന്‍ ഷിപ്പ്യാര്‍ഡിലെ വെല്‍ഡിങ് തൊഴിലാളിയായിരുന്നു സച്ചിദാനന്ദന്‍. ഭാര്യ സുജാത വീടിനു സമീപം പെട്ടിക്കട നടത്തുകയായിരുന്നു.

English summary
Mulanthuruthi train accident was suicide, police conformed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X