കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാറില്‍ കേരളം തോറ്റു.. പുന:പരിശോധന ഹര്‍ജി തള്ളി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ കേരളത്തിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു. ഭരണഘടന ബഞ്ചിന്റെ വിധിക്കെതിരെ കേരളം സമര്‍പ്പിച്ച പുന:പരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി.

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയാക്കി നിജപ്പെടുത്തി സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ച് ഉത്തരവിട്ടത് മാസങ്ങള്‍ക്ക് മുമ്പായിരുന്നു. കേരളത്തിന്റെ ആശങ്കകള്‍ പരിഗണിക്കാതെയായിരുന്നു ഈ വിധിയെന്നായിരുന്നു ആക്ഷേപം. അവസാന പ്രതീക്ഷയെന്ന നിലയില്‍ ആയിരുന്നു പുന:പരിശോധന ഹര്‍ജി നല്‍കിയത്.

Mullaperiyar Dam

നവംബറില്‍ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തിയിരുന്നു. കേരളത്തിന്റെ നിരന്തരമുള്ള അഭ്യര്‍ത്ഥനകളെ അവഗണിച്ചുകൊണ്ടായിരുന്നു തമിഴ്‌നാടിന്റെ നടപടി. പ്രദേശവാസികള്‍ കടുത്ത ആശങ്കയിലായിരുന്നു അപ്പോള്‍.

ഇനി തമിഴ്‌നാടിന് ഇഷ്ടപ്രകാരം ജലനിരപ്പ് 142 അടിയാക്കാം. തമിഴ്‌നാടിന് ആധിപത്യമുള്ള മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതിയുടെ തീരുമാനങ്ങള്‍ അനുസരിക്കുക മാത്രമേ ഇനി കേരളത്തിന് നിവൃത്തിയുള്ളൂ.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് എന്നത് മാത്രമാണ് കേരളത്തിന് മുന്നിലുള്ള സാധ്യത. കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് ഇത് സംബന്ധിച്ച് പരിസ്ഥിതി ആഘാത പഠനം നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ അണക്കെട്ട് ഉയര്‍ത്തുന്ന അപകട ഭീഷണിയെപ്പറ്റി സുപ്രീം കോടതി ബോധ്യപ്പെടുത്താന്‍ കേരളം പരാജയപ്പെട്ടു എന്നതാണ് സത്യം.

English summary
Mullaperiyar: Supreme Court rejected Kerala's review petition.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X