കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം ഭരിക്കുന്നത് അഴിമതിയും സ്വജനപക്ഷപാതവും ആചാരമാക്കിയ സര്‍ക്കാര്‍; വിമര്‍ശനവുമായി മുല്ലപ്പള്ളി

Google Oneindia Malayalam News

തിരുവനന്തപുരം: അഴിമതിയും സ്വജനപക്ഷപാതവും ആചാരമാക്കിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്റെ 36-ാം സ്ഥാപകദിനം വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.ഐ.എ അന്വേഷണത്തെ തുടക്കം മുതല്‍ കോണ്‍ഗ്രസ് സ്വാഗതം ചെയ്തിട്ടുണ്ട്.എന്നാല്‍ ഈ കേസിലെ രാഷ്ട്രീയ അഴിമതി പുറത്ത് കൊണ്ടുവരാന്‍ സി.ബി.ഐ അന്വേഷണമാണ് വേണ്ടത്.

congress

കൂടാതെ അന്താരാഷ്ട്രമാനമുള്ള കേസായതിനാല്‍ റോയ്ക്കും അന്വേഷണ ചുമതല നല്‍കണം. ഇക്കാര്യം താന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമെ ഈ സ്വര്‍ണ്ണക്കടത്തിന്റെ കാണാമറയത്തുള്ള കാര്യങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ സാധിക്കുകയുള്ളുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

തിരുവനന്തപുരം സ്വര്‍ണ്ണകള്ളക്കടത്ത് കേസ് എന്‍.ഐ.എ അന്വേഷണത്തില്‍ മാത്രം ഒതുക്കിയത് സി.പി.എമ്മും ബി.ജെ.പിയും തമ്മിലുണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണയുടെ അടിസ്ഥാനത്തിലാണ്.മുഖ്യമന്ത്രിയും സി.പി.എമ്മും ഇപ്പോള്‍ ആശ്രയിക്കുന്നത് പ്രധാനമന്ത്രിയെയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ട കള്ളക്കടത്ത് കേസാണിത്. അതുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കും അന്വേഷിക്കേണ്ടതുണ്ട്. ഈ കേസിന്റെ കേന്ദ്രബിന്ദു മുഖ്യമന്ത്രിയുടെ വിശ്വസ്തനും പ്രിന്‍സിപ്പള്‍ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായിരുന്ന ശിവശങ്കറാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

സമസ്തമേഖലയിലും പരാജയപ്പെട്ട സര്‍ക്കാരാണിത്.ധൂര്‍ത്തും ധാരാളിത്തവുമാണ് സര്‍ക്കാരിന്റെ മുഖമുദ്ര. സമ്പദ് വ്യവസ്ഥ തകര്‍ന്നിരിക്കുന്നു. അധാര്‍മികതയുടെ അസ്ഥിവാരത്തില്‍ പടുത്തുയര്‍ത്തിയ സര്‍ക്കാരായത് കൊണ്ട് ഈ സര്‍ക്കാരിന് ശാശ്വതമായ നിലനില്‍പ്പില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ചരിത്രത്തിന്റെ കൈത്തെറ്റാണ് ഇപ്പോഴത്തെ ഇടതു സര്‍ക്കാര്‍.വാക്കും പ്രവര്‍ത്തിയും തമ്മില്‍ ഒരു പൊരുത്തവുമില്ല. ജീവനക്കാര്‍ക്കിത് പീഡനകാലമായിരുന്നു.സര്‍ക്കാര്‍ ജീവനക്കാരുടെ പ്രശ്നങ്ങള്‍ കണ്ടറിഞ്ഞ് പരിഹാരം കാണാന്‍ ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നില്ല. ശമ്പളപരിഷക്കരണം ഈ സര്‍ക്കാര്‍ അട്ടിമറിച്ചു. ജീവിത ചെലവ് ദുസ്സഹമായ സാഹചര്യത്തില്‍ സാലറി ചലഞ്ച് നടത്തി സര്‍ക്കാര്‍ ജീവനക്കാരെ ദ്രോഹിച്ചു. ഉദ്യോഗസ്ഥന്‍മാരെ മാനദണ്ഡമില്ലാതെ തലങ്ങും വിലങ്ങും സ്ഥലം മാറ്റിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി,യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍,കെ.മുരളീധരന്‍ എം.പി,ആര്യാടന്‍ മുഹമ്മദ്,എം.എല്‍.എമാരായ വി.ഡി.സതീശന്‍,വി.എസ്.ശിവകുമാര്‍,പി.ടി.തോമസ്, കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ്,ലതികാ സുഭാഷ്,ചവറ ജയകുമാര്‍,കെ.വിമലന്‍,മനോജ് ജോണ്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Mullappally Ramachandran sharply criticizes the Kerala government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X