Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈ കൂട്ടബലാത്സംഗം: മൂന്ന് പ്രതികള്‍ക്ക് വധശിക്ഷ

മുംബൈ: കോളിളക്കം സൃഷ്ടിച്ച മുംബൈ കൂട്ട ബലാത്സംഗക്കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ മൂന്ന് പ്രതികള്‍ക്ക് വധശിക്ഷ. മുംബൈയിലെ കുപ്രസിദ്ധമായ ശക്തി മില്‍സ് പരിസരത്ത് വെച്ച് മാധ്യമപ്രവര്‍ത്തകയായ 22 കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിലെ പ്രതികള്‍ക്കാണ് മുംബൈ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്.

വിജയ് യാദവ്, സലിം അന്‍സാരി, കാസിം ഷെയ്ക്ക് എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ത്. ഇവര്‍ മൂവരും കുറ്റക്കാരാണ് എന്ന് കോടതി വ്യാഴാഴ്ച കണ്ടെത്തിയിരുന്നു. ശക്തി മില്‍ പരിസരത്ത് വെച്ച് ടെലഫോണ്‍ ഓപ്പറേറ്ററായ 18 കാരിയെ ബലാത്സംഗം ചെയ്ത കേസിലും ഈ മൂന്ന് പേര്‍ അടക്കം നാല് പേര്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.

Mumbai Shakti Mills rape cases death penalty for 3

കുറ്റം ആവര്‍ത്തിച്ചതിനാലാണ് മാധ്യമ പ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ ഇവര്‍ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. മൂന്ന് പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഉജ്വല്‍ നിഗമാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. 2013 ആഗസ്ത് 22 നാണ് 22 കാരിയായ മാധ്യമപ്രവര്‍ത്തക കൂട്ടബലാത്സംഗത്തിന് ഇരയായത്.

കൂടെയുണ്ടായിരുന്ന സുഹൃത്തിനെ കെട്ടിയിട്ട ശേഷമായിരുന്നു ഇവര്‍ മാധ്യമപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തത്. നിയമവ്യവസ്ഥയോട് യാതോരു തരത്തിലുള്ള ബഹുമാനവും ഇല്ലാത്തവരാണ് പ്രതികളെന്നും ഇവര്‍ ദയ അര്‍ഹിക്കുന്നില്ലെന്നും ശിക്ഷാവിധി പ്രസ്താവിച്ചുകൊണ്ട് കോടതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+