മകളെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; പിതാവിന് കടുത്തശിക്ഷയുമായി കോടതി
മുംബൈ: സ്വന്തം മകളെ നാലുവര്‍ഷത്തോളം ബലാത്സംഗത്തിന് വിധേയയാക്കി രണ്ടുതവണ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കോടതി ശിക്ഷ വിധിച്ചു. മുംബൈ സ്വദേശിയായ മുപ്പത്തിയെട്ടുകാരന് ജീവപര്യന്തം തടവുശിക്ഷയാണ് വസി കോടതി വിധിച്ചത്. പെണ്‍കുട്ടി 16വയസ് തികയും മുന്‍പായിരുന്നു ബലാത്സംഗമെന്ന് പോലീസ് പറഞ്ഞു.
കൊല്‍ക്കത്തയിൽ ആയിരിക്കുമ്പോഴാണ് ഇയാള്‍ മകളെ ബലാത്സംഗം ചെയ്തിരുന്നത്. വര്‍ഷങ്ങളോളം കാര്യമായ ജോലിയൊന്നുമില്ലാതിരുന്ന ഇയാള്‍ ഭാര്യയുടെ എതിര്‍പ്പ് വകവെയ്ക്കാതെ മകളെ ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് നാലാസൊപാരയിലേക്ക് മകളുമായി നാടുവിട്ടു. ഭാര്യയെും മറ്റു രണ്ട് മക്കളെയും ഉപേക്ഷിച്ചാണ് നാടുവിട്ടത്.

രണ്ടുതവണ ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ ആദ്യത്തെ കുട്ടി ജീവിച്ചിരിപ്പുണ്ട്. എന്നാല്‍, രണ്ടാമത്തെ കുട്ടി ജനിച്ച് ദിവസങ്ങള്‍ക്കുശേഷം മരിച്ചു. 2015ലാണ് പെണ്‍കുട്ടി പിതാവിനെതിരെ പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. പിന്നീട് ബലാത്സംഗക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തില്‍ കുട്ടികളുടെ ഡിഎന്‍എ ടെസ്റ്റ് നടത്തിയിരുന്നു. പരിശോധനയില്‍ രണ്ടുകുട്ടികളുടെയും പിതാവ് ഇയാള്‍തന്നെയാണെന്ന് തെളിയുകയും ചെയ്തു.












Click it and Unblock the Notifications