Get Updates
Get notified of breaking news, exclusive insights, and must-see stories!

പരപ്പന്‍പാറയില്‍ മരത്തില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം; മുണ്ടക്കൈ ഉരുള്‍പൊട്ടലിലേതെന്ന് സംശയം

വയനാട്: വയനാട്ടിലെ പരപ്പന്‍പാറ ഭാഗത്ത് നിന്നും മരത്തില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി. ചൂരല്‍മല - മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍പ്പെട്ട ആളുടേതാണ് മൃതദേഹം എന്നാണ് വിവരം. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന് മൂന്ന് മാസം പൂര്‍ത്തിയാകുന്നതിനിടെയാണ് സംഭവം. ചൂരല്‍മലയില്‍ ക്യാംപ് ചെയ്യുന്ന ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

ചൂരല്‍മലയില്‍ നിന്നും സൂചിപ്പാറയും കഴിഞ്ഞ് താഴെയുള്ള പ്രദേശമാണ് പരപ്പന്‍പാറ എന്ന് പറയുന്നത്. ഇവിടത്തെ വനമേഖലയിലാണ് അസ്ഥിയുടെ ഭാഗം കണ്ടെത്തിയത്. വനത്തിനുള്ളിലേക്ക് കിലോ മീറ്ററുകള്‍ നടന്ന് വേണം എത്താന്‍. അതിനാല്‍ തന്നെ മൃതദേഹഭാഗം ഇന്ന് പുറത്തെത്തിക്കാനാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം മാത്രമേ മൃതദേഹം ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ ആരുടേതെങ്കിലും ആണോ എന്ന് ഉറപ്പിക്കാനാകൂ.

wayanad landslide

നേരത്തേ ദുരന്ത സമയത്ത് പരപ്പന്‍പാറയില്‍ നടത്തിയ ജനകീയ തിരച്ചിലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. 47 പേരെയാണ് ഇനിയും ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്ത് നിന്ന് കണ്ടെത്താനുള്ളത്. വീണ്ടും തിരച്ചില്‍ നടത്തണമെന്ന ആവശ്യം ദുരിത ബാധിതര്‍ ഉന്നയിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ഔദ്യോഗിക കണക്ക് പ്രകാരം 231 മൃതദേഹങ്ങളും 222 ശരീരഭാഗങ്ങളുമാണ് ദുരന്തത്തില്‍ ഇതുവരെ കണ്ടെത്തിയിരിക്കുന്നത്.

ദുരന്തമേഖലയില്‍ നിന്നും മലപ്പുറം ചാലിയാര്‍ പുഴയില്‍ നിന്നും ആയിട്ടായിരുന്നു പല മൃതദേഹങ്ങളും കണ്ടെത്തിയിരുന്നത്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ 431 ഡി എന്‍ എ സാംപിളുകള്‍ ശേഖരിച്ചതില്‍ 208 എണ്ണത്തിന്റെ പരിശോധനഫലം ലഭിക്കാനുണ്ട്. തേന്‍ ശേഖരിക്കാന്‍ വനത്തിലേക്ക് പോയവരാണ് മൃതദേഹഭാഗം കണ്ടെത്തിയത്. 47 പേരെയാണ് മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ കാണാതായത്. ജൂലൈ 29 നാണ് വയനാട്ടില്‍ ഉരുള്‍പ്പൊട്ടലുണ്ടായത്.

അതിശക്തമായി നിര്‍ത്താതെ പെയ്ത മഴയായിരുന്നു ദുരന്തത്തിന് കാരണം. ഏഴ് കിലോമീറ്ററോളം പാറക്കല്ലുള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ ഒഴുകി പോയിരുന്നു. മുണ്ടക്കൈ എന്ന ഗ്രാമത്തെയാകെ നാമാവശേഷമാക്കുന്ന പ്രകൃതിദുരന്തമാണ് ഉണ്ടായത്. അതേസമയം ദുരന്തത്തില്‍ അകപ്പെട്ട പുനരധിവസിപ്പിക്കേണ്ടവരുടെ പട്ടികപോലും പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല എന്ന വിമര്‍ശനം ഉയരുന്നുണ്ട്.

നൂറുകണക്കിന് കുടുംബങ്ങള്‍ പുനരധിവാസ പദ്ധതിയില്‍ നിന്ന് പുറത്തായേക്കും എന്നാണ് വിവരം. പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ്പിന് വേണ്ട സ്ഥലമെടുപ്പും നിയമക്കുരുക്കില്‍പ്പെട്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷങ്ങള്‍ മുടക്കി ദുരന്തപ്രദേശങ്ങളും ഇരകളെയും സന്ദര്‍ശിച്ചെങ്കിലും കേന്ദ്ര സഹായവും ഇതുവരെ സംസ്ഥാനത്തിന് അനുവദിച്ചിട്ടില്ല. വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കണം എന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+