Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാര്‍ കയ്യേറ്റം; ഹരിത ട്രൈബ്യുണല്‍ സ്വമേധയാ കേസെടുത്തു;പച്ചപ്പ് കുറയുന്നെന്ന് പരാതി, വന്‍ അപകടം!

ചെന്നൈ: മൂന്നാറിലെ കൈയ്യേറ്റങ്ങള്‍ക്കെതിരെ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുത്തു. വനംവകുപ്പിനും ഇടുക്കി ജില്ലാ കളക്ടറിനും ഹരിത ട്രൈബ്യൂണല്‍ ചെന്നൈ ബെഞ്ച് നോട്ടീസ് അയച്ചു. അടുത്ത മാസം മൂന്നാം തീയ്യതി കേസ് പരിഗണിക്കുമെന്നാണ് ചെന്നൈ ബെഞ്ച് അറിയിച്ചിരിക്കുന്നത്.

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലില്‍ ഇടത് സര്‍ക്കാരിനുള്ളില്‍ തര്‍ക്കം നടക്കുന്നതിന് ഇടയിലാണ് ഹരിത ട്രൈബ്യൂണല്‍ മൂന്നാറില്‍ സ്വമേധയാ കേസെടുത്തത്.മൂന്നാറില്‍ ഉയരുന്ന ആശങ്കകളാണ് ഹരിത െ്രെടബ്യൂണല്‍ സ്വമേധയാ കേസെടുത്തതിന് പിന്നില്‍. ജസ്റ്റിസ് ഡോ. പി ജ്യോതിമണിയുടെ ബെഞ്ചാണ് മൂന്നാം തീയ്യതി കേസ് പരിഗണിക്കുക.

 നോട്ടീസ്

നോട്ടീസ്

വനംപരിസ്ഥിത സെക്രട്ടറി, കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍, വനം വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍, ഇടുക്കി ജില്ലാ കളക്ടര്‍, മുനിസിപ്പല്‍ കമ്മീഷണര്‍ എന്നിവര്‍ക്കാണ് ഹരിത ട്രൈബ്യൂണലിന്റെ നോട്ടീസ്.

 പച്ച കുറയുന്നു

പച്ച കുറയുന്നു

മൂന്നാര്‍ അപകടകരമായ അവസ്ഥയിലാണെന്ന് കേന്ദ്രമന്ത്രി സിആര്‍ ചൗധരി പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ടില്‍ മൂന്നാറില്‍ പച്ചപ്പ് കുറയുന്നത് അപകടകരമായ സൂചനയാണെന്നും പറയുന്നുണ്ട്.

 അതീവ അപകടാവസ്ഥയില്‍

അതീവ അപകടാവസ്ഥയില്‍

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് ഈ മാസം കേന്ദ്രമന്ത്രി മൂന്നാറില്‍ സന്ദര്‍ശനം നടത്തിയത്. അതീവ അപകടാവസ്ഥയിലാണെന്നും ഇപ്പോഴത്തെ നിലയില്‍ തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേന്ദ്രം നടപടിയെടുക്കുമെന്ന് പരിസ്ഥിതി മന്ത്രിയും വ്യക്തമാക്കിയിരുന്നു.

 പരാതി

പരാതി

അനധികൃത കയ്യേറ്റവും ഖനനവും ക്വാറികളും മൂന്നാറിന്റെ ജൈവികതയെ ഇല്ലാതാക്കുകയാണെന്ന് പരാതി ഉയര്‍ന്നിരുന്നു. പരിസ്ഥിതി നിയമങ്ങള്‍ കാറ്റില്‍ പറത്തി വന്‍കിട മാഫിയകളുടെ കെട്ടിട നിര്‍മ്മാണവും മൂന്നാറിന്റെ പരിസ്ഥിതിയെ തകര്‍ക്കുന്നു. കുന്നുകള്‍ ഇടിച്ചുനിരത്തിയും പാറകള്‍ തകര്‍ത്തും വഴിവെട്ടിയും നിലം മണ്ണിട്ട് നികത്തിയും വലിയ കയ്യേറ്റങ്ങളാണ് മൂന്നാറില്‍ ഉണ്ടാവുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+