പൊളിക്കലല്ല സര്‍ക്കാര്‍ നയം; മൂന്നാര്‍ ഒഴിപ്പിക്കലില്‍ ജാഗ്രതക്കുറവുണ്ടായെന്ന് മുഖ്യമന്ത്രി...

  • By: Afeef
Subscribe to Oneindia Malayalam

തിരുവനന്തപുരം: മൂന്നാര്‍ ഒഴിപ്പിക്കല്‍ നടപടികളില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാറില്‍ ജാഗ്രതക്കുറവുണ്ടായെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. പൊളിക്കലല്ല സര്‍ക്കാര്‍ നയമെന്നും, ഒഴിപ്പിക്കല്‍ നടപടികളില്‍ കൂടിയാലോചന വേണമായിരുന്നുവെന്നുമാണ് മുഖ്യമന്ത്രി ജില്ലാ ഭരണകൂടത്തെ നിലപാടറിയിച്ചിരിക്കുന്നത്.

ഏപ്രില്‍ 20 വ്യാഴാഴ്ച രാവിലെയാണ് മൂന്നാര്‍ സൂര്യനെല്ലിയിലെ പാപ്പാത്തിക്കരയിലെ കുരിശും അതിനോടുബന്ധിച്ച് കെട്ടിപ്പൊക്കിയ ഷെഡും ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിലുള്ള സംഘം പൊളിച്ചുമാറ്റിയത്. കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സംഘത്തിനെ വഴിതടയാനും ശ്രമമുണ്ടായിരുന്നു.

pinarayi

മൂന്നാറില്‍ സബ്കളക്ടറുടെ നേതൃത്വത്തില്‍ നടക്കുന്നത് തെമ്മാടിത്തരമാണെന്നായിരുന്നു സിപിഎം ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായം. വന്‍കിട കയ്യേറ്റങ്ങള്‍ പിടിച്ചെടുക്കാതെ പാവങ്ങളുടെ കിടപ്പാടം പൊളിക്കാനാണ് സബ്കളക്ടര്‍ ശ്രമിക്കുന്നതെന്നും ആരോപണമുയര്‍ന്നിരുന്നു. കുരിശ് പൊളിച്ചെന്നതല്ലാതെ ഭൂമി ഏറ്റെടുക്കാന്‍ നടപടികളെടുത്തില്ലെന്നും സിപിഎം നേതാക്കള്‍ ആരോപിക്കുന്നുണ്ട്.

English summary
Munnar evacuation, pinarayi's response.
Please Wait while comments are loading...