മൂന്നാര്‍ അപകടാവസ്ഥയില്‍; എന്തും സംഭവിക്കാം!! കെട്ടിടങ്ങള്‍ നിലംപൊത്തും, മോദി ഇടപെടും?

  • Written By:
Subscribe to Oneindia Malayalam

ദില്ലി: കൈയേറ്റ ഭൂമികളുടെ കേന്ദ്രമായ ഇടുക്കിയിലെ മൂന്നാര്‍ അപകടാവസ്ഥയിലാണെന്ന് കേന്ദ്രമന്ത്രിയുടെ റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രി സിആര്‍ ചൗധരിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനും നല്‍കിയിരിക്കുന്നത്.

പ്രദേശം അടുത്തിടെ കേന്ദ്രമന്ത്രി ചൗധരി സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് അദ്ദേഹം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചിരിക്കുന്നത്. ഞെട്ടിക്കുന്ന കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കെട്ടിടങ്ങള്‍ തകര്‍ന്നു വീഴാം

മൂന്നാര്‍ അപകാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നാറിലെ കെട്ടിടങ്ങളെല്ലാം ഏത് സമയവും നിലംപൊത്തുന്ന നിലയിലാണ്. കെട്ടിടങ്ങള്‍ അപകടാവസ്ഥയിലാണെന്നും കേന്ദ്രമന്ത്രിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കാര്യങ്ങള്‍ കൈവിട്ടുപോകും

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് സിആര്‍ ചൗധരി മൂന്നാര്‍ സന്ദര്‍ശിച്ചതും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കെട്ടിടങ്ങള്‍ ഇടിഞ്ഞുവീഴാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

വന്‍ ദുരന്ത സാധ്യതയില്ല

ഉത്തരാഖണ്ഡിലെ പോലെ വന്‍ ദുരന്തത്തിനുള്ള സാധ്യതയില്ല. പക്ഷേ അപകടാവസ്ഥയിലാണ്. അപകടങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ പോലും മതിയായ സൗകര്യങ്ങള്‍ മൂന്നാറില്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മണ്ണിന് ബലം കുറവാണ്

മൂന്നാറിലേക്കുള്ളത് ഇടുങ്ങിയ വഴികളാണ്. സൈന്യത്തിന് പോലും ലക്ഷ്യസ്ഥാനത്ത് വേഗത്തില്‍ എത്തിപ്പെടാന്‍ സാധിക്കില്ല. ഇവിടുത്തെ മണ്ണിന് ബലം കുറവാണെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.

അശാസ്ത്രീയ നിര്‍മാണങ്ങള്‍

അശാസ്ത്രീയമായി നിര്‍മിച്ച കെട്ടിടങ്ങളാണ് മൂന്നാറില്‍ കൂടുതലും. അതുകൊണ്ടാണ് ഏത് സമയവും ഇടിഞ്ഞുപൊളിയാനുള്ള സാധ്യതയുണ്ടെന്ന് പറയുന്നത്. മൂന്നാറിന്റെ താഴ്‌വാരങ്ങളില്‍ മാത്രമേ ഹോട്ടലുകള്‍ അനുവദിക്കാവൂവെന്നും കേന്ദ്രമന്ത്രി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

പച്ചപ്പ് കുറഞ്ഞുവരുന്നു

ഇവിടുത്തെ മരങ്ങള്‍ക്ക് പച്ചപ്പ് കുറഞ്ഞുവരികയാണ്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വേണ്ട പദ്ധതികള്‍ നടപ്പാക്കണം. മൂന്നാറിന്റെ മനോഹാരിത നിലനിര്‍ത്താന്‍ ശ്രമിക്കണമെന്നും മന്ത്രി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

സംസ്ഥാന ബിജെപിയുടെ അഭ്യര്‍ഥന

പരിസ്ഥിതിയെ കുറിച്ച് അവഗാഹമുള്ള വ്യക്തിയാണ് കേന്ദ്രമന്ത്രി സിആര്‍ ചൗധരി. മൂന്നാറിലെ പരിസ്ഥിതി സംരക്ഷിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ അഭ്യര്‍ഥന പരിഗണിച്ചാണ് കേന്ദ്രം അദ്ദേഹത്തെ കേരളത്തിലേക്ക് അയച്ചത്.

കൈയേറ്റം ഒഴിപ്പിക്കുന്നു

അനധികൃത കൈയേറ്റം ഒഴിപ്പിക്കല്‍ ത്വരിതപ്പെടുത്തിയതിന് പിന്നാലെയാണ് മൂന്നാര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിന് കളമൊരുങ്ങുന്നത്. റിപ്പോര്‍ട്ട് പഠിച്ച ശേഷം പ്രധാനമന്ത്രി എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമല്ല. എങ്കിലും വിഷയത്തില്‍ അദ്ദേഹത്തിന്റെ ശ്രദ്ധ പതിയാന്‍ റിപ്പോര്‍ട്ട് കാരണമാകും.

സിപിഎമ്മിന് എതിര്‍പ്പ്

സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മാണങ്ങള്‍ നടത്തിയ സംഭവങ്ങള്‍ ഇടുക്കിയില്‍ നിരവധിയാണ്. ദേവികുളം താലൂക്കിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി പാപ്പാത്തിച്ചോലയില്‍ അനധികൃതമായി സ്ഥാപിച്ച കുരിശ് റവന്യൂ ഉദ്യോഗസ്ഥര്‍ പൊളിച്ചുനീക്കി. സിപിഎമ്മിന്റെ എതിര്‍പ്പ് തുടരുന്നതിനിടെയാണ് റവന്യൂ വകുപ്പിന്റെ നടപടി.

സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍

ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പൊളിച്ചുനീക്കിയത്. വിശ്വാസികള്‍ സംഘര്‍ഷമുണ്ടാക്കാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ആത്മീയ വിനോദ സഞ്ചാരത്തിന്റെ മറവില്‍ ഏക്കര്‍ കണക്കിന് ഭൂമിയാണ് പാപ്പാത്തിചോലയില്‍ കൈയേറിയിരിക്കുന്നത്.

English summary
Munnar is critical condition, said in Central minister CR chaudhary's report on Munnar,
Please Wait while comments are loading...